നടൻ അനീഷ് രവിയെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. അബിൻ തിരുവല്ല എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, അരിച്ചെടുക്കാൻ ഒരു ആൺ തരി പോലും ഇല്ലാത്തവർക്കും ഈ ഭീകരുകളെ വെച്ച് ഇവൻ എന്തുണ്ടാക്കാനാ, ആനയെ നെറ്റിക്ക് അടിച്ച് വീഴ്ത്തി പിന്നെ ഈ ആട് എന്തുണ്ടാക്കാനാ. കെജിഎഫ് 2 എന്ന സിനിമയിലെ ശ്രദ്ധിക്കപ്പെട്ട ഡയലോഗുകളാണ് മുകളിൽ എഴുതിയിരിക്കുന്നത് രണ്ടും. ഇന്ത്യൻ മുഴുവൻ ശ്രദ്ധിക്കപ്പെട്ട കെജിഎഫിലെ 2 മലയാളം ഡയലോഗുകൾ ആണ് ഇത്. നായികയുടെ അച്ഛൻ രാജേന്ദ്ര ദേശായി പറയുന്ന ഡയലോഗുകൾ ആണ് ഇത്.
ലക്കി ലക്ഷ്മണൻ എന്ന നടനാണ് ഈ കഥാപാത്രം അവതരിപ്പിച്ചത്. മലയാളം പതപ്പിൽ ഇത്രയും ഹിറ്റായ ഡയലോഗ് ആരാണ് ലക്കി ലക്ഷ്മണന് മലയാളത്തിൽ ഡബ്ബ് ചെയ്ത കലാകാരൻ എന്ന പലരും ചോദിക്കാറുണ്ട്. കെജിഎഫ് രണ്ടാം ഭാഗത്തിൽ മലയാളം ഡബ്ബ് ചെയ്ത ആർട്ടിസ്റ്റുകളുടെ ലിസ്റ്റ് യൂട്യൂബിൽ നോക്കിയാൽ ലെന, മനോജ് അടക്കമുള്ള താരങ്ങളുടെ പേര് നമുക്ക് കാണാൻ സാധിക്കും. എന്നാൽ ലക്കി ലക്ഷ്മണൻ അവതരിപ്പിച്ച രാജേന്ദ്ര ദേശായി എന്ന കഥാപാത്രത്തിന് ഡബ്ബ് ചെയ്ത് ആരാണെന്ന് നമുക്ക് കാണാൻ സാധിക്കില്ല. പക്ഷേ മുകളിൽ പറഞ്ഞ മലയാളം ഡയലോഗുകൾ വല്ലാതെ വൈറൽ ആയിട്ടുണ്ട്.
വിദൂരയ്ക്ക് സൗണ്ട് നൽകിയ മനോജ് അടക്കമുള്ള ആർട്ടിസ്റ്റുകളെ ആളുകൾക്ക് മനസ്സിലായി. എന്നാൽ ഇത് ആരാണെന്ന് പലരും സംശയത്തോടെ ഇപ്പോഴും ചോദിക്കാറുണ്ട്. ചില ആർട്ടിസ്റ്റുകൾക്ക് മറ്റു ചിലർ ശബ്ദം കൊടുക്കുമ്പോൾ അവരുടെ സ്വന്തം ശബ്ദത്തേക്കാൾ ആ കഥാപാത്രത്തിന് ജീവൻ ലഭിക്കാറുണ്ട്. നല്ല മാസ് രൂപം മാത്രം പോരാ അതിന് യോജിക്കുന്ന ശബ്ദവും വേണം എന്നാലേ ഒരു കഥാപാത്രത്തിന് ആ ആൾ യോജിക്കുമോ ഇല്ലയോ എന്ന് പറയാൻ സാധിക്കു. ഇങ്ങനെ ചോദിക്കുന്നവരോടുള്ള ഉത്തരമാണ് ഈ പോസ്റ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഹിറ്റായ ലക്കി ലക്ഷ്മണന്റെ കഥാപാത്രമായ രാജേന്ദ്ര ദേശായി പറയുന്ന മലയാളം ഡയലോഗിന്റെ തിരിച്ചറിയാതെ പോയ ആ ഉടമ ഇദ്ദേഹമാണ്. അനീഷ് രവി മലയാളം തമിഴ് സീരിയലിലൂടെയും, മലയാള സിനിമയിലൂടെയും ശ്രദ്ധിക്കപ്പെട്ട കലാകാരനാണ് അനീഷ് രവി.
മിന്നുകെട്ട്, മനസ്സറിയാതെ, തൂവൽ സ്പർശം, കടമറ്റത്ത് കത്തനാർ,ആലിപ്പഴം, സ്ത്രീ, ചക്കര ഭരണി, സതി ലീലാവതി, കാര്യം നിസ്സാരം , എന്റെ പെണ്ണ്, അളിയൻ വേഴ്സസ് അളിയൻ നിലവിൽ ഇപ്പോൾ കൗമുദി ടിവി സംപ്രേഷണം ചെയ്യുന്ന അളിയൻസ്തുടങ്ങിയ ടെലിവിഷൻ പരമ്പരകളിലൂടെയും കുട്ടനാടൻ മാർപാപ്പ, എംഎൽഎ മണി, ദോസ്ത്, 41ന്നാമൻ ഷെഫീക്കിന്റെ സന്തോഷം ഇനിയും റിലീസ് ആകാൻ പോകുന്ന ഉണ്ണിമുകുന്ദൻ ചിത്രം. തുടങ്ങിയ സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് അനീഷ് രവി. കെജിഎഫ് രണ്ടാം ഭാഗത്തിന്റെ ഭാഗമായിട്ടും ഡബ്ബ് ചെയ്ത ഡയലോഗുകൾ രണ്ടെണ്ണം ഹിറ്റ് ആയിട്ടും ഈ കലാകാരനെ ആരും തിരിച്ചറിയില്ല അഥവാ രാജേന്ദ്ര ദേശായി എന്ന കഥാപാത്രത്തിന് ഡബ്ബ് ചെയ്ത ആരാണെന്ന് മനസ്സിലായില്ല.
ഇദ്ദേഹം ഒഴിച്ച് ബാക്കി എല്ലാ ഡബ്ബിങ് ആർട്ടിസ്റ്റുകളും ശ്രദ്ധിക്കപ്പെട്ടു. യൂട്യൂബിൽ നോക്കിയാൽ ലക്കി ലക്ഷ്മണന് ശബ്ദം കൊടുത്ത് ആരാണെന്ന് മാത്രം കാണാൻ സാധിക്കില്ല. ഇദ്ദേഹമാണ് ഹിറ്റ് ഡയലോഗിന്റെ ഉടമ എന്ന് എല്ലാവർക്കും മനസ്സിലാവണം അതിനുവേണ്ടിയാണ് ഈ പോസ്റ്റ് ഇപ്പോൾ ഇട്ടത്. ലക്കി ലക്ഷ്മണന്റെ രൂപത്തിന് വളരെ നല്ല രീതിയിൽ ചേരുന്ന രീതിയിലാണ് അനീഷ് രവി ഡബ്ബ് ചെയ്തത്. കാലിന് സ്വാധീനമില്ലാത്ത രാജേന്ദ്ര ദേശായി എന്ന കഥാപാത്രം വളരെ ബുദ്ധിമുട്ടി സംസാരിക്കുന്ന ആളാണ്. അത് ഉൾക്കൊണ്ടാണ് അനീഷ് ഈ കഥാപാത്രത്തിന് ഡബ്ബ് ചെയ്തത്. എന്തായാലും ലക്കി ലക്ഷ്മണന് ഡബ്ബ് ചെയ്തിരിക്കുന്നത് ഇദ്ദേഹമാണ് ഇദ്ദേഹം ഈ പോസ്റ്റിലൂടെയെങ്കിലും ഒന്ന് ശ്രദ്ധിക്കപ്പെടണം അതാണ് ഈ പോസ്റ്റ് കൊണ്ടുള്ള എന്റെ ഉദ്ദേശം എന്നുമാണ് പോസ്റ്റ്.