ഇന്ദ്രൻസിന്റെ മാത്രം ഫോട്ടോ വെച്ചാണ് 25 ആം ദിവസത്തെ പോസ്റ്റർ ഇറങ്ങിയത്

അനിയൻ ബാവ ചേട്ടൻ ബാവ സിനിമ കാണാൻ പോയ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ ഒരു ആരാധകൻ. ജയറാമിനെ കേന്ദ്ര കഥാപാത്രം ആക്കി ഒരുക്കിയ ചിത്രം ആണ് ഇത്. ജയറാമിനെ കൂടാതെ രാജൻ പി ദേവ്, നരേന്ദ്ര പ്രസാദ്, ഇന്ദ്രൻസ്, പ്രേം കുമാർ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അണിനിരന്നിരുന്നു. വലിയ വിജയം ആണ് ചിത്രം ആ കാലത്ത് നേടിയത്. ഇപ്പോഴിതാ ചിത്രം ഇറങ്ങിയ സമയത്തെ ഓർമ്മകൾ പങ്കുവെച്ചിരിക്കുകയാണ് ഹരിപ്പാട് സജിപുഷ്ക്കരൻ എന്ന ആരാധകൻ.

പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, തെെപ്പൂയത്തിന് കാവടിയാട്ടം കാണാൻ ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ പോവുകയാണെന്ന് വീട്ടിൽ കള്ളം പറഞ്ഞ് മാറ്റിനി ഷോ കണ്ട പടം(95 ജനുവരി 22 ഹരിപ്പാട് സ്വാതിയിൽ ).പോസ്റ്ററിൽ പറയുന്ന ചാരക്കഥ അതിനും ഒരുമാസം മുൻപ് കോളിളക്കം സൃഷ്ടിച്ചിരുന്നു കേരളത്തിൽ.ചാരക്കഥ ആസ്പദമാക്കി അണിയറയിൽ ‘ഹെെവേ’ ഒരുങ്ങുന്നതും അന്നു ഫിലിം ന്യൂസിലുണ്ടായിരുന്നു.

ഇന്ദ്രൻസ് എന്ന നടൻ നല്ലരീതിയിൽ ‘ആഘോഷിക്കപ്പെട്ട’ പടമായിരുന്നു അനിയൻ ബാവ.ഇതിലെ ‘മഴവിൽക്കൊടിയിൽ ‘ എന്ന ഗാനത്തിനിടയിൽ പുള്ളി തലയിൽ തുണിമൂടി പരിപ്പുവട തിന്നുന്ന രംഗത്ത് തിയേറ്റർ ആർത്തട്ടഹസിക്കുകയായിരുന്നു. അതുപോലെ ‘ഞാൻ തുണിപൊക്കിക്കാണിക്കാം ‘ എന്ന ഡയലോഗിനും. ചിത്രത്തിൻെറ 25ാം ദിന പോസ്റ്റർ പുള്ളി തുണിപൊക്കിക്കാണിക്കുന്ന ചിത്രം മാത്രമായാണ് ഇറക്കിയത്.

ഈ ചിത്രത്തിൻെറ പോസ്റ്റർ ഒരു ഗ്രൂപ്പിൽ കണ്ടപ്പോൾ പഴയ ഓർമ്മകൾ ഒന്നു പൊടിതട്ടിയെടുത്തതാണ് എന്നുമാണ് പോസ്റ്റ്. 1995 ൽ ഫെബ്രുവരി രണ്ടാമത്തെ ആഴ്ച ചേർത്തല ചിത്രാഞ്‌ജലിയിൽ ആണ് ഇത് ഞാൻ കണ്ടത് വീട്ടിൽ നിന്ന് അച്ഛൻ പെങ്ങളുടെ വീട്ടിൽ കളവoകോടത്ത് അമ്പലത്തിൽ (ഗുരുദേവൻ കണ്ണാടി പ്രതിഷ്ഠ നടത്തിയ ക്ഷേത്രം ) ഉത്സവത്തിനു പോകുന്നെന്നും പറഞ്ഞു പറ്റിച്ചാണ് മോർണിംഗ് ഷോ കണ്ടത് ഓർമ്മകൾ ഉണർത്തിയ പോസ്റ്റ്‌ ന് നന്ദി എന്നാണ് ഒരു ആരാധകൻ കമെന്റ് ഇട്ടിരിക്കുന്നത്.

രാജസേനന്റെയും ജയറാമിന്റെയും സുവർണ്ണ കാലം. ഇതൊക്കെ ആദ്യമായി തീയേറ്ററിൽ കണ്ടവർ ആസ്വദിച്ച ലെവൽ ഒക്കെ ഊഹിക്കാം ,അത്രത്തോളം ചിരിക്കാൻ ആ സിനിമയിൽ ഉണ്ട്‌. ജയറാം ഒരു പാത്രത്തിൽ എല്ലാവർക്കും മരുന്നുമായി വരുന്നതൊക്കെ ഇപ്പൊഴും ഫ്രഷ്‌ ആണ്‌. പ്രേം കുമാറും ഇന്ദ്രൻസേട്ടനുമൊക്കെ അഴിഞ്ഞാടുക ആയിരുന്നു എന്നാണ് മറ്റൊരാൾ നൽകിയ കമെന്റ്.

Leave a Comment