കുടുംബ പ്രേഷകരുടെ പിൻബലത്തിൽ മാത്രമാണ് അന്ന് സിനിമ ഹിറ്റ് ആയത്

ഫാസിൽ തിരക്കഥയും സംവിധാനവും ഒരുക്കി പുറത്തിറങ്ങിയ ചിത്രം ആണ് അനിയത്തി പ്രാവ്. കുഞ്ചാക്കോ ബോബനും ശാലിനിയും നായിക നായകന്മാരായി എത്തുന്ന ആദ്യ ചിത്രം കൂടി ആണ് അനിയത്തി പ്രാവ്. ചിത്രം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു. ഇറങ്ങിയ സമയത്ത് ചിത്രം ആരാധകരുടെ ഇടയിൽ ഉണ്ടാക്കിയ ഓളം കുറച്ചൊന്നും അല്ല. സുധിയും സുധിയുടെ സ്‌പ്ലെണ്ടർ ബൈക്കും എല്ലാം വലിയ രീതിയിൽ യുവാക്കളുടെ ശ്രദ്ധ നേടിയിരുന്നു.

ഇവരെ കൂടാതെ സുധീഷ്, ഹരിശ്രീ അശോകൻ, തിലകൻ, ശ്രീവിദ്യ, കൊച്ചിൻ ഹനീഫ, ജനാർദ്ദനൻ, ഷാജിൻ, കെ പി എസ് സി ലളിത, ഇന്നസെന്റ് തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. ആ കാലത്ത് വലിയ വിജയം ആയ ചിത്രം ഇന്നും പലരുടെയും പേർസണൽ ഫേവറൈറ്റിൽ ഒന്നാണ്. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

സിനി ഫൈൽ ഗ്രൂപ്പിൽ നിതിൻ റാം എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, പഴ്സനാലി ഒട്ടും ഇഷ്ടം അല്ലാത്ത മെഗാ ഹിറ്റ്‌ സിനിമയാണ് അനിയത്തിപ്രാവ്. അന്നത്തെ കാലഘട്ടത്തിൽ കുടുംബപ്രേക്ഷക്കാരുടെയും യുവക്കളുടെയും പിൻബലത്തിൽ സിനിമ വൻ വിജയമായി. അതിനാടക്കിയമായ സംഭാഷണങ്ങളാണ് ഈ സിനിമയിൽ ഉള്ളത് ക്രിഞ്ച ഫെസ്റ്റിവൽ മൂവി ബൈ ഫാസിൽ.

ഇതേ സംവിധായകന്റെ തന്നെ മണിച്ചിത്രതാഴും നോക്കാത്തദൂരത്തും പപ്പയുടെ സ്വന്തം അപ്പൂസും ആയിരം ശിവരാത്രികളും എന്നന്നും കണ്ണേട്ടന്റെ ഓക്കേ ഇപ്പോഴും മനസ്സിൽ തങ്ങിനില്കുന്ന സിനിമകളാണ്. എന്നാൽ അനിയത്തിപ്രാവ് ഒരു തവണ മാത്രം കാണാൻ പറ്റിയ സിനിമയാണ് അല്ലാതെ ഈ സിനിമ വലിയ സംഭവമായി ഇത് വരെ തോന്നിട്ടില്ല . കുഞ്ചാക്കോ ബോബനും ശാലിനിയും ഒന്നിച്ചു ചിത്രങ്ങളിൽ അനിയത്തിപ്രാവിനെക്കാൾ മികവ് പ്രേം പൂജാരിയും നിറവുമാണ് എന്നുമാണ് പോസ്റ്റിൽ പറയുന്നത്.

നിവിൻ, ഫഹദ്, ശിവദ പോലെ ഒരുപാട് താരങ്ങളുടെ ഇഷ്ടപടങ്ങളിൽ ഒന്ന്. മലയാളത്തിൽ ഏറ്റവും കൂടുതൽ റഫറൻസ് വന്നിട്ടുള്ള പ്രണയസിനിമയും അനിയത്തിപ്രാവ് ആണ്, അല്ലെങ്കിലും ഫാസിൽ കഥ തിരക്കഥ എഴുതി സംവിധാനം ചെയ്തതിൽ നാടകീയമായ സംഭാഷണങ്ങൾ ഇല്ലാത്ത സിനിമ ഏതെങ്കിലും ഉണ്ടോ, ഇതിന്റെ ക്ലൈമാക്സ് ഒരു സംഭവം തന്നെ ആണ്, ഒരു എപ്പിക് ലെവൽ ഐറ്റം. അതാണ് സിനിമയെ ഇത്രയും വലിയ ഹിറ്റ് ആക്കി മാറ്റിയത്. പിന്നെസോങ്‌സ് എല്ലാം ഇപ്പോഴും നല്ല റിപ്പീറ്റ് വാല്യൂ ഉള്ളതാണ്. ചില റൊമാന്റിക് സീൻസ് ഒക്കെ ഇന്ന് കാണുമ്പോ ക്രൈൻജ് അടിക്കും എങ്കിലും പടം വേറെ ലെവൽ തന്നെയാണ് തുടങ്ങി നിരാധി കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.

 

Leave a Comment