രാജീവ് രവിയുടെ സംവിധാനത്തിൽ 2013 ൽ പുറത്തിറങ്ങിയ ചിത്രം ആണ് അന്നയും റസൂലും. ഫഹദ് ഫാസിലും ആൻഡ്രിയ ജെർമിയയുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, സൗബിൻ ഷാഹിർ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. മികച്ച പ്രതികരണം ആണ് ചിത്രത്തിന് ആരാധകരിൽ നിന്നും ലഭിച്ചിട്ടുള്ളത്. ചിത്രത്തിലെ അഭിനയത്തിന് ആൻഡ്രിയ പ്രത്യേക പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു.
ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയത്. എ കെ സൈബർ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, അന്നയും റസൂലിലെയും സ്റ്റോക്കിംഗ് ഭീകരമായി തോന്നിയിട്ടുണ്ട്. രാത്രിയിൽ അപരിചിതനായ ഒരാൾ വിജനമായ വഴിയിലൂടെ വീട് വരെ ഒരു പെൺകുട്ടിയെ പിന്തുടരുക.
ആ പെൺകുട്ടിക്ക് അത് എന്തുമാത്രം ഭീതിയുണ്ടാക്കും എന്ന് സിനിമ കാണുമ്പോൾ തോന്നിയിട്ടുണ്ട്. അങ്ങനെയൊരു അവസരത്തിൽ ഒരു പെൺകുട്ടിക്കും പിന്തുടരുന്നയാളോട് ഒരിഷ്ടവും തോന്നാനിടയില്ല. മറിച്ച് അമിതമായ ഭയം മാത്രമായിരിക്കും ആ അവസരത്തിലും പിന്നീടും തോന്നുക. ശരിക്കും ആ സീൻ കാണിക്കുമ്പോൾ ഒരു വാണിംഗ് മെസേജ് എഴുതിക്കാണിക്കാൻ സെൻസർബോഡ് ആവശ്യപ്പെടേണ്ടതാണ്.
ഇത്തരത്തിൽ പെൺകുട്ടികളെ പിന്തുടർന്നു ശല്യപ്പെടുത്തുന്നത് കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റമാണ് എന്നുമാണ് പോസ്റ്റ്. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ മുതൽ ഇഷ്ടം തോന്നിയ പെൺകുട്ടികളുടെയൊക്കെ പുറകെ സൈക്കിളുമായി കറങ്ങിയിരുന്ന ഞാനും ഒരു സൈക്കോ ആയിരുന്നോ? പക്ഷേ അന്ന് കുറച്ചു ലൈനൊക്കെ സെറ്റായിട്ടുണ്ട്, കൊച്ചി ലോബിയിൽ ഇത് ഗ്ലോറിഫൈഡ് ലൗ ആണ് മാൻ തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നത്.