Big Boss

സൂര്യയെ സംശയിക്കാന്‍ കാരണം ഇവയൊക്കെ; അമ്പരന്ന് പ്രേക്ഷകര്‍

ബിഗ്‌ബോസ് സീസണ്‍ മൂന്നിന്റെ പന്ത്രണ്ടാം ആഴ്ചയാണ് ഇപ്പോള്‍ നടക്കുന്നത്. ഇനി വിജയിയെ കണ്ടെത്താന്‍ ഏതാനും ആഴ്തകള്‍ മാത്രമാണ് ബാക്കിയുള്ളത് അതുകൊണ്ട് തന്നെ മത്സരാര്‍ത്ഥികള്‍ക്കിടയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ബിഗ്‌ബോസ് വീട്ടിലെ ഓരോ സംഭവവികാസങ്ങളും സമൂഹമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയാകാറുണ്ട്. അത്തരത്തില്‍ കഴിഞ്ഞ ദിവസത്തെ എപ്പിസോഡിലെ ചില കാര്യങ്ങളാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്യാകുന്നത്. എഴുപത്തി ഒമ്പതാം ദിനത്തിലെ മോണിങ് ആക്റ്റിവിറ്റിയാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്യാകുന്നത്. ഓരോ മത്സരാര്‍ത്ഥികളായി എത്തി ബിഗ്‌ബോസ് വീട്ടില്‍ താന്‍ സംശയിക്കുന്ന ഒരാളുടെ പേര് പറയാനും അതിനുള്ള കാരണം വ്യക്തമാക്കുന്നതുമാണ് ടാസ്‌ക്ക്.

 

 

ആദ്യം എത്തിയത് ക്യാപ്റ്റന്‍ കൂടിയായ അനൂപാണ്. താന്‍ സംശയിക്കുന്നത് സൂര്യയെ ആണ് എന്നും അതിനുള്ള കാരണവും വ്യക്കമാക്കി. ലാസ്റ്റ് എവിക്ഷന്‍ സമയത്തെ കുറിച്ചാണ് അനൂപ് സൂര്യയെ കുറിച്ച് പറഞ്ഞത്. സന്ധ്യ പുറത്തായ സമയത്ത് സൂര്യ ആദ്യം വന്ന് വെളിപ്പെടുത്തിയെന്നും പിന്നീട് ടിവിയില്‍ സന്ധ്യയെ കണ്ടപ്പോള്‍ താഴെ ഇരുന്ന് കരയുന്ന സൂര്യയെയാണ് കണ്ടതെന്നും അനൂപ് പറഞ്ഞു. പിന്നീട് നാട്ടുക്ൂട്ടം ടാസ്‌ക്കില്‍ ഉണ്ടായ സംഭവത്തെക്കുറിച്ചാണ് സൂര്യയെ സംശയിക്കാനുള്ള കാരണം അനൂപ് പറഞ്ഞത്. ബിഗ്‌ബോസ് വീട്ടില്‍ രമ്യക്കും സംശയം സൂര്യയെ തന്നെയാണ്.

 

 

ഇത് വരെ സംശയം ഇല്ലായിരുന്നുവെന്നും രമ്യ വ്യക്തമാക്കി. സംശയം അല്ല ഉത്തരം കിട്ടാത്ത ചോദ്യമായി വീട്ടില്‍ ഉള്ളത് ഋതുവാണ് എന്നും സായി പറയുന്നു. ലാലേട്ടന്‍ എപ്പോഴും പറയുന്ന ഒരു വാക്ക് നമ്മള്‍ ശ്രദ്ധിക്കണം. കാരണം ഫുള്‍ ടൈം അവര്‍ നമ്മളെ കണ്ടുകൊണ്ട് ഇരിക്കുകയാണ് എന്ന് അദ്ദേഹം പറയാറുണ്ട്. അത്‌കൊണ്ടുതന്നെ സായിയുടെ സംസാരത്തെ മോശമായി കാണേണ്ടത് ഇല്ല, എന്നും അനൂപ് ഋതുവിനോട് പറഞ്ഞു.

 

 

അനൂപിന് പുറമെ സൂര്യയെ പ്രേക്ഷകര്‍ക്കും സംശയമാണ് കാരണം ബിഗ്‌ബോസ് വീട്ടില്‍ പലപ്പോഴും സൂര്യ രണ്ടു രീതിയിലാണ് പെരുമാറുന്നത്. മണിക്കുട്ടന്‍ അപ്രതീക്ഷിതമായി ബിഗ്‌ബോസ് വീട്ടില്‍ നിന്ന് പോയതിന് ശേഷവും മണിക്കുട്ടന്‍ വീട്ടിലേക്ക് തിരിച്ചെത്തിയ ശേഷവും സൂര്യയുടെ സ്വഭാവത്തില്‍ വന്ന മാറ്റം വീട്ടിനുള്ളിനെ മത്സരാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടിയതാണ്. അതേസമയം നാട്ടുക്കൂട്ടം ടാസ്‌ക്കിലും ഉണ്ടായ സംഭവത്തില്‍ മത്സരാര്‍ത്ഥികള്‍ സൂര്യക്കെതിരാണ്.

 

 

Trending

To Top
error: Content is protected !!