തൂവാനത്തുമ്പികളുടെ ഒരു കടുത്ത ആരാധകൻ ആണ് അനൂപ് മേനോൻ എന്ന് വീണ്ടും തെളിയിച്ച് കൊണ്ടിരിക്കുകയാണ്

മലയാള സിനിമയിലെ മുൻ നിര നായകന്മാരിൽ ഒരാൾ ആണ് അനൂപ് മേനോൻ. ടെലിവിഷൻ പരമ്പരകളിൽ കൂടി ആണ് താരം തന്റെ കരിയർ ആരംഭിച്ചത് എങ്കിലും പിന്നീട് സിനിമയിലേക്ക് എത്തുകയായിരുന്നു. സിനിമയിൽ വളരെ പെട്ടന്ന് തന്നെ തന്റേതായ സ്ഥാനം നേടാൻ താരത്തിന് കഴിഞ്ഞു. നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. കുറഞ്ഞ സമയത്തിനുള്ളിൽ നിരവധി കഥാപാത്രങ്ങൾ ചെയ്തു കൊണ്ട് പ്രേഷകരുടെ ശ്രദ്ധ നേടുകയായിരുന്നു താരം.

ഇപ്പോഴിതാ ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഇപ്പോഴിതാ ഷിറ്റിയർ മലയാളം മൂവി ഡീറ്റയിൽസ് എന്ന ഗ്രൂപ്പിൽ സോഫിയ ശാരി എന്ന ആരാധിക പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ബ്യൂട്ടിഫുൾ സിനിമയിലെ ഒരു രംഗത്തെ കുറിച്ചാണ് ആരാധിക പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഈ ഗസ്റ്റ് റോൾ അന്യായ ട്വിസ്റ്റ്‌ ആയിരുന്നു പടത്തിൽ, ലെ അനൂപ്മേനോൻ “ഇങ്ങേരെ ഒക്കെ ഈ പടത്തിൽ അല്ലതെ വേറെ ഏത് പടത്തിൽ കൊണ്ടുവരാൻ. ” അനൂപ് മേനോൻ തൂവാനത്തുമ്പികളുടെ ഒരു ഡൈ ഹാർഡ് ഫാൻ ആണെന്ന് തോന്നിയിട്ടുണ്ട് എന്നുമാണ് പോസ്റ്റിൽ ആരാധിക ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.

നിരവധി കമെന്റുകളും ഈ പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നുണ്ട്. അനൂപ് മേനോൻ തന്നെ പത്മരാജനെ പിഴിഞ്ഞ് പിഴിഞ്ഞ് ആണ് ജീവിക്കുന്നത്.അന്നൊക്കെ എല്ലാ പടത്തിലും റഫറൻസ് കുത്തിക്കേറ്റി. പിന്നെ പിന്നെ ആരും മൈൻഡ് ആകാതെയായി, ആ ബിജിഎം തന്നെ ഈ പടത്തിലും ബ്യൂട്ടിഫുൾ ഒക്കെ പുള്ളി ചേർത്തിട്ടുണ്ട്, അനൂപ് മേനോൻ തൂലിക.

പദ്മ കണ്ടിട്ട്‌ എനിക്കൊരു ഭാര്യ ഉണ്ടായിരുന്നെങ്കിൽ അവൾക്ക്‌ ഒരു അവിഹിതമുണ്ടെങ്കിൽ ക്ഷമിച്ചുകൊടുത്ത്‌ നെറ്റിയിൽ ചുംബിക്കണം എന്ന് തോന്നിപ്പോയി, പത്മരാജന് ഭരതനിൽ ഉണ്ടായ ലാലേട്ടൻ ആണ് അനൂപേട്ടൻ, അനൂപേട്ടൻ സ്ക്രിപ്റ്റ് ഒക്കെ ഒക്കെ എന്തോ വല്ലാത്ത ഇഷ്ടം ആണ് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു ആരാധകരിൽ നിന്ന് വന്നുകൊണ്ടിരിക്കുന്നത്.

Leave a Comment