ഒരു വര്ഷം തന്നെ രണ്ടു സിനിമകൾ തിരക്കഥ എഴുതി സംവിധാനം ചെയ്തു

അനൂപ് മേനോന്റെ സംവിധാനത്തിൽ ഇറങ്ങിയ ഏറ്റവും പുതിയ ചിത്രം ആണ് പദ്‌മ. സുരഭി ആണ് ചിത്രത്തിൽ നായിക ആയിട്ട് എത്തുന്നത്. ചിത്രത്തിൽ പത്മ എന്ന പേരിൽ തന്നെ ആണ് താരം എത്തുന്നത്. കുറെ നാളുകൾ ആയി ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങളും വിഡിയോകളും എല്ലാം സോഷ്യൽ മീഡിയയിൽ കൂടി പ്രചരിച്ചിരുന്നു എങ്കിലും ചിത്രം പ്രദർശനത്തിന് എത്തുന്നത് എന്നാണെന്ന് മാത്രം പ്രേക്ഷകർക്ക് അറിയില്ലായിരുന്നു.

ചിത്രത്തിന്റേതായി ഒരുപാട് ടീസറുകളും പുറത്ത് ഇറങ്ങിയിരുന്ന്. ഓരോ ടീസർ കാണുമ്പോഴും ചിത്രം കാണണം എന്ന ആഗ്രഹം പ്രേഷകരുടെ മനസ്സിൽ വർദ്ധിപ്പിക്കും വിധം ഉള്ള ടീസറുകൾ ആണ് പുറത്തിറങ്ങിയത്. എന്തായാലും പ്രേഷകരുടെ കാത്തിരിപ്പിന് വിരാമം ഇട്ട് കൊണ്ട് ചിത്രം പുറത്തിറങ്ങുകയും ചെയ്തു. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന പോസ്റ്റ് ആണ് പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

അഖിൽ നായർ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, അനൂപ് മേനോൻ ഒരു വർഷം തന്നെ രണ്ട് സിനിമകൾ തിരക്കഥ എഴുതി സംവിധാനം ചെയ്യുകയും ഒരു സിനിമ തിരക്കഥ മാത്രം എഴുതുകയും ചെയ്തു. കിങ് ഫിഷ്, പദ്മ, വരാൽ. ഇതിൽ മൂന്നിലും നായകവേഷത്തിൽ അഭിനയിക്കുകയും ചെയ്തു. മുന്ന് സിനിമകളും ബോക്സ്‌ഓഫീസിൽ ഫ്ലോപ്പ് ആണ്. എന്ത്കൊണ്ട് അനൂപ് മേനോൻ സിനിമകൾ ബോക്സ്‌ഓഫീസിൽ വിജയിക്കുന്നില്ല. പ്രേക്ഷകർ സ്വികരിക്കുന്നില്ല?

അവസാനം ഇറങ്ങിയ വരാൽ ഒരു ആവറേജ് ആയാണ് എനിക്ക് തോന്നിയത്. പദ്മ നല്ലൊരു സിനിമ തന്നെയാണ് പക്ഷെ തിയേറ്ററിൽ പ്രേക്ഷകർ കൈവിട്ടു. അതുപോലെ തന്നെയാണ് കിങ്ഫിഷ്. എനിക്ക് ഈ സിനിമ ഇഷ്ടപ്പെട്ടില്ല. ഒന്നുകിൽ അദ്ദേഹം സംവിധാനത്തിൽ മാത്രം പ്രധാനം നൽകി വേറെ ആരെങ്കിലും വെച്ച് പടം എടുക്കണം എന്നാൽ ചിലപ്പോൾ ബോക്സ്ഓഫീസിൽ പടം ഹിറ്റ്‌ ആകാൻ ചാൻസ് ഉണ്ട്. മികച്ചൊരു അനൂപ് മേനോൻ സിനിമയ്ക്കായി കാത്തിരിക്കുന്നു എന്നുമാണ് പോസ്റ്റ്.

അനൂപ് മേനോന്റെ സിനിമകൾ എല്ലാം എനിക്കിഷ്ടമാണ്. എഴുത്തും ഇഷ്ടമാണ്. ആകെ ഒരു പോരായ്മ നായകനാണ്. അത് അനൂപ് മേനോൻ തന്നെ അഭിനയിക്കുന്നത് കൊണ്ടാണ്. നല്ല ഒരു നടനെ വച്ച് അഭിനയിപ്പിച്ചാൽ പുള്ളിയുടെ പടങ്ങൾ കിടുക്കും. പക്ഷേ പുള്ളിക്ക് ഇങ്ങനെ തിളങ്ങി നിൽക്കണം. കൂളിംഗ് ഗ്ലാസ് ഒക്കെ വച്ച്. നായകനെ പൊക്കി അടിച്ച് രണ്ട് ഡയലോഗ് പറയുമ്പോൾ അതിൽ അഭിനയിച് രോമാഞ്ചം പുള്ളിക്ക് വരണം എന്നാണ് ഒരു ആരാധകൻ പറഞ്ഞ കമെന്റ്.

Leave a Comment