ഇവർ രണ്ടു പേരും തിരക്കഥാകൃത്തുകളും അടുത്ത സുഹൃത്തുക്കളും ആണ്

പ്രേക്ഷകർക്ക് ഏറെ സുപരിചിതരായ രണ്ടു താരങ്ങൾ ആണ് അനൂപ് മേനോനും ശങ്കർ രാമകൃഷ്ണനും. നിരവധി ചിത്രങ്ങളിൽ കൂടി ഇരുവരും പ്രേക്ഷകർക്ക് സുപരിചിതർ ആണ്. മാത്രവുമല്ല ഇരുവരും തിരക്കഥാകൃത്തുക്കൾ കൂടി ആണ്. ഇപ്പോഴിതാ ഇരുവരേയും കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ അസ്‌ലം റിപ്‌സ് എന്ന ആരാധകൻ ആണ് ഇവരെ കുറിച്ചുള്ള പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, അനൂപ് മേനോൻ, ശങ്കർ രാമകൃഷ്ണൻ.. രണ്ട് പേരും തിരക്കഥ എഴുതുന്നവരാണ്. സംവിധായകരാണ്. ഒപ്പം നടന്മാരുമാണ്. ഇവരെപ്പോലെ ബഹുമുഖ പ്രതിഭയായ രഞ്ജിത്തുമായുള്ള ഇരുവരുടെയും സഹവാസം കൊണ്ടാകാം, അതല്ലെങ്കിൽ ഇരുവരും ഒന്നിച്ചു പഠിച്ചു വളർന്നത് കൊണ്ടാകാം എന്തരോ രണ്ടു പേരുടെയും എഴുത്തിലും അഭിനയത്തിലും ഡയലോഗ് ഡെലിവറിയിലും എല്ലാം നല്ല സാദൃശ്യം തോന്നും.

എന്തിനേറെ അറിഞ്ഞോ അറിയാതെയോ ഒരു ചെറിയ “ലാലേട്ടൻ റെഫറൻസ്” പോലും ഇരുവരുടെയും അഭിനയത്തിൽ കാണാം (ഇന്നലെ ഇരുവരും ഒനിച്ചഭിനയിച്ച വരാൽ കണ്ടപ്പോഴാണ് ഓർത്തത്) എന്നുമാണ് പോസ്റ്റിൽ പറയുന്നത്. ഈ അഭിപ്രായം ശരിവെക്കുന്ന നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നതും. നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു വന്നുകൊണ്ടിരിക്കുന്നത്.

ഇവരുടെ രണ്ടുപേരുടെ ശബ്ദവും ഒരുപോലെയാണ് ഞാൻ നേരത്തെ കരുതിയത് ശങ്കരാമകൃഷ്ണന് ശബ്ദം നൽകുന്നത് അനൂപ് മേനോൻ ആയിരിക്കുമെന്ന് രണ്ടുപേരുടെയും ശബ്ദം ഒരുപോലെയാണ് എനിക്ക് തോന്നുന്നത് ആയിരിക്കാം ഒരുപക്ഷേ നല്ല സാമ്യം, അനൂപ്മേനോൻ അഭിനയത്തിൽ സ്വാഭാവികത വരുത്താൻ ശ്രമിക്കുന്നുണ്ട് 1983 ഒക്കെ ഇതിന്റെ എക്സ്ട്രീം ആണ്. പുള്ളിടെ ഏറ്റവും കിടു ആയിട്ട് തോന്നിയത് മുന്തിരിവള്ളിയിൽ ആയിരുന്നു. വെറൈറ്റി അറ്റമ്പ്റ്റും ആയിരുന്നു.

അനൂപ് മേനോൻ ന്റെ സ്ക്രിപ്റ്റും സംവിധാനവാറും അല്ലാതെ പുള്ളി മറ്റു സംവിധായകരുടെ സിനിമകളിലെ അഭിനയം എനിക്ക് ഇഷ്ടമാണ്. പുള്ളി യുടെ സിനിമയാണെങ്കിൽ ഫിലോസഫിയും ഇച്ചിരി റൊമാന്സും വാരി വിതറി ഒന്നും മനസ്സിലാവാത്ത രീതിയിൽ പുള്ളി ആക്കി തീർക്കും, രണ്ടുപേരും രഞ്ജിത് സ്കൂൾ ഓഫ് സിനിമയിൽ നിന്നാണ് സിനിമ പഠിച്ചത്. അതിന്റെ ക്ഷീണം ഇപ്പോഴും അവർക്ക് ഉണ്ട്, ഇവർ രണ്ടുപേരും കുറേ സാമ്യമുണ്ട്. രണ്ടും പൊട്ടകിണറ്റിലെ തവളകൾ ആയി തോന്നിയിട്ടുണ്ട് തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment