ഒരു സാധാരണഅനൂപ് മേനോൻ സിനിമയിൽ പ്രേക്ഷർ പ്രതീക്ഷിക്കുന്നതെല്ലാം ഇതിലുമുണ്ട്

മലയാള സിനിമയിലെ മുൻ നിര നായകന്മാരിൽ ഒരാൾ ആണ് അനൂപ് മേനോൻ. ടെലിവിഷൻ പരമ്പരകളിൽ കൂടി ആണ് താരം തന്റെ കരിയർ ആരംഭിച്ചത് എങ്കിലും പിന്നീട് സിനിമയിലേക്ക് എത്തുകയായിരുന്നു. സിനിമയിൽ വളരെ പെട്ടന്ന് തന്നെ തന്റേതായ സ്ഥാനം നേടാൻ താരത്തിന് കഴിഞ്ഞു. നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. കുറഞ്ഞ സമയത്തിനുള്ളിൽ നിരവധി കഥാപാത്രങ്ങൾ ചെയ്തു കൊണ്ട് പ്രേഷകരുടെ ശ്രദ്ധ നേടുകയായിരുന്നു താരം.

ഇപ്പോഴിതാ ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ എന്ന ഗ്രൂപ്പിൽ രാഹുൽ ജെ എസ് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, മലയാള സിനിമ വേണ്ട വിധം ഉപയോഗിക്കാത്ത നടനും തിരക്കഥകൃത്തും ആണ് അനുപ് മേനോൻ. നിയമബിരുദത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയിട്ടും അഭിഭാഷകവൃത്തിയിൽ ലേക്ക് തിരിയാതെ സിനിമ രംഗത്ത് എത്തിയ വ്യക്തിയാണ് അനുപ് മേനോൻ.

ഇപ്പോഴിതാ താരത്തിന്റെ സിനിമയെ കുറിച്ച് ആരാധകരുടെ  ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ്  പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഷാജു സുരേന്ദ്രൻ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, അനൂപ് മേനോൻ രചനയും, സംവിധാനവും നിർവ്വഹിച്ച കിങ് ഫിഷ് കണ്ടു. ഒരു സാധാരണഅനൂപ് മേനോൻ സിനിമയിൽ പ്രേക്ഷർ പ്രതീക്ഷിക്കുന്നതെല്ലാം ഇതിലുമുണ്ട്. ഫിലോസഫിക്കൽ ഡയലോഗുകൾ, പുള്ളിക്ക് പ്രിയമുള്ള പഴയ കാല നൊസ്റ്റാൾജിക്ക് ഗാനങ്ങളും, സിനിമാ ഡയലോഗുകളും, റെഫറൻസുകളും.

പെണ്ണിനെ ഫിലോസഫി പറഞ്ഞ് വീഴ്ത്താൻ ശ്രമിക്കുന്ന നായകനും, പിടിതരാത്ത നായികയും. അങ്ങിനെ ഏതാണ്ടെല്ലാ മേനോൻ കിടുപിടികളും ഇതിലും കാണാം. സിനിമയുടെ കഥയും, തിരക്കഥയും പുള്ളിയുടെ ഇമ്മാതിരി താൽപ്പര്യങ്ങൾ ചേർത്തുവയ്ക്കാനുള്ള ഒരുപാധി മാത്രമാണിവിടെ. മേൽപ്പറഞ്ഞ പോലുള്ള “അനൂപ് മേനോൻ സംഗതികൾ” മടുക്കാതെ ഇപ്പോഴും ഇഷ്ടപ്പെടുന്നവർക്ക് ഒന്ന് കണ്ട് നോക്കാവുന്ന സിനിമയാണ് “കിങ് ഫിഷ് “.

ങാ പിന്നൊരു കാര്യം കൂടി, സ്ത്രീ സൗന്ദര്യം അവളുടെ കാലുകളിലാണ് എന്നുറച്ച് വിശ്വസിക്കുന്ന ഒരാളാണ് പുള്ളിക്കാരൻ എന്ന് മനസ്സിലായി. നിരഞ്ജനയുടെ ഒഴിച്ച് സിനിമയിൽ വന്ന് പോകുന്ന ഏതാണ്ട് എല്ലാ യുവതികളുടെയും കാലുകൾ “സൗന്ദര്യമാത്മകമായി” ഒപ്പിയെടുക്കാൻ അനൂപ് മേനോനിലെ സംവിധായകൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട് എന്നുമാണ് പോസ്റ്റ്.

Leave a Comment