മലയാള സിനിമയിലെ മുൻ നിര നായകന്മാരിൽ ഒരാൾ ആണ് അനൂപ് മേനോൻ. ടെലിവിഷൻ പരമ്പരകളിൽ കൂടി ആണ് താരം തന്റെ കരിയർ ആരംഭിച്ചത് എങ്കിലും പിന്നീട് സിനിമയിലേക്ക് എത്തുകയായിരുന്നു. സിനിമയിൽ വളരെ പെട്ടന്ന് തന്നെ തന്റേതായ സ്ഥാനം നേടാൻ താരത്തിന് കഴിഞ്ഞു. നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. കുറഞ്ഞ സമയത്തിനുള്ളിൽ നിരവധി കഥാപാത്രങ്ങൾ ചെയ്തു കൊണ്ട് പ്രേഷകരുടെ ശ്രദ്ധ നേടുകയായിരുന്നു താരം.
ഇപ്പോഴിതാ ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ എന്ന ഗ്രൂപ്പിൽ രാഹുൽ ജെ എസ് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, മലയാള സിനിമ വേണ്ട വിധം ഉപയോഗിക്കാത്ത നടനും തിരക്കഥകൃത്തും ആണ് അനുപ് മേനോൻ. നിയമബിരുദത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയിട്ടും അഭിഭാഷകവൃത്തിയിൽ ലേക്ക് തിരിയാതെ സിനിമ രംഗത്ത് എത്തിയ വ്യക്തിയാണ് അനുപ് മേനോൻ.
സീരിയൽ രംഗത്തിലുടെ അഭിനത്തിലേക്ക് കടന്ന് വന്നതെങ്കിലും അനുപ് മേനോൻ്റെ എറ്റവും മികച്ച പ്രകടനം ആയി കാണുന്നത് ദുരദർശനിൽ കഥാസരിത വിഭാഗത്തിൽ എൻ.മോഹൻൻ്റെ “നിൻ്റെ കഥ എൻ്റെയും ” എന്ന കഥയെ അടിസ്ഥാനം ആക്കി എടുത്ത നിൻ്റെ കഥ എൻ്റെയും എന്ന ടെലിഫിലിം ആണ്.വളരെയധികം പ്രേക്ഷക പ്രശംസ പിടിച്ച് പറ്റിയ ടെലിഫിലിം ആയിരുന്നു ഇത്.
അതേ പോലെ തന്നേ അനുപ് മേനോൻ തിരക്കഥ എഴുതിയ വ്യത്യസ്തമായ സിനിമ ആയിരുന്നു രാജിവ് നാഥ് സംവിധാനം ചെയ്യ്ത ” പകൽ നക്ഷത്രങ്ങൾ ” മോഹൻ ലാലിൻ്റെയും സുരേഷ് ഗോപിയുടെ വ്യത്യസ്തമായ അഭിനയശേഷി പുറത്ത് കൊണ്ട് വന്ന ചിത്രം ആണ് പകൽനക്ഷത്രങ്ങൾ. സിനിമ ശ്രേദ്ധിക്കപ്പെടാതെ വന്നപ്പോൾ അനുപ് മേനോൻ എന്ന മികച്ച തിരക്കഥാ കൃത്തിനെ മലയാള സിനിമ മറന്നു പോയി എന്നുമാണ് പോസ്റ്റ്.