മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നിരവധി സിനിമകൾ മലയാളികൾക്ക് സമ്മാനിക്കുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. നിരവധി ആരാധകരാണ് താരത്തിനുള്ളത്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് നവാഗതനായ അനൂപ് പന്തളം സംവിധാനം ചെയ്യുന്ന ഷെഫീക്കിന്റെ സന്തോഷം. ഇപ്പോഴിതാ ചിത്രത്തിൽ തനിക്കുണ്ടായ ഒരു അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ അനൂപ് പന്തളം.

ഉണ്ണി മുകുന്ദൻറെ നായികയാകാൻ മുൻനിര നായികമാരെ സമീപിച്ചപ്പോൾ പറ്റില്ല എന്ന് പറഞ്ഞ കാര്യമാണ് താരം വെളിപ്പെടുത്തിയത്. ഒരു അഭിമുഖത്തിലാണ് അനൂപ് പന്തളം ഇക്കാര്യം തുറന്നു പറഞ്ഞത്.”ഉണ്ണി ഈ സിനിമക്ക് നായികയായിട്ട് ഒരാളെ സജസ്റ്റ് ചെയ്തിരുന്നു. ഒരുപാട് തവണ അവരെ വിളിച്ചു. ഉണ്ണി അവരെ വിളിച്ച് പറയുകയും ചെയ്തു. അവരെക്കുറിച്ച് എന്നോടും ഉണ്ണി സംസാരിച്ചു. ഇതിന് മുമ്പ് അവരെ ഞാൻ ഒന്ന് പ്രാങ്ക് ചെയ്തിരുന്നു.

എന്നിട്ട് ഞാൻ അവരെ വിളിച്ചു. സംസാരിച്ച് തുടങ്ങി കഥ പറയാൻ വിളിക്കുകയാണെന്ന് പറഞ്ഞു. ഉണ്ണി മുകുന്ദൻ പറഞ്ഞിട്ടാണെന്നും പറഞ്ഞു. അവർ ആദ്യം മുതലേ ചിരി തുടങ്ങി. എന്നിട്ട് പറഞ്ഞു ചേട്ടാ എനിക്ക് അറിയാം പ്രാങ്ക് അല്ലേ എന്ന്. അത് കഴിഞ്ഞിട്ട് ഉണ്ണിയുടെ പ്രൊഡക്ഷനിൽ ഉള്ള വിപിൻ അവരെ വിളിച്ചു. എന്നിട്ടും ഒരു കാര്യവുമില്ല. ഒരാഴ്ച കഴിഞ്ഞപ്പോൾ അവരെ ഞാൻ വീണ്ടും വിളിച്ചു നോക്കി. ഉണ്ണി ചെയ്യുന്ന കഥാപാത്രത്തെ പറ്റിയും എൻറെ സിനിമയുടെ കഥയെപ്പറ്റിയും അവരോട് പറഞ്ഞു.

ഉണ്ണിക്ക് സിനിമയിൽ മൂലക്കുരുവാണെന്നും പറഞ്ഞപ്പോൾ അവർ ചിരിക്കാൻ തുടങ്ങി. ഈ കാര്യത്തിൽ അവരെ ഒരിക്കലും കുറ്റം പറയാൻ പറ്റില്ല. കാരണം ആരായാലും പറ്റിക്കുകയാണ് എന്നാണ് വിചാരിക്കുക. അത്രയ്ക്ക് അധികം ചിരിച്ചിട്ടും ആ കഥാപാത്രം അവർ ചെയ്തില്ല. പിന്നെ ഞാൻ സഞ്ജു എൻ ലക്ഷ്മി എന്ന ഒരു കുട്ടിയെ വിളിച്ചു. സിനിമയിൽ മുഴുവനും ഉള്ള ഒരു സിസ്റ്ററുടെ കഥാപാത്രമായിരുന്നു അവർക്ക് നോക്കിയിരുന്നത്. അവരും അത് ചെയ്തില്ല. അവരും എന്നോട് പറഞ്ഞത് പറ്റിക്കുകയാണെന്ന് കരുതി എന്നായിരുന്നു.”- അനൂപ് പന്തളം പറഞ്ഞു.