Big Boss

പലപ്പോഴും സൂര്യ പെരുമാറുന്നത് ഭാര്യയെ പോലെ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അനൂപ്

ബിഗ്‌ബോസ് സീസണ്‍ മൂന്നില്‍ അപ്രതീക്ഷിത സംഭവവികാസങ്ങളോടെയാണ് കടന്നു പോകുന്നത്. ഷോയുടെ വിജയിയെ കണ്ടെത്താന്‍ ഇനി ഏതാനും ആഴ്ച്ചകള്‍ മാത്രമേ ബാക്കി ഉള്ളു. അതുകൊണ്ട് തന്നെ മത്സരാര്‍ത്ഥികള്‍ക്കിടയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ബിഗ്‌ബോസ് വീട്ടില്‍ കഴിഞ്ഞ ദിവസം എലിമിനേഷന്‍ പ്രക്രിയ ആണ് കഴിഞ്ഞത്. ഇത്തവണ അഡോണിയാണ് ബിഗ്‌ബോസ് വീട്ടില്‍ നിന്ന് പുറത്ത് പോയത്. ഇതോടെ പുറത്ത് പോയ മത്സരാര്‍ത്ഥികളുടെ എണ്ണം ഏഴായി. ബിഗ്‌ബോസ് വീട്ടില്‍ നടക്കുന്ന ഓരോ സംഭവവികാസങ്ങളും സമൂഹമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയാകാറുണ്ട്. അത്തരത്തില്‍ കഴിഞ്ഞ ദിവസം അനൂപും മണിക്കുട്ടനുമായുള്ള സംഭഷണമാണ് വൈറലായിരിക്കുന്നത്. അഡോണി ഷോയില്‍ നിന്ന് പുറത്തായതുമായി ബന്ധപ്പെട്ടാണ് മണിക്കുട്ടന്‍ സംസാരിച്ചത്.

 

 

അഡോണിയുടെ ഈ യാത്ര വളരെ ചിന്തിപ്പിക്കുമെന്നും സെല്ഫ് റിയലൈസേഷന്‍ എന്ന കാര്യത്തിലേക്ക് വരുമെന്നും അവനെ പോലെയൊരാള്‍ ബിഗ്‌ബോസ് വീട്ടില്‍ നിന്ന് പോകും എന്ന് ചിന്തിക്കാന്‍ പോലും ആകില്ലെന്നും അത്ര മികച്ച മത്സരാര്‍ത്ഥി ആയിരുന്നില്ലെയെന്നും പെട്ടെന്ന് അവന്റെ പേര് പറഞ്ഞപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്നും അവന്‍ ഇങ്ങന പോകുമ്പോള്‍ നമ്മളുടെ കാര്യം എന്താകുമെന്നാണ് മണിക്കുട്ടന്‍ അനൂപിനോട് പറഞ്ഞത്. ഇത് കേട്ട് അനൂപ് പറഞ്ഞത് താന്‍ പ്രതീക്ഷിച്ചത് സൂര്യ പുറത്ത് പോകുമെന്നായിരുന്നു കാരണം സൂര്യയുടെ ഈ ക്യാരക്ടര്‍ ഷിഫ്ട് ഇല്ലേ അത് എല്ലാവര്‍ക്കും ഭയങ്കര കണ്‍ഫ്യൂസ്ഡ് ആക്കിട്ടുണ്ടെന്നും സൂര്യ പെരുമാറുന്നത് പലപ്പോഴും ഒരു ഭാര്യ എന്ന രീതിയില്‍ ആണെന്നും താന്‍ പലപ്പോഴും അത് കണ്ട് മിണ്ടാതെ ഇരുന്നിട്ടുണ്ടെന്നും അനൂപ് മണിക്കുട്ടനോട് പറഞ്ഞു.

 

 

സൂര്യയുടെ രീതി അതാണെങ്കില്‍ എന്തേലും ആകട്ടെ എന്ന് കരുതി താന്‍ പിന്നെ ഒന്നും പറയാന്‍ പോയില്ലെന്നാണ് അനൂപ് പറഞ്ഞത്. പിന്നെ എല്ലാം ജനങ്ങള്‍ തീരുമാനിക്കുന്നതല്ലെ ആര് പോകണം എന്നുള്ളതെന്ന് അനൂപ് പറഞ്ഞപ്പോള്‍ എന്നിരു്‌നനാലും നമ്മള്‍ക്ക് ഒരിതില്ലേടാ ഈ കൂട്ടത്തില്‍ വേറെ ആരും പോകണം എന്നല്ല താന്‍ ഉദ്ദേശിക്കുന്നത്. കഴിഞ്ഞ കുറെ കാര്യങ്ങള്‍ വച്ച് വേറെ ചിലര്‍ ആകും എന്നല്ലേ നമ്മള്‍ കരുതിയതെന്നാണ് മണഇക്കുട്ടന്‍ പറഞ്ഞത്. ഞാന്‍ നിങ്ങളോട് പറഞ്ഞില്ലേ ആ സംഭവം എന്ന് പറഞ്ഞാണ് പിന്നീട് അനൂപ് മണഇക്കുട്ടനോട് സംസാരിച്ചത്. സൂര്യയുടെ പെരുമാറ്റം പലപ്പോഴും മണിക്കുട്ടനോട് ഒരു പോസസീവ് ആകുന്നത് പോലെ തനിക്ക് തോന്നീട്ടുണ്ടെന്നും.

 

 

മണിക്കുട്ടന്റെ കാര്യങ്ങള്‍ ചായ കപ്പ് താന്‍ തന്നെ എടുക്കണമെന്നും ചായ താന്‍ തന്നെ കൊടു്കകണമെന്നും മണിക്കുട്ടന്‍ വരുമ്പോളൊക്കെ താന്‍ റെഡിയാക്കണം. മണിക്കുട്ടന്റെ കാര്യങ്ങള്‍ താന്‍ തന്നെ ചെയ്യണമെന്നെക്കയാണ് സൂര്യ പെരുമാറുന്നത്. ഇതെല്ലാം കേട്ടതിന് ശേഷം ഇതൊന്നും താന്‍ സമ്മതിക്കില്ലെ എന്നാല്‍ കഴിഞ്ഞ ദിവസം കോഫി എടുത്തുകൊണ്ട് വന്നപ്പോ ആഹാരം ആയത് കൊണ്ടാണ് അത് നിന്ദിക്കാഞ്ഞത് എന്ന് മണിക്കുട്ടന്‍ അനൂപിനോട് പറയുന്നു. തനിക്ക് അത് മനസിലായി അത് നെഗ്ലെക്റ്റ് ചെയ്യേണ്ട ആവശ്യം ഇല്ല എന്നും അനൂപ് പറയുന്നു.

Trending

To Top
error: Content is protected !!