അത് കേട്ടതും ഞാൻ ആകെ വല്ലാതെ ആയി, ഒരുവിധം ആണ് പരുപാടി അവസാനിപ്പിച്ചത്

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അൻസിബ. വർഷങ്ങൾ കൊണ്ട് താരം മലയാള സിനിമയിൽ സജീവമാണ് എങ്കിലും മോഹൻലാൽ നായകനായ ദൃശ്യത്തിൽ താരത്തിന്റെ മകളായി അഭിനയിച്ചതോടെ ആണ് അൻസിബ കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടുന്നത്. പ്രധാന കഥാപാത്രങ്ങളിൽ ഒന്നായിരുന്നു അൻസിബ ചിത്രത്തിൽ അവതരിപ്പിച്ചത്. ചിത്രം മലയാള സിനിമയിൽ തന്നെ വലിയ രീതിയിൽ ഹിറ്റ് ആയി മാറുകയും ചെയ്തു. അതോടെ അന്സിബയുടെയും ഭാഗ്യം തെളിയുകയായിരുന്നു. അൻസിബയുടെ സിനിമ ജീവിതത്തിൽ വലിയ ഒരു സ്ഥാനം തന്നെ ആണ് ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിന് ഉള്ളത്. ചിത്രം ഹിറ്റ് ആയ സമയത്ത് താരത്തിന്റെ പേരുകൾ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടു എങ്കിലും പിന്നീട് അത് പോലെ ഉള്ള ശക്തവും പ്രാധാന്യം ഏറിയതുമായ കഥാപാത്രങ്ങൾ അൻസിബയെ തേടി വന്നില്ല എന്നതാണ് സത്യം. താരത്തിനെ തേടി എത്തിയത് മുഴുവൻ ചെറിയ വേഷങ്ങൾ ആയത് കൊണ്ട് തന്നെ കുറച്ച് നാളുകൾ സിനിമയിൽ നിന്ന് താരം വിട്ട് നില്ക്കാൻ തീരുമാനിക്കുകയായിരുന്നു.

എന്നാൽ ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഇറങ്ങിയതോടെ വീണ്ടും ശക്തമായി തന്നെ തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് അൻസിബ. ഇപ്പോഴിതാ ഒരു അഭിമുഖത്തിനിടയിൽ ഒരു ലൈവ് ചാറ്റ് ഷോയിൽ തനിക്ക് നേരിടേണ്ടി വന്ന ഒരു സൈബർ അറ്റാക്കിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് അൻസിബ. താനും സൈബർ അറ്റാക്ക് നേരിട്ടിട്ടുണ്ട് എന്ന് പറഞ്ഞാണ് അൻസിബ തുടങ്ങുന്നത്. അൻസിബയുടെ വാക്കുകൾ ഇങ്ങനെ, ഒരിക്കൽ ഞാനും തമിഴ് നടൻ ആര്യയുമായി ഒരു ലൈവ് ചാറ്റ് ഷോ ഉണ്ടായിരുന്നു. ലൈവ് ആയത് കൊണ്ട് തന്നെ നിരവധി പേരുകൾ സ്പോട്ടിൽ തന്നെ ഓരോ കാര്യങ്ങൾ ചോദിക്കുന്നതും മറ്റും ഞങ്ങൾ രണ്ടു പേരും കാണുന്നുണ്ടായിരുന്നു. അതിനിടയിൽ ആണ് ഒരാൾ മോശം കമെന്റുമായി വന്നത്. എന്റെ സ്വകാര്യ ഭാഗം കാണിക്കാമോ എന്നാണ് അയാൾ ചോദിച്ചത്. പച്ചയ്ക്ക് തന്നെ ആണ് അയാൾ ശരീരത്തിന്റെ ആ ഭാഗത്തിന്റെ പേര് പറഞ്ഞത്.

പരിപാടിക്കിടയിൽ ഇത് കേട്ട് ഞാൻ വല്ലാതെ ആയി പോയി. ആര്യയും ഇത് കാണുന്നുണ്ടല്ലോ എന്നോർത്തപ്പോൾ എനിക്ക് കൂടുതൽ അപമാനം ആകുന്നത് പോലെ തോന്നി. ഒരു വിധം ആണ് ആ പരുപാടി പൂർത്തിയാക്കിയത്. ഷോ കഴിഞ്ഞു ഞാൻ വിഷമിച്ച് മാറി ഇരിക്കുന്നത് കണ്ടു ക്രൂ മുഴുവൻ വന്നു തിരക്കി എന്താ കാര്യം എന്ന്. ഞാൻ കാര്യം പറഞ്ഞപ്പോൾ അവർ എനിക്ക് സപ്പോർട്ട് ആയി നിന്ന്. പെട്ടന്ന് തന്നെ അയാളുടെ ഐ ഡി കണ്ടു പിടിച്ചു. ഫോൺ നമ്പർ കണ്ടെത്തി അയാളെ വിളിക്കുകയും ചെയ്തു. ഫോൺ ഭാര്യയ്ക്ക് കൊടുക്കാൻപറഞ്ഞു . അദ്ദേഹത്തിന്റെ ഭാര്യ സംസാരിച്ചപ്പോൾ ഞാൻ അവരോട് പറഞ്ഞു ചേച്ചിയുടെ ഭർത്താവ് എന്റെ സ്വകാര്യ ഭാഗം കാണണം എന്ന് പറഞ്ഞു, ഞാൻ ഏതാണ് ചെയ്യേണ്ടത് എന്ന്. അവരും അത് കേട്ട് വല്ലാതെ ആയി. അവരെ വിഷമിപ്പിക്കണം എന്ന് ഞാൻ കരുതി ഇല്ല. എന്നാൽ അവർ അയാളുടെ അടുത്ത് സേഫ് അല്ല എന്ന് എനിക്ക് അവരെ അറിയിച്ച് കൊടുക്കണം എന്നുണ്ടായിരുന്നു എന്നും അൻസിബ പറഞ്ഞു.