നമ്മളെ കൊതിപ്പിക്കുന്ന സിനിമകളാണ് ചെയ്യാൻ പറ്റുക എന്ന് ആന്റണി പെരുമ്പാവൂർ

സിനി ഫയൽ എന്ന ഗ്രൂപ്പിൽ ജിൽ ജോയ് എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മോഹൻലാലിനെയും ആന്റണി പെരുമ്പാവൂരിനെയും ആശിർവാദ് സിനിമാസിനെയും കുറിച്ചാണ് ആരാധകന്റെ പോസ്റ്റ്. പോസ്റ്റ് ഇങ്ങനെ, “എനിക്ക് ഒരു ദിവസം മിനിമം 25 പേരുടെ കോൾ ആണ് വരുന്നത് തിരക്കഥ കേൾക്കണമെന്ന് പറഞ്ഞിട്ട്. ലാൽ സാർ ഒരു കൊല്ലം 3 പടങ്ങൾ ആണ് ചെയ്യുന്നത്. ഒരു മാസം 45 തിരക്കഥ കേൾക്കുക എന്ന് പറയുന്നത് അസാധ്യമാണ്. നമ്മളെ കൊതിപ്പിക്കുന്ന സിനിമകളാണ് ചെയ്യാൻ പറ്റുക. അതൊരു അത്ഭുതം ആണ്.

അങ്ങനെ കൊതിപ്പിക്കുന്ന കഥകളുമായി വരുന്നവർക്ക് ആശീർവാദിന്റെ വാതിൽ എന്നും തുറന്നിരിക്കും “. എന്റെ സംശയം “ഇട്ടിമാണിയിൽ” എന്തായിരിക്കും കൊതിപ്പിച്ചിട്ട്‌ ഉണ്ടാവുക? ചൈനീസ് ഡയലോഗ് ഇടയ്ക്കിടെ പറയുന്നതാവും. ആന്റണി ഈ പറയുന്നതിന് കടകവിരുദ്ധം ആണ് ഒരു കഥ പോലും ആവാതെ ദൃശ്യം 3 അനൗൺസ്‌ ചെയ്തത് എന്നുമാണ് പോസ്റ്റ്. നിരവധി പേരാണ് ഈ പോസ്റ്റിനു കമെന്റുകളുമായി എത്തിയിരിക്കുന്നത്. ഫുഡ് കഴിക്കുന്ന രംഗങ്ങൾ കൂടുതൽ വേണം. അപ്പൊ അത് കൊതിപ്പിക്കുന്ന സിനിമ ആകും.

അത്ര നല്ല കഥകൾ ആണെങ്കിൽ ഒരു 5 എണ്ണം ഒക്കെ ലാലേട്ടന് കൊടുത്ത് ബാക്കി വേറെ നടന്മാരെ കൊണ്ട് ചെയ്യിച്ചു ലാഭം ഉണ്ടാക്കികൂടെ, കഥ കേൾക്കുമ്പോൾ നല്ലത് എന്ന് തോന്നുന്നത് ചെയ്ത് കഴിഞ്ഞു ദുരന്തം ആവാറുമുണ്ട് എന്നത് മറ്റൊരു കാര്യം, എന്നിട്ട് എല്ലാവരെയും കൊതിപ്പിച്ചിട്ട് ആന്റണി കടന്ന് കളയും,  ഇതൊക്കെ ശ്രദ്ധിക്കാൻ നിക്കാതെ പടം ഇറങ്ങുമ്പോൾ നല്ലതാണെങ്കിൽ സമയം ഉണ്ടെൽ പോയി കണ്ടാൽ പോരേ? കോളേജ് കുമാരൻ ഒക്കെ നല്ല ഫ്രഷ് കൊതിപ്പിക്കുന്ന കഥ ആയിരുന്നു, കരയോഗത്തിന്റെ പടത്തിൽ കഥ കേൾക്കണ്ടല്ലോ.

വായനക്കുറവുള്ള ലാലേട്ടൻ വെറുതെ ഓവർ എക്സൈറ്റഡ് ആയി പൊട്ടക്കഥകൾക്ക് ഡേറ്റ് കൊടുക്കും എയ്ഞ്ചൽ ജോൺ നീരാളി ലൈല ഓ ലൈല പെരുച്ചാഴി എത്രയെണ്ണം പൃഥ്വിരാജിന്റെ കൂടെ എങ്ങാനും നടന്നിരുന്നെങ്കിൽ അങ്ങേർക്ക് നല്ല കഥ സെലക്ട് ചെയ്തു കൊടുത്തേനെ, ഇട്ടിമാണി ബേസിക് സ്റ്റോറി ത്രെഡ് നല്ലതായിരുന്നു സ്ക്രിപ്റ്റ് ആൻഡ് മേക്കിങ് എൺപതുകളുടെ നിലവാരത്തിൽ ആയിരുന്നു, വെളിപാടിന്റെ പുസ്തകം കൊതിപ്പിച്ചു ഉറക്കം കെടുത്തിയ പടം ആയിരുന്നു, ഇട്ടിമാണി ശരിക്കും ഒരു വെറൈറ്റി കഥയല്ലേ അമ്മയുടെ കൂട്ടുകാരിയെ വിവാഹം കഴിക്കുന്ന മകൻ പടം എടുത്തു കുളം ആക്കിയതായിട്ടാ എനിക്ക് തോന്നിയത്.

സമകാലിക രാഷ്ട്രീയ സാമൂഹിക സംഭവവികാസങ്ങളെ ആസ്പദമാക്കി ആക്ഷേപ ഹാസ്യത്തിന് പ്രാധാന്യം നൽകി എഴുതിയ ഒരു തിരക്കഥ ഉണ്ട്” ന്റുമ്മൂമ്മയ്ക്കൊരു കോഴീണ്ടാര്ന്ന് ” എന്നാണ് സിനിമയുടെ പേര്. കഥ കേൾക്കാൻ സമയം ഉണ്ടെങ്കിൽ അറിയിക്കുക, ദൃശ്യം 3 എവിടെ പ്രഖ്യാപിച്ചു.? സത്യമായിട്ടും അറിയതോണ്ടാണ്, മക്കളാൽ ഉപേക്ഷിക്കപ്പെട്ട അയൽപക്കത്തെ അമ്മയുടെ വില മക്കൾക്ക് കാട്ടി കൊടുക്കാൻ വേണ്ടി ആ സ്ത്രീയെ കല്യാണം കഴിച്ചു അവരെ പറ്റി മകളോടും മരുമകളോടും അശ്ലീലം പറയുന്ന നല്ലവനായ യുവാവ്. വളരെ കൊതിപ്പിക്കുന്ന പ്ലോട്ടല്ലേ തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment