celebrity photos

ദാവണിയഴകില്‍ അനു സിത്താര; ഏറ്റെടുത്ത് ആരാധകര്‍

ചുരിങ്ങിയ കാലം കൊണ്ട് ജനഹൃദയം കീഴടക്കിയ നടിയാണ് അനു സിത്താര. സൗന്ദര്യം കൊണ്ടും വ്യക്തിത്വം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയ താരം കൂടിയാണ് അനു. അഭിനയത്തിലുപരി ഒരു മികച്ച നര്‍ത്തകിയ കൂടിയാണ് താരം. വശ്യസൗന്ദര്യത്തില്‍ നര്‍ത്തം ചെയ്യുന്ന അനു സിത്താരയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. രണ്ടായിരത്തി പതിമൂന്നില്‍ സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ അനു സിത്താര അഭിനയരംഗത്തേക്ക് കടന്നുവന്നത്. സമൂഹമാധ്യനമങ്ങളില്‍ സജീവമായ താരം തന്റെ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെക്കാറുണ്ട്. പുതിയ വീടും പരസരവും കൃഷിതോട്ടവുമെല്ലാം പരിചയപ്പെടുത്തിയുള്ള വീഡിയോയുമായി അനു നേരത്തെ രംഗത്തെത്തിയിരുന്നു.

 

 

തന്റെ യൂട്യൂബ് ചാനല്‍ വഴിയും താരം എത്താറുണ്ട്. ഇപ്പോഴിതാ അനു പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ധാവണി ധരിച്ച് മധുരപതിലേഴ് ലുക്കിലാണ് അനു ഫോട്ടോഷൂട്ടിലെത്തിയത്. താരത്തിന്റെ ചിത്രത്തിന് നിരവധി പേരാണ് ലൈക്കും കമന്റുമായി എത്തിയത്. ഇപ്പോ കണ്ടാല്‍ പതിനാറ് വയസേ തോന്നിക്കുകയൊള്ളു എ്‌നനാണ് താരത്തിന്റെ ചിത്രത്തിന് ഒരു ആരാധകന്‍ കമന്റിട്ടിരിക്കുന്നത്. ഇടയ്ക്കിടെ സഹോദരിയ്ക്ക് ഒപ്പമുള്ള ഡാന്‍സ് വീഡിയോയുമായും താരം സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. ഈ അടുത്തായി ബാണാസുര സാഗറിന് സമീപത്ത് നിന്നും പകര്‍ത്തിയ ഡാന്‍സ് വീഡിയോയും വൈറലായിരുന്നു.

 

 

യമുനയാട്രിലെ ഈറക്കാറ്റിലെ എന്ന ഗാനമാണ് അനു സൊനാര പാടുന്നത്. വെള്ളത്തില്‍ ഇറങ്ങി നിന്നാണ് അനു സിതാര നൃത്തം ചെയ്യുന്നത്. ഭര്‍ത്താവ് വിഷ്ണു പ്രസാദാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. ഇന്ത്യന്‍ പ്രണയകഥ, അനാര്‍ക്കലി, വെറി, ഹാപ്പി വെഡ്ഡിംഗ്, കാമ്പസ് ഡയറി, മറുപടി റിയ, ഫുക്രി, രാമന്റെ ഏദന്‍ തോട്ടം, അച്ചായന്‍സ്, നേവല്‍ ദി ജ്യുവല്‍, സര്‍വ്വോപരി പാലാക്കാരന്‍, ആന അലറോടലറല്‍, ഒരു കുപ്രസിദ്ധ പയ്യന്‍, പടയോട്ടം, ക്യാപ്റ്റന്‍, ഒരു ബിലാത്തിക്കഥ, ഒരു കുട്ടനാടന്‍ ബ്ലോഗ് , നീയും ഞാനും, മാമാങ്കം, ശുഭരാത്രി, ആദ്യരാത്രി തുടങ്ങിയ ചിത്രങ്ങളാണ് അനു സിത്താര അഭിനയിച്ചത്. രണ്ടായിരത്തി ഇരുപതില്‍ ഷംസു സൈബ സംവിധാനം ചെയ്ത മണിയറയിലെ അശോകനാണ് അനു സിത്താര അവസാനമായി അഭിനയിച്ച ചിത്രം. ഈ ചിത്രത്തില്‍ അഥിതി വേഷമായിട്ടാണ് താരം എത്തുന്നത്.

 

 

മലയാളത്തിലുപരി തമിഴിലും താരം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. രണ്ടായിരത്തി പതിനഞ്ചില്‍ ഒരു ഫാഷന്‍ ഫോട്ടോഗ്രാഫറായ വിഷ്ണുപ്രസാദും അനു സിത്താരയും തമ്മില്‍ വിവാഹിതരായി. വിവാഹ ശേഷമാണ് അനുവിന് മികച്ച കഥാപാത്രങ്ങളെ ലഭിക്കുന്നത്. താരത്തിന് നിരവധി ആരാധകരാണുള്ളത്. സ്‌കൂള്‍ കലോല്‍സവ വേദികളിലൂടെയാണ് അനു സിത്താര ജനശ്രദ്ധ പിടിച്ചുപറ്റുന്നതും പിന്നീട് സിനിമയില്‍ അഭിനയിക്കുന്നത്. താരത്തിന് 2.5 ഫോളോവേഴ്‌സാണ് ഇന്‍സ്റ്റഗ്രാമില്‍ ഉള്ളത്.

 

Trending

To Top
error: Content is protected !!