Celebrity updates

അനുപമ പരമേശ്വരന്റെ ട്വീറ്റു നേരെ പൊങ്കാലയിട്ട് ആരാധകര്‍; അമ്പരപ്പ്

ചുരിങ്ങിയ കാലം കൊണ്ട് മലയാളി മനസുകളില്‍ ഇടം നേടിയ നടിയാണ് അനുപമ പരമേശ്വരന്‍. രണ്ടായിരത്തി പതിനഞ്ചില്‍ അല്‍ഫോണ്‍സ് പുത്രന്‍ രചനയും സംവിധാനവും നിര്‍വഹിച്ച പ്രേമം എന്ന ചിത്രത്തിലൂടെയാണ് അനുപമ മലയാള ചലചിത്ര രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. സിനിമയില്‍ മേരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് മലയാളിമനസുകളില്‍ ഇടം നേടിയത്. ചിത്രത്തില്‍ അനുപമയുടെ മുടിയാണ് പ്രേക്ഷകരെ ഒന്നടങ്കം ഹരം കൊള്ളിച്ചത്. മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് കന്നട ഭാഷകളിലും അനുപമ അഭിനയിച്ചിട്ടുണ്ട്.

 

 

അഭിനയത്തിലുപരി മോഡലിങ് രംഗത്തും മിന്നുന്ന പ്രകടനമാണ് അനുപമ കാഴ്ചവെക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ സജീവമായ താരം തന്റെ ചിത്രങ്ങലും വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന് നേരെ നടക്കുന്ന ഒരു സംഭവമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. തെലുങ്ക് സൂപ്പര്‍താരം പവന്‍ കല്യാണിന്റെ വക്കീല്‍ സാബ് എന്ന ചിത്രത്തെ കുറിച്ച് അനുപമ ട്വീറ്റ് ചെയ്തിരുന്നു. സിനിമ കണ്ടതിന് ശേഷം ചിത്രത്തെ കുറിച്ച് തന്റെ അഭിപ്രായം രേഖപ്പെടുത്തിുകയായിരുന്നു നടി. കരുത്തുറ്റ കഥാപാത്രമെന്ന് പറഞ്ഞ് പവന്‍ കല്യാണിനെയും നിവേദ തോമസ്, അനന്യ, അഞ്ജലി, പ്രകാശ് രാജ് തുടങ്ങിയ താരങ്ങളെയുമെല്ലാം നടി അഭിനന്ദിച്ചിരുന്നു.

 

 

അതേസമയം അപുപമയുടെ ട്വീറ്റിന് പിന്നാലെ പവന്‍ കല്യാണ്‍ ആരാധകര്‍ താരത്തിനെതിരെ രംഗത്തെത്തുകയായിരുന്നു. പവന്‍ കല്യാണിനെ ബഹുമാനമില്ലാതെ പേര് വിളിച്ചു എന്നാണ് ആരാധകര്‍ പറഞ്ഞത്. ട്വീറ്റില്‍ പ്രകാശ് രാജിനെ സര്‍ എന്ന് നടി അഭിസംബോധന ചെയ്തിരുന്നു എന്നാല്‍ പവന്‍ കല്യാണിനെ പേര് മാത്രമാണ് വിളിച്ചതെന്നാണ് ആരാധകരുടെ ആരോപണം. ഇതിന് പിന്നാലെ എല്ലാവരോടും ക്ഷമ പറഞ്ഞ് പുതിയ ട്വീറ്റുമായി എത്തുകയായിരുന്നു അനുപമ. ക്ഷമിക്കണം, പവന്‍ കല്യാണ്‍ ഗാരുവിനോട് ഒരുപാട് ബഹുമാനവും സ്‌നേഹവും എന്നാണ് അനുപമ കുറിച്ചത്.

 

 

ജോണ്‍ ആന്റ് ആലീസ്, അ ആ, ജോമോന്റെ സുവിശേഷങ്ങള്‍, കൊടി തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ അനുപമ അഭിനയിച്ചു. ആദ്യ ചിത്രമായ പ്രേമത്തില്‍ അഭിനയിച്ചതിന് ജനപ്രിയ നായികക്കുള്ള അവാര്‍ഡ് അനുപമക്ക് ലഭിച്ചു. സിനിമക്ക് പുറമെ അനുപമ അഭിനയിച്ച ശ്രദ്ധേയ ഹ്രസ്വചിത്രമാണ് ഫ്രീഡം അറ്റ് മിഡ്നൈറ്റ്. ഈ ഹ്രസ്വചിത്ത്രില്‍ കേന്ദ്രകഥാപാത്രത്തെയാണ് അനുപമ അഭിനയിച്ചത്. മൂന്നാമിടം, സൈറ ഭാനു എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ആര്‍ജെ ഷാന്‍ ആണ് ചിത്രം തിരക്കഥയൊരുക്കി സംവിധാനം ചെയ്തിരിക്കുന്നത്.

 

 

 

 

Trending

To Top
error: Content is protected !!