മറ്റാരുടെയോ ശബ്ദം കടം വാങ്ങിയ സുരേഷ് ഗോപിക്ക് ആകെ കണ്ട പോരായ്മയും അതു തന്നെ

സിനി ഫയൽ എന്ന ഗ്രൂപ്പിൽ സഞ്ജീവ് എസ് മേനോൻ എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, “യാർക്കാകെ…. ഇത് യാർക്കാകെ….” ഈ പാട്ടും പാടി ലോറിയോടിച്ചു വരുന്ന രാഘവൻ്റെ മനസ് എത്രത്തോളം പ്രക്ഷുബ്ധമായിരുന്നുവെന്ന് പിന്നീടുള്ള രംഗങ്ങൾ പറയും. ഒരു സാധാരണ പട്ടാളക്കാരന് അവൻ്റെ മേലധികാരികളിൽ നിന്നേല്ക്കേണ്ടി വരുന്ന പീഢനവും നാണക്കേടും, പട്ടാളക്കാരൻ എന്നാൽ ഗ്ലാമർ ജോലിയാണ് എന്നു കരുതി പ്രേമിച്ച് വിവാഹം ചെയ്ത് കൂടെ കൂടുന്ന ഭാര്യക്ക് ഉൾക്കൊള്ളാനാകുമാരിരുന്നില്ല.

ആ ഒരു ഇറിറ്റേഷൻ മാറ്റാൻ അവൾ കണ്ടത്തിയ മാർഗ്ഗം ആൻറണി ഐസക് എന്ന, തൻ്റെ ഭാര്യയെ ജീവനു തുല്യം സ്നേഹിച്ച ഭർത്താവിന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. തങ്ങൾ രണ്ടു പേരിലൊതുങ്ങുന്ന ആ കുടുംബത്തിലേക്ക് കയറി വന്ന അശോകിൻ്റെ മുഖം തൻ്റെ മനസിൽ. കൊത്തിവെച്ചാണ് രാഘവൻ എന്ന ഒരു ലോറി ഡ്രൈവറുടെ വേഷമെടുത്തണിഞ്ഞത്. പക്ഷെ അത് താൻ ഒരുപാട് ബഹുമാനിക്കുന്ന ആളുടെ സഹോദരനാണെന്നറിഞ്ഞിട്ടും തൻ്റെ ജീവിതം തകർത്തവനെ പരലോകത്തേക്കയച്ചപ്പോഴേ ആ പക യടങ്ങിയുള്ളു.

വഴിയോരക്കാഴ്ചകൾ, ആനിക്ക് അത് ഒരദ്ഭുതമായിരുന്നു. ഇങ്ങനെയും പുരുഷൻമാരുണ്ടോ? അപരിചിതയായ ഒരു യുവതിയെ കൂടെ കിട്ടിയിട്ടും ഒരവസരത്തിൽപ്പോലും നിയന്ത്രണം നഷ്ടപ്പെടാതെ അവളെ അപകടത്തിൽ നിന്നു രക്ഷിച്ച് അവളുടെ വീട്ടിൽ സുരക്ഷിതയായി എത്തിക്കുന്നതു വരെ, പലപ്പോഴും ആനി തന്നെ തൻ്റെ നിയന്ത്രണം വിട്ടു പോകും എന്നു വിചാരിച്ചിടത്തും സ്വയം ഒരു അകലം പാലിച്ചു നിന്ന ഷാമു. അവൻ്റെ പില്ക്കാല കഥകൾ നേരിട്ടറിഞ്ഞപ്പോൾ അവനോടുള്ള ഇഷ്ടം കൂടുകയാണ് ചെയ്തത്. പ്രത്യേകിച്ച് അവന് ഭാര്യയും കുഞ്ഞും ഉണ്ടെന്നറിഞ്ഞതിനു ശേഷം.മാനസികനില തെറ്റിയ ഉപദ്രവകാരിയായ ഭാര്യയെ സഹിക്കുന്ന ആ മനുഷ്യൻ തനിക്കു നല്കിയ സുരക്ഷിതത്വവും വിശ്വാസവും ഒരു പെണ്ണന്ന നിലയിൽ അവൾ ഏറ്റവുമധികം ഷാമുവിൽ കണ്ട ഗുണങ്ങളായിരുന്നു.

പക്ഷെ, ഷാമുവിന് സ്നേഹിക്കാൻ, ഷാമുവിനെ സ്നേഹിക്കാൻ ഒരാളുണ്ടായിരുന്നു. അവളെ ഈ നിലയിലാക്കിയതിന് കാരണക്കാരനായവൻ തൊട്ടടുത്തു തന്നെയുണ്ടായിരുന്നു.റോയ്.പക്ഷെ അത് അറിയുന്നത് ക്ലൈമാക്സിലാണെന്നു മാത്രം. അവിടെയും പക ജ്വലിച്ചു.റോയ് യുടെയും ജീവിതം അവിടെ അവസാനിക്കുന്നു.  പക്ഷെ ആ മരണം മറ്റൊരാളിലൂടെയാകുന്നുവെന്നു മാത്രം. ഒരു ദു:സ്വപ്നമായി മനസ്സിൽ കൊണ്ടു നടന്ന ആ സംഭവത്തിൻ്റെ അവസാനം ഒരു സ്ത്രീയും ഇഷ്ടപ്പൊത്ത ബഹുഭാര്യാത്വം വരെ തൻ്റെ ഭർത്താവിൻ്റെ ധർമ്മസങ്കടം കണ്ടറിഞ്ഞ് അംഗീകരിച്ച അവളുടെ അന്ത്യം കൂടിയായി.

അനുരാഗി രണ്ടു ചിത്രങ്ങളിലും വില്ലനായി വരുന്നത് സുരേഷ് ഗോപിയാണ്.അനുരാഗി കണ്ടപ്പോഴാണ് ഈ സാദൃശ്യം തോന്നിയത്.രണ്ടു ചിത്രങ്ങളിലും വില്ലൻ സുരേഷ് ഗോപി. മറ്റാരടേയോ ശബ്ദം കടം വാങ്ങിയ സുരേഷ് ഗോപിക്ക് ആകെ കണ്ട പോരായ്മയും അതു തന്നെ. കാരണം, ഇരുപതാം നൂറ്റാണ്ടിലെ ശേഖരൻ കുട്ടിയാണ് സുരേഷ് ഗോപി എന്ന നടനെ ഏറ്റവുമധികം ഇഷ്ടപ്പെടുന്നതിനു കാരണമായത്. സുരേഷ് ഗോപിയുടെ കൂടുതൽ ഇഷ്ടമുള്ള കഥാപാത്രവും ശേഖരൻ കുട്ടി തന്നെ. ഇവിടെ രണ്ടിടത്തും വില്ലനും സുരേഷ് ഗോപി തന്നെ എന്നുമാണ് പോസ്റ്റ്.

Leave a Comment