Celebrity updates

അനുഷ്‌കയുടെ വിവഹം ഉടന്‍; സൂചനകള്‍ പുറത്ത് വിട്ട് ആരാധകര്‍

തെന്നിന്ത്യന്‍ ചലച്ചിത്ര മേഖലയില്‍ നിറ സാന്നിധ്യമാണ് അനുഷ്‌ക ഷെട്ടി. ബ്രണ്മാണ്ഡ ചിത്രങ്ങളില്‍ അനുഷ്‌ക നയിച്ച പങ്കു ചെറുതല്ല. ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് ലക്ഷക്കണക്കിന് ആരാധകരെ വാരിക്കൂട്ടിയ താരം കൂടിയാണ് അനുഷ്‌ക. സമൂഹമാധ്യമങ്ങളില്‍ സജീവമായ താരം തന്റെ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ വാര്‍ത്തയാണ് വൈറലാകുന്നത്.

 

 

അനുഷ്‌ക വിവാഹിതയാകാന്‍ പോകുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിസിനസുകാരനുമായി അനുഷ്‌ക ഉടനെ വിവാഹം കഴിക്കുമെന്നാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. അതേസമയം വരന് അനുഷ്‌കയെക്കാള്‍ പ്രായം കുറവാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. വാര്‍ത്തയോട് അനുഷ്‌ക ഉടനെ പ്രതികരിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

 

 

അതേ സമയം പ്രഭാസും അനുഷ്‌കയും തമ്മില്‍ പ്രണയം ആണെന്ന് പ്രചരണം നേരത്ത സമൂഹമാധ്യമങ്ങളിലും മറ്റും വൈറലായിരുന്നു. ഇരുവരേയും പല വേദികളും ഒരുമിച്ച് കണ്ടതായിരുന്നു ഇത്തരത്തിലുള്ള അഭ്യൂഹങ്ങള്‍ക്ക് കാരണം. അതിന് മുമ്പ് ഒരു ക്രിക്കറ്റ് താരവുമായി പ്രണയത്തിലാണെന്നും വാര്‍ത്തകളുണ്ടായിരുന്നു. പിന്നീട് ഈ വാര്‍ത്ത നിഷേധിച്ച് അനുഷ്‌ക തന്നെ രംഗത്ത് എത്തുകയായിരുന്നു. രാഘവേന്ദ്ര റാവുവിന്റെ മകനുമായും അനുഷ്‌കയെ ചിലര്‍ ചേര്‍ത്തുവച്ച് പ്രചരണം നടത്തിയിരുന്നു.

 

 

എന്നാല്‍ അതും വ്യാജ വാര്‍ത്തയാണെന്ന് തെളിഞ്ഞു. പുതിയ പ്രചരണത്തിന് പിന്നിലെ സത്യാവസ്ഥ ഉടനെ തന്നെ അറിയാമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. അതേ സമയം താന്‍ വിവാഹിതയാകുന്ന ദിവസം തന്റെ കാമുകന്‍ ആരായിരുന്നു എന്ന് വെളിപ്പെടുത്തുമെന്ന് അനുഷ്‌ക അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ആയിരം കോടിക്ലബ്ബിലെത്തിയ എസ്എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി അരുന്ധതി രുദ്രാമാദേവി തുടങ്ങിയ ചിത്രങ്ങളിലുടെ അനുഷ്‌ക ആരാധകരുടെ പ്രിയരിയായി മാറി.

 

 

Trending

To Top
error: Content is protected !!