കുഞ്ഞിന്റെ നൂല് കെട്ടിന് ഭർത്താവ് എത്താതിരുന്നതിന്റെ കാരണം പറഞ്ഞു അനുശ്രീ

പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് അനുശ്രീ. വളരെ ചെറിയ പ്രായത്തിൽ തന്നെ അഭിനയ രംഗത്തേക്ക് താരം തുടക്കം കുറിച്ചിരുന്നു. ഓമനത്തിങ്കൽ പക്ഷി എന്ന പരമ്പരയിൽ കൂടി ആണ് അനുശ്രീ തന്റെ അഭിനയത്തിന് തുടക്കം കുറിച്ചത്. അതിനു ശേഷം ഇങ്ങോട്ട് നിരവധി പരമ്പരകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. ടെലിവിഷൻ പ്രേമികളുടെ പ്രിയങ്കരി കൂടി ആയിരുന്നു അനുശ്രീ. പരമ്പരകളിൽ സജീവമായി നിൽക്കുന്ന സമയത്ത് ആണ് അനുശ്രീ വിവാഹിത ആകുന്നത്. സീരിയലിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന സമയത്തായിരുന്നു താരം സീരിയലിന്റെ ക്യാമറാമാനായ വിഷ്‌ണുവിനെ വിവാഹം കഴിക്കുന്നത്.

പ്രണയത്തിൽ ആയിരുന്ന അനുശ്രീയുടെയും വിഷ്ണുവിന്റെയും പ്രണയത്തെ വീട്ടുകാർ എതിർത്തതിനെ തുടർന്ന് ഇരുവരും ഒളിച്ചോടി വിവാഹം കഴിക്കുകയായിരുന്നു. പ്രണയിച്ച സമയത്ത് അനുശ്രീയുടെ ഫോൺ വീട്ടുകാർ പിടിച്ച് വെച്ചിരുന്നു എന്നും ഒരു വർഷത്തോളം ഇരുവരും സംസാരിച്ചിരുന്നില്ല എന്നും അങ്ങനെ ആണ് ഒളിച്ചോടി പോയി വിവാഹം കഴിക്കാൻ തീരുമാനിക്കുന്നത് എന്നും അനുശ്രീ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. വിവാഹ ശേഷം വീട്ടുകാരുടെ രീതികൾക്ക് മാറ്റം വന്നു എന്നും തങ്ങളെ വീട്ടുകാർ അംഗീകരിച്ചെന്നും ഇപ്പോൾ വീട്ടിൽ ഒക്കെ പോകാറുണ്ടെന്നും അഭിമുഖത്തിൽ താരം പറഞ്ഞിരുന്നു.

അടുത്തിടെ ആയിരുന്നു ഇരുവർക്കും കുഞ്ഞു പിറന്നത്. എന്നാൽ കുഞ്ഞിന്റെ നൂല് കെട്ടു ചടങ്ങുകൾക്ക് ഒന്നും ഭർത്താവ് വിഷ്ണു എത്തിയിരുന്നില്ല. ഇതോടെ വിഷ്ണു എവിടെ എന്ന് ആരാധകർ തിരക്കി എങ്കിലും അനുശ്രീ ആ ചോദ്യത്തോട് പ്രതികരിച്ചിരുന്നില്ല. ഇപ്പോൾ ഇരുവരും വിവാഹ മോചിതർ ആയി എന്ന വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്‌. അടുത്തിടെ വിവാഹ മോചനത്തെ കുറിച്ച് അനുശ്രീ പങ്കുവെച്ച ഒരു പോസ്റ്റിനു പിന്നാലെ ആണ് വാർത്ത പ്രചരിക്കാൻ തുടങ്ങിയത്.

എന്നാൽ ഈ വാർത്ത ശരിയാണോ എന്ന് പോലും ഉറപ്പിക്കാതെ അനുശ്രീയ്ക്ക് എതിരെ വലിയ രീതിയിൽ ഉള്ള സിബെർ ആ ക്രമണങ്ങൾ ആണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. എടുത്തുചാട്ടം നല്ലതല്ല ആലോചിച്ച് പ്രവർത്തിക്കുക എങ്കിൽ ദുഃഖിക്കേണ്ട, പ്രേമത്തിന് കണ്ണില്ലെന്ന് പറയുന്നത് വളരെ ശരിയാണ് നിങ്ങളുടെ കാര്യത്തിൽ. ഇത്ര കാലം പോറ്റി വളർത്തിയ മാതാപിതാക്കൾക്ക് പുല്ല് വില കൊടുത്തു നീ നേടിയ സ്വർഗ്ഗരാജ്യം അല്ലെ അനുഭവിച്ചോ. ഞെട്ടറ്റാൽ കടക്കൽ എന്നൊരു പഴമൊഴി ഉണ്ട്. അത് ഓരോ മക്കളും മനസിലാക്കിയാൽ നന്ന്.

എടുത്തു ചാടിയാൽ കുടിച്ചു ചാകും നിന്നെ വീണ്ടും വീട്ടിൽ കയറ്റിയ മാതാ പിതാക്കളെ സമ്മതിച്ചു, ജനിപ്പിച്ച കുഞ്ഞിന്റെ ചടങ്ങിനു അവിടെ അവരുടെ കൂടെ നിക്കുന്നതിന് പകരം ഭാര്യയും കുഞ്ഞിനെനേം ഒറ്റയ്ക്ക് ആക്കിയ നീയൊക്കെ ഒരു അച്ഛൻ ആണോടാ, നിന്റെ എടുത്തുചാട്ടത്തിന് ഇനിയും വരാൻ ഇരിക്കുന്നത് ഉള്ളു മണ്ടത്തരമായി പോയ തീരുമാനം, ആ പാരമ്പര്യം നിലനിർത്തിയല്ലോ അത് മതി സിനിമ ഫീൽഡിന്റെ, അത് അയാളുടെ ജോലി തിരക്ക് കാരണമായിരിക്കാം എല്ലാം അറിജെല്ലേ പോയത്. പിന്നെ ഇപ്പോൾ ഏതിന കുറ്റം പെടുത്തുന്നത് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment