celebrity photos

കുഞ്ഞുടുപ്പില്‍ സുന്ദരിയായി മലയാളിമങ്ക അനുശ്രീ

ഡയമണ്ട് നെക്ലേസ് എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ച നടിയാണ് അനുശ്രീ. കേരളതനിമയുള്ള പെണ്‍കുട്ടിയെന്നാണ് അനുശ്രീയെ പറ്റി പൊതുവേയുള്ള സംസാരം. സിനിമയിലെത്തി എട്ടുവര്‍ഷം പിന്നിടുമ്പോള്‍ മലയാളസിനിമയ്ക്ക് ഒരുപിടി നല്ല കഥാപാത്രങ്ങള്‍ അനുശ്രീയുടേയതായി വന്നിട്ടുണ്ട്. ആദ്യ ചിത്രമായ ലാല്‍ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസിലെ നിഷ്‌കളങ്കയായ കലാമണ്ഠലം രാജശ്രീ എന്ന കഥാപാത്രം തന്നെ അനുശ്രീ എന്ന നടിയുടെ കൈയില്‍ ഭദ്രമായിരുന്നു. ഒരു പുതുമുഖ താരം എന്ന് തോന്നിപ്പിക്കാത്ത തരത്തില്‍ തന്നെയായിരുന്നു അനുശ്രീ കഥാപാത്രമായി മാറിയത്

ഇതിഹാസ എന്ന ചിത്രത്തിലെ ജാനകിയായി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയ അനുശ്രീ തനിക്ക് ആക്ഷന്‍ രംഗങ്ങളും വഴങ്ങും എന്ന് തെളിയിച്ചു. ഷൈന്‍ ടോം നായകനായ ചിത്രം ആ വര്‍ഷത്തെ സര്‍പ്രൈസ് ഹിറ്റുകളിലൊന്നായിരുന്നു. ദിലീപിനൊപ്പം ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രത്തിലാണ് തൊട്ടടുത്ത വര്‍ഷം അനുശ്രീ എത്തിയത്. ദിലീപിനൊപ്പമുള്ള കോമഡി ടൈമിങ്ങൊക്കെ ഗംഭീരമായി ചെയ്യാനും അനുശ്രീക്ക് കഴിഞ്ഞു. തനിക്ക് എല്ലാതരത്തിലുമുള്ള വേഷങ്ങള്‍ ചെയ്യാന്‍ കഴിയും എന്ന് തെളിയിക്കുകയായിരുന്നു നടി.

അനുശ്രീയുടെ സിനിമാ ജീവിതത്തില്‍ തന്നെ വലിയ വഴിത്തിരിവായ വേഷമാണ് മഹേഷിന്റെ പ്രതികാരത്തിലെ സൗമ്യ. ദേശിയ പുരസ്‌കാരം നേടിയ ദിലീഷ് പോത്തന്‍ ചിത്രത്തിലെ അനുശ്രീയുടെ കഥാപാത്രത്തെ മലയാളി പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വകരിച്ചു. ഫഹദ് ഹാസില്‍ ആയിരുന്നു ചിത്രത്തിലെ നായകന്‍. ഫഹദിന്റെ കാമുകിയായിട്ടായിരുന്നു അനുശ്രീ വേഷമിട്ടത്. മോഹന്‍ലാലിനൊപ്പം ഒപ്പം, മമ്മൂട്ടിക്കൊപ്പം മധുര രാജ തുടങ്ങിയ ചിത്രങ്ങളിലും അനുശ്രീ തിളങ്ങി.

ലോക്ഡൗണ്‍ സമയത്ത് സോഷ്യല്‍ മീഡിയയില്‍ ആക്ടീവ് ആയിരുന്നു അനുശ്രീ. നിരവധി ഫോട്ടോ ഷൂട്ടുകളും മറ്റുമാണ് നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. അതൊക്കെ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. ഇപ്പോള്‍ മുട്ടിന് മുകളില്‍ നില്‍ക്കുന്ന മഞ്ഞ നിറത്തിലുള്ള ചെറിയൊരു ടോപ്പും ഓവര്‍കോട്ടും ധരിച്ച് നില്‍ക്കുന്ന പുതിയ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം. മിഡ്‌നൈറ്റ് ഫാഷന്‍ ഫോട്ടോ ഷൂട്ട് എന്നാണ് അടുക്കുറിപ്പ് കൊടുത്തിരിക്കുന്നത്.

 

View this post on Instagram

 

A post shared by Anusree (@anusree_luv)

Trending

To Top
error: Content is protected !!