പത്മരാജൻ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ഒരു സൈക്കോളജിക്കൽ ത്രില്ലെർ മൂവി ആണ് അപരൻ. ജയറാം. മുകേഷ്, ശോഭന, പാർവതി, മാതു തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അഭിനയിച്ചിരുന്നു. ജയറാം സിനിമയിൽ തന്റെ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടി ആയിരുന്നു അപരൻ. വിശ്വനാഥൻ, ഉത്തമൻ എന്നീ രണ്ടു കഥാപാത്രങ്ങളെ ആണ് താരം സിനിമയിൽ അവതരിപ്പിച്ചത്. ആദ്യ ചിത്രത്തിൽ തന്നെ ഇരട്ട വേഷത്തിൽ എത്തിയ ജയറാം വളരെ പെട്ടന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു.
ചിത്രം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ഇടയിൽ ചർച്ച ആകുകയും ചെയ്തിരുന്നു. ആ കാലത്ത് ഇത് പോലൊരു സൈക്കോളജിക്കൽ ത്രില്ലെർ ഇറക്കാൻ കാണിച്ച പത്മരാജന്റെ ധൈര്യത്തെ പുകഴ്ത്തിക്കൊണ്ട് നിരവധി പേരും എത്തിയിരുന്നു. ഇപ്പോഴിതാ സിനിമ പുറത്തിറങ്ങി വർഷങ്ങൾക്ക് ഇപ്പുറം ചിത്രം വീണ്ടും ആരാധകരുടെ ഇടയിൽ ചർച്ച ആകുകയാണ്. സിനിമ ആരാധകരുടെ ഗ്രൂപ്പ് ആയ മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ ചിത്രത്തിനെ കുറിച്ച് വന്ന ഒരു പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്.
കിരൺ സഞ്ചുസ് എന്ന യുവാവ് ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, അപരൻ സിനിമയിൽ ലാസ്റ്റ് മ രിക്കുന്നത് ആരാണ്. വില്ലൻ ആണോ നായകൻ ആണോ എന്നുമാണ് പോസ്റ്റ്. നിരവധി പേരാണ് വ്യത്യസ്തമായ അഭിപ്രായങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്. വില്ലൻ ആണ് കാരണം വില്ലൻ ആയ ജയറാമിന് ഡബ് ചെയ്തത് പദ്മരാജൻ ആണ്, വില്ലൻ ” നായകൻ വില്ലന്റെ ഐഡന്റിറ്റിയിൽ തുടരാൻ തീരുമാനിക്കുന്നു, നായകൻ ആണ് ജീവിച്ചിരിക്കുന്നത് പക്ഷേ അയാൾക്ക് ഇനി ലോകത്തിനു മുൻപിൽ വില്ലന്റെ, തന്റെ അപരന്റെ ഐഡന്റിറ്റി ആണ്. അങ്ങനെ വേണമെങ്കിൽ കണക്കാക്കാം.
വില്ലനാണ് മരിയാക്കുന്നതായി കാണിയ്ക്കുന്നത് ,ഡ്രെസും ,മധുവിനോട് സംസാരിക്കുമ്പോഴും ഫോണിൽ സംസാരിക്കുമ്പോഴും രണ്ട് ശബ്ദം ആണെന്നതും ശ്രദ്ധിയ്ക്കണം . പക്ഷേ ചെയ്യാനുള്ള ഒരു കൊലപാതകത്തിനുള്ള 50000 രൂപയൊക്കെ അഡ്വാൻസ് വാങ്ങിയിട്ട് ,അമ്പിളിയെയും കുടുംബത്തേയും സർട്ടിഫിക്കറ്റുകളും ഒക്കെ വിട്ട് ഉത്തമനായി ജീവിയ്ക്കാനുള്ള തൻ്റേടം നായകന് ഉണ്ടോ എന്ന സംശയം ബാക്കി, വില്ലൻ മരിക്കുന്നു പക്ഷേ നായകനാണെന്ന് തെറ്റിദ്ധരിച്ച് നായകന്റെ കുടുംബം വില്ലന്റെ ബോഡി ദഹിപ്പിക്കുന്നു.
അന്ന് രാത്രി ചിത കത്തിയ സ്ഥലത്തു വച്ച് നായകൻ തന്റെ അച്ഛനെ കാണുകയും തനിക്കിനി പഴയ പൊലെ ഒരു തിരിച്ചു വരവ് സാധ്യമല്ല എന്നറിയിക്കുകയും ചെയ്യുന്നിടത്ത് ചിത്രം അവസാനിക്കുന്നു, വില്ലൻ ആണ് മരിച്ചത്. പടത്തിന്റെ അവസാനം ജയറാം മധുവിനെ കാണുന്ന സീനിൽ അത് വ്യക്തമാണ്. പോസ്റ്റ്മാൻ പടം ഒരിക്കൽ കൂടി കണ്ടാൽ ഈ കൺഫ്യൂഷൻ മാറിക്കിട്ടും, വില്ലനാണ് മരിക്കുന്നതു പക്ഷെ പോകുന്നവഴി ഒരു തീ കൊള്ളി ഇട്ടിട്ടു പോയാൽ കാലം മുഴുക്കെ ആളുകൾ ഇരുന്നു പൊകഞ്ഞോളും എന്ന ധാരണയിൽ പത്മരാജൻ നായകന് രണ്ടും കെട്ട ഒരു ചിരി കൊടുക്കുന്നു. അതോടെ ആളുകൾ കൺഫ്യൂസ്ഡ് ആകുന്നു ഇപ്പോഴും ചർച്ച തന്നെ ചർച്ച തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.