ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ആണ് കാപ്പ. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ നടന്നു കൊണ്ടിരിക്കുകയാണ്. സംവിധായകൻ ഉൾപ്പെടെ കാസ്റ്റിംഗിൽ ചില മാറ്റങ്ങൾ വന്ന ചിത്രം കൂടി ആണ് കാപ്പ. മഞ്ജു വാര്യരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു എന്ന വാർത്തകൾ പുറത്ത് വന്നിരുന്നു. എന്നാൽ ഇപ്പോൾ ഇതാ മഞ്ജുവിന് പകരം ചിത്രത്തിൽ എത്തുന്ന അപർണ്ണ ബാലമുരളി ആണെന്നുള്ള വാർത്ത ആണ് പുറത്ത് വരുന്നത്. സിനി ഫയൽ എന്ന ഗ്രൂപ്പിൽ ജിൽ ജോയ് എന്ന ആരാധകൻ ആണ് ഈ വിവരം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. മഞ്ജു വാര്യർ നു പകരം അപർണ ബാലമുരളി!!! ഡേറ്റ് ക്ലാഷ് കാരണം ഷാജി കൈലാസിന്റെ പൃഥ്വിരാജ് ചിത്രം “കാപ്പ”യിൽ നിന്ന് മഞ്ജു പിന്മാറി, പകരം അപർണയെ കാസ്റ്റ് ചെയ്തു.. സംവിധായൻ അടക്കം പലരും മാറി മറിഞ്ഞ പ്രൊജക്റ്റ് ആണ് കാപ്പ എന്നാണ് പോസ്റ്റ്.
നിരവധി പേരാണ് ഈ പോസ്റ്റിനു അഭിപ്രായം പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുന്നത്. നന്നായി….. മഞ്ജു വാര്യരുടെ അഭിനയം വെറുത്തു തുടങ്ങിയിരിക്കുന്നു … രണ്ടാം വരവിൽ അന്യായ വെറുപ്പിക്കലാണ് …. ലൂസിഫർ പോലെ പറ്റുന്ന വേഷങ്ങൾ ചെയ്‌താൽ പോരെ … വെറുതെ കിം കിം എന്നൊക്കെ പറഞ്ഞു വരും, മഞ്ജു വാരിയർക്കു പകരം അപർണ ബാലമുരളിയോ??? അതെങ്ങനെ ശരിയാവും.. മഞ്ജു വാരിയർക്കു 45 വയസെങ്കിലും ഉണ്ടാവും.. അപർണക്കു 30+ ആയിട്ടുണ്ടാവൂ, സിനിമയുടെ കഥ വായിച്ചിട്ടുണ്ട് (ശംഖുമുകി കഥ) ആ കഥ വായിച്ചപ്പോൾ എല്ലാം ഈ casting നേ മനസ്സിൽ കണ്ടുകൊണ്ട് ആണ്.. So ഇപ്പോ manju warrier ന്റെ റോൾ അപർണക്ക് പോയാലും കുഴപ്പമില്ല. അപർണയ്ക്കു ആ റോൾ ഭംഗിയായി ചെയ്യാൻ സാധിക്കും എന്ന് വിശ്വസിക്കാൻ കാരണം soorarai pottru ലെ വേഷം തന്നെ ധാരാളം.
മഞ്ജുവും അപർണയും അമ്മ മകൾ പൊലെ പ്രായവ്യത്യാസം ഉണ്ടല്ലോ മോഷൻ പോസ്റ്ററിൽ ഉള്ള മഞ്ജുവിൻ്റെ role കണ്ടിട്ട് കുറച്ച് പ്രായം ഉള്ള character ആണെന്ന് തോന്നുന്നു..കഥ വായിച്ചിട്ടില്ല Miscast ആയി പോകുമോ?നന്നായി..മഞ്ജു ഒക്കെ വെറുതെ ഷോ കാണിക്കാൻ, മഞ്ജു ഒക്കെ ഫീൽഡ് ഔട്ട് ആയി..കാലം മാറി, മഞ്ചുവൊക്കെ ഭൂലോക വെറുപ്പീരാണ്,ഈ അടുത്ത് അല്‍പ്പമെങ്കിലും ഏക ആശ്വാസം പ്രീസ്റ്റിലെ കഥാപാത്രമാണ്, വളരെ നല്ലത്… പടം കാണാൻ മൂഡ് ആയി തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.