ചില നടി നടന്മാർ സീരിയസ് വേഷം ചെയ്യുന്നത് കാണുമ്പോൾ നിങ്ങൾക്ക് ചിരി വരുമോ

നടി അപർണ്ണ ബാലമുരളിയെ കുറിച്ച് സിനിമ പ്രേമികളുടെ ഇടയിൽ വന്ന ഒരു ചർച്ച ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. സിനിമ പാരഡിസോ ക്ലബ്ബ് എന്ന സിനിമ പ്രേമികളുടെ ഗ്രൂപ്പിൽ നിതിൻ കുമാർ സി എൻ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ചില നടി നടന്മാർ സീരിയസ് അല്ലേൽ മാസ്സ് റോളുകൾ ചെയ്യുമ്പോ എനിക് ചിരി വരാറുണ്ട് സംഭവം എന്താണെന് എനിക് ഒരു പിടിത്തം ഇല്ല ഓട്ടോമാറ്റിക് ആയിട് ചിരി വരും ഇന്നലെ കാപ്പ ട്രൈലെർ ഇൽ അപർണ ബാല മുരളിടെ സെക്കന്റ് കൾ മാത്രം ഉള്ള ഈ സീൻ കണ്ടപ്പോ ചിരി വന്നു.

ഇത് മാത്രം അല്ല അപർണ്ണ ടെ സീരിയസ് ആയിട്ടുള്ള വേഷങ്ങൾ കാണുമ്പോ എനിക് കോമഡി ഫീൽ ചെയ്യും ,അത് പോലെ തന്നെ കുഞ്ചാക്കോ ബോബൻ മാസ്സ് സീരിയസ് ,വില്ലൻ വേഷങ്ങൾ ചെയ്യുന്നത് കാണുമ്പോ കോമഡി ഫീൽ ചെയ്യും സീനിയേഴ്സ് ,ജമ്ന പ്യാരി യിൽ ഒക്കെ ആണ് എനിക് ഇങ്ങെനെ തോന്നിയത് ജമ്ന പ്യാരിയിൽ ഒരു മാസ് സീൻ ഉണ്ട് അമ്മാവന്മാരെ വര ട്ടോ അത് കണ്ട് ചിരിച്ചതിന് കയ്യും കണക്കും ഇല്ല.

aparna balamurali 1
aparna balamurali 1

നിങ്ങൾക്കും ഇത് പോലെ ഏതേലും നടന്മാർ മാസ് കാണിക്കുമ്പോ കോമഡി ഫീൽ ചെയ്യാറുണ്ടോ എന്നുമാണ് പോസ്റ്റ്.  നിരവധി പേരാണ് ഈ പോസ്റ്റിനു കമെന്റുകളുമായി എത്തിയത്. ചിലർ ഇന്ന റോളുകൾ മാത്രമേ ചെയ്യാൻ പാടൊള്ളൂ എന്ന തോന്നലിന്റെ പ്രശ്നം ആണ്. അപർണ ബാലമുരളി മാസ് ചെയ്താൽ മോശം ആകും എന്ന് തോന്നിയില്ല. എല്ലാ തരത്തിലും ഉള്ള റോളും തിരഞ്ഞെടുക്കാൻ അവർക്ക് തോന്നിയാൽ തന്നെ വലിയ കാര്യമാണ്. ടൈപ്പ് കാസ്റ്റ് ചെയപെടുക എന്നാൽ കരിയർ തീർന്നു എന്ന് കരുതിയാൽ മതി.

ചിരിയൊന്നും വരാറില്ല, പക്ഷെ ചില റോളുകൾ ചിലർ ചെയ്യുന്നത് കാണുമ്പോൾ ആദ്യം ദഹിക്കാത്തത് ആയി തോന്നും, പിന്നെ ശരിയാവും,നിങ്ങളെ പോസ്റ്റ് കണ്ടപ്പോ സഹതാപം തോന്നി. ആളെ കാണുബോ ചിരിക്കാൻ തോന്നുന്നത് അസുഖം ആണ്, ഒരുവൻ താൻ നേരിടുന്ന പ്രശ്നം പങ്കുവയ്ക്കുമ്പോൾ പരിഹസിക്കുന്നത് ഒരു പരിഷ്കൃത സമൂഹത്തിന് ഭൂഷണമ തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment