എങ്ങനെ സാധിക്കുന്നു ഇങ്ങനത്തെ ചോദ്യം ചോദിക്കാനെന്ന് ഞാൻ അപ്പോൾ ഓർത്തു

പ്രേക്ഷകർക്ക്  ഏറെ സുപരിചിതയായ താരം ആണ് അപർണ്ണ ബാലമുരളി. നിരവധി സിനിമകളിൽ ആണ് അപർണ്ണ ചുരുങ്ങിയ സമയം കൊണ്ട് അഭിനയിച്ചത്. നിരവധി നല്ല കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച അപര്ണയ്ക്ക് വളരെ പെട്ടന്ന് തന്നെ ആരാധകരും ഉണ്ടാക്കുകയായിരുന്നു. മലയാളത്തിൽ മാത്രമല്ല, തമിഴിലും മികച്ച അവസരങ്ങൾ ആണ് താരത്തിനെ കാത്തിരുന്നത്. ഒരു പക്ഷെ മലയാളത്തിൽ ലഭിച്ചതിനേക്കാൾ കൂടുതൽ നല്ല അവസരം തമിഴിൽ ആയിരുന്നു താരത്തിനെ കാത്തിരുന്നത് എന്ന് തന്നെ പറയാം.

സൂര്യയുടെ നായികയായി സൂരരെ പോട്ടറിൽ അപർണ അഭിനയിച്ചത് നിരവധി അഭിനന്ദനങ്ങൾ ആണ് താരത്തിന് നേടി കൊടുത്തത്. മികച്ച നടിക്കുള്ള ദേശീയ പുരസ്‌ക്കാരവും ഈ പ്രാവിശ്യം അപര്ണയ്ക്ക് ആണ് ലഭിച്ചത്. കഴിവിനുള്ള അംഗീകാരം എന്ന് തന്നെ ആണ് ഓരോ സിനിമ പ്രേമികളുടെ അപർണ്ണയുടെ ഈ നേട്ടത്തെ കുറിച്ച് പറയുന്നത്. അത്രത്തോളം  കഴിവ് ഉള്ള നടിയാണ് അപർണ്ണ ബാലമുരളി. ഇപ്പോഴിതാ താരത്തിനെ കുറിച്ച് ആരാകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

സിനി ഫൈൽ ഗ്രൂപ്പിൽ റിൻസ് കുര്യൻ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, “നാഷണൽ അവാർഡ് കിട്ടിയതിന്റെ കിട്ടിയതിന്റെ പിറ്റേ ദിവസം അതിരാവിലെ തന്നെ ഒരു ചാനലിന്റെ ഇന്റർവ്യൂ. കാരണം ആ ദിവസം തന്നെ ഷൂട്ട് ഉണ്ടായിരുന്നു. അതുകൊണ്ടാണ് ചാനലുകാരോട് അതിരാവിലെ തന്നെ വരാൻ പറഞ്ഞത് . എന്റെ ലൈഫിലെ ഏറ്റവും വല്യ അച്ചീവ്മെന്റാണ് നാഷണൽ അവാർഡ് ഒക്കെ കിട്ടിയത്. എന്നിട്ട് ആ മാധ്യമ പ്രവർത്തകൻ എന്നോട് വന്നിട്ട് ചോദിച്ച ചോദ്യമാണ് . “ആരോടേലും ക്രഷ് ഉണ്ടോ? ”

ഞാനാലോചിച്ച്‌ എങ്ങനെ സാധിക്കുന്നു ഇങ്ങനത്തെ ചോദ്യം ചോദിക്കാനെന്ന്. ഞനയാളോട് ഇല്ലന്ന് തന്നെ പറഞ്ഞു. അപ്പോൾ പുളളി പറയുവാ ” ഞാൻ കേട്ടിട്ടുണ്ടല്ലോന്ന്. ” അപ്പൊ ഞാൻ പറഞ്ഞു എന്ന നിങ്ങള് പറ. എനിക്ക് ഇ ചോദ്യം ഭയങ്കര ഇറലെവന്റ് ആണ്. എനിക്ക് അങ്ങേരോട് എന്ത് പറയണം എന്ന് അറിയാതെ ഇരിക്കേണ്ടി വന്നിട്ടുണ്ട്. പിന്നെ ഞാൻ അങ്ങ് ഒഴിവാക്കും ഇങ്ങനെത്തെ ചോദ്യങ്ങൾ. ” എന്നുമാണ് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്.

അല്ലേലും അവരെയടുത് അ നേരത്ത് ഇമ്മാതിരി ഊള ചോദ്യം ചോദിക്കുവാ വെച്ചാൽ അത് നിലവാരം ഇല്ലായ്മ തന്നാണ്, നാഷണൽ അവാർഡ് കിട്ടിയ നടിയോട് അഭിനയത്തെ പറ്റി അല്ലാതെ പിന്നേ മലബാർ മത്തി കറി ഉണ്ടാക്കുന്ന വിധം ആണോ ചോദിക്കേണ്ടത്? എന്തൊക്കെ തരം ജന്മങ്ങൾ ആണ് എന്റെ ഡിങ്കാ, സ്വൽപ്പം വകതിരിവും വിദ്യാഭ്യാസവും ഉള്ളവർ ഈ രംഗത്തേക്ക് കടന്നു വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment