ഒരു കാലത്ത് മലയാള സിനിമയിൽ സജീവമായിരുന്നു അപർണ്ണ ഗോപിനാഥ്

പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരം ആണ് അപർണ്ണ ഗോപിനാഥ്. ദുൽഖർ സൽമാൻ ചിത്രം എ ബി സി ഡി യിൽ കൂടി ആണ് അപർണ്ണ സിനിമയിൽ തന്റെ അരങ്ങേറ്റം കുറിച്ചത്. അതിനു ശേഷം നിരവധി ചിത്രങ്ങളിൽ ആണ് താരം ചുരുങ്ങിയ സമയം കൊണ്ട് അഭിനയിച്ചത്.  അഭിനയിച്ച ചിത്രങ്ങളിൽ ഒക്കെ തന്നെയും ശ്രദ്ധേയമായ വേഷത്തിൽ എത്തിയത് കൊണ്ട് തന്നെ അപർണ്ണ വളരെ പെട്ടന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടുകയായിരുന്നു.

2013 ൽ സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം 2016 വരെ സജീവമായി നിന്ന് എങ്കിലും പിന്നീട് താരം പതുക്കെ സിനിമയിൽ നിന്ന് അപ്രത്യക്ഷം ആക്കുകയായിരുന്നു. അതിനു ശേഷം താരത്തിനെ കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നു എന്നതാണ് സത്യം. ഇപ്പോഴിതാ സിനി ഫൈൽ ഗ്രൂപ്പിൽ ജിൽ ജോയ് എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റ് ആണ് ഇപ്പോൾ പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. അപർണ്ണ ഇപ്പോൾ എവിടെ ആണെന്നാണ് പോസ്റ്റിൽ കൂടി ആരാധകൻ ചോതിക്കുന്നത്.

പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, അപർണ ഗോപിനാഥ് എവിടെ?? ഒരു സമയത്ത് നല്ല സിനിമകളുടെ ഭാഗമായ അഭിനേത്രിയാണ് അപർണ. ഏ ബി സി ഡി എന്ന ഹിറ്റ്‌ ചിത്രത്തിലൂടെ സിനിമയിൽ എത്തിയ അപർണ ബൈസിക്കിൾ തീവ്സ് എന്ന ചിത്രത്തിലും പ്രധാന വേഷം ചെയ്തു. ചാർളി, മുന്നറിയിപ്പ് എന്നീ ചിത്രങ്ങൾ അപർണയെ കൂടുതൽ പ്രേക്ഷകരിലേക്ക് അടുപ്പിച്ചു. അതിനിടെ ഫ്ലോപ്പ് ആയ ഗ്യാങ്സ്റ്റർ, മാന്നാർ മത്തായി 2 തുടങ്ങിയ ചിത്രങ്ങളിലും ഇവർ ഭാഗമായി.

പിന്നീട് അധികം സിനിമകളിൽ അപർണയെ കണ്ടില്ല, നിവിൻ നായകനായ സഖാവ് ആയിരുന്നോ അപർണ ചെയ്ത അവസാന ചിത്രം? ബിഗ് ബജറ്റ് പടം എടുത്ത് പൊട്ടിച്ചു കൈയിൽ കൊടുത്ത് അതിന്റെ യാതൊരു ജാള്യതയും ഇല്ലാത്ത സംവിധായകൻ റോഷൻ ആന്ഡ്റൂസിന്റെ സ്കൂൾ ബസിലും ഇവർ അഭിനയിച്ചിട്ടുണ്ട്. ഇവരിപ്പോൾ എവിടെയാണ്? കൂടുതൽ വിവരങ്ങൾ അറിയുന്നവർ പറയുമോ എന്നുമാണ് പോസ്റ്റ്. അഭിനയിക്കുന്നതും അഭിനയിക്കാതിരിക്കുന്നതും ഒരാളുടെ ചോയ്‌സ് ആണ്.

സിനിമ അവർക്കു ലഭിക്കാഞ്ഞിട്ടാവില്ല. അത് അവരുടെ സന്തോഷമാണ്. അവർ അഭിനയിക്കുന്നത് തീർച്ചയായും നമുക്ക് വേണ്ടിയല്ല. പണം പ്രശസ്തി ആത്മ സംതൃപ്തി അങ്ങനെ പോകും. അപർണ്ണ തീയേറ്ററിൽ നിന്നാണ് തുടങ്ങിയത് എന്നാണ് അവർ പറഞ്ഞു കേട്ടിട്ടുള്ളത്. നിരവധി നാടകങ്ങളിൽ അവർ അഭിനയിച്ചിട്ടുണ്ട്. ഒരാൾക്ക് സന്തോഷവും സംതൃപ്തിയും ചെയ്യുന്ന പ്രവർത്തി അയാൾ ചെയ്യട്ടെ. ആര് വന്നാലും പോയാലും സിനിമയെ സ്നേഹിക്കുന്ന ഒരാൾ സങ്കടപ്പെടേണ്ടതില്ല, ആളുകൾ അരങ്ങത്ത് വന്നു പൊയ്ക്കൊണ്ടേയിരിക്കും എന്നാണ് ഒരാൾ കമെന്റ് ചെയ്തിരിക്കുന്നത്.

Leave a Comment