തായ്‌ലൻഡിൽ അവധി ആഘോഷിച്ച് അപർണ്ണ, ചിത്രങ്ങൾ കാണാം

ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതർ ആയ താര ദമ്പതികൾ ആണ് ജീവയും അപർണ്ണയും. ജീവ കുറച്ച് നാളുകൾ കൊണ്ട് തന്നെ അവതാരണ  മേഖലയിൽ സജീവമാണ്. മിസ്റ്റർ ആണ് മിസ്സീസ് എന്ന റിയാലിറ്റി ഷോ അവതരിപ്പിച്ച് കൊണ്ടാണ് ദമ്പതികൾ ആയ ജീവയും അപർണ്ണയും പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. വളരെ പെട്ടന്ന് തന്നെ ഇരുവരും ആരാധകരുടെ ശ്രദ്ധ നേടി എടുക്കുന്നതിൽ വിജയിച്ചു എന്ന് തന്നെ പറയാം. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും തങ്ങളുടെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ഇരുവരും തങ്ങളുടെ ഒഫീഷ്യൽ യൂട്യൂബ് ചാനൽ വഴി ആണ് തങ്ങളുടെ വിശേഷങ്ങൾ അധികവും പങ്കുവെക്കുന്നത്. ഇവരുടെ ക്യൂ ആൻഡ് എ സെക്ഷൻ ഒക്കെ വലിയ ശ്രദ്ധ നേടാറുണ്ട് പ്രേഷകരുടെ ഇടയിൽ. ഇവർ പരസ്പ്പരം ചോദിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും എല്ലാം തന്നെ വലിയ രീതിയിൽ പ്രേഷകരുടെ ശ്രദ്ധ നേടാറുണ്ട്. ഇവരുടെ വിശേഷങ്ങൾ എല്ലാം തന്നെ ഈ ദമ്പതികൾ മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ അത്തരത്തിൽ ഉള്ള താരങ്ങളുടെ പുതിയ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ഇരുവരും.

അപർണ്ണയുടെ പിറന്നാൾ ആഘോഷിക്കാൻ അപർണ്ണയും ജീവയും കൂടി തായ്‌ലൻഡിൽ എത്തിയിരിക്കുകയാണ് ഇപ്പോൾ. അവിടെ വെച്ചുള്ള ചിത്രങ്ങളും വിഡിയോകളും ആണ് താരങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. വളരെ പെട്ടന്ന് തന്നെ ഇവരുടെ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയായിരുന്നു. പൂളിൽ നീന്തുന്ന വിഡിയോയും താരങ്ങൾ പങ്കുവെച്ചിരുന്നു. എന്നാൽ നിരവധി പേരാണ് ഇവർക്ക് വിമർശനവുമായി എത്തിയത്. അപർണ്ണയുടെ വസ്ത്രധാരണത്തെ വിമർശിച്ച് കൊണ്ടാണ് ആളുകൾ എത്തിയിരിക്കുന്നത്.

ഇതേപോലെ നമ്മുടെ നാട്ടിലെ കുളത്തിൽ ഒന്ന് നീന്തു മോ, എന്താ കുട്ടി ഇങ്ങനെയൊക്കെ, കൊച്ചു കുട്ടി ആണ്‌ എന്നാണോ വിചാരം, അപർണ ഏത് ഡ്രെസ്സ് ഇടണം എന്നു അപർണ യുടെ ചോയ്‌സ്, നീന്തൽ പഠിക്കാൻ തയ്യിലാൻഡ് വരെ പോണോ ഇവിടെ ഈ കേരളത്തിൽ തന്നെ ഇഷ്ട്ടം പോലെ തുടങ്ങി നിരവധി കമെന്റുകൾ ആണ് അപർണ്ണയ്ക്ക് എതിരെ വരുന്നത്. എന്നാൽ ഈ കമെന്റുകളോട് ഒന്നും താരമോ ജീവയോ ഇത് വരെ പ്രതികരിച്ചിട്ടില്ല.

Leave a Comment