തിലകൻ ചേട്ടന് ശേഷം ആദ്യം മുതൽ അവസാനം വരെ വെറുപ്പിച്ച ഒരു കിളവൻ കഥാപാത്രം

ഈ വര്ഷം പുറത്തിറങ്ങിയ ചിത്രം ആണ് അപ്പൻ. സണ്ണി വെയ്ൻ നായകനായ ചിത്രം തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. അനന്യ ആണ് ചിത്രത്തിൽ സണ്ണി വെയ്‌ന്റെ നായികയായി എത്തിയിരിക്കുന്നത്. ഒരു ഇടവേളയ്‌ക്കു ശേഷം അനന്യ തിരിച്ച് വന്ന ചിത്രം കൂടി ആണ് ഇത്. നടൻ അലക്‌സിയറും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മജു സംവിധാനം ചെയ്ത ഈ ചിത്രം മികച്ച അഭിപ്രായം ആണ് നേടിക്കൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഇപ്പോഴിതാ മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ അമ്പിളി കുട്ടൻ വാഴത്തൂർ എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ഇടയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഒരാൾ മ രിച്ചു കാണാൻ സ്വന്തം ഭാര്യയും മക്കളും മരുമക്കളും എന്തിനു നാട്ടുകാര് പോലും ആഗ്രഹിക്കുന്നുണ്ടേൽ അയാൾ എത്രമാത്രം നികൃഷ്ടനായിരിക്കണം. സ്വന്തം കെട്ടിയോനല്ലേ, അപ്പനല്ലേ ഇങ്ങനെയൊക്കെ ചിന്തിക്കുന്നതെ പാപമാ ദൈവത്തിനു നിരക്കാഴികയാ, അങ്ങനെയൊന്നും ചിന്തിക്കരുത് എന്നൊക്കെ പറയുന്നവർ “അപ്പൻ” എന്ന സിനിമ ഒന്ന് കണ്ടു നോക്കണം.

കണ്ടു പത്തു മിനിറ്റു കഴിയുന്നെന് മുന്നേ നിങ്ങൾ പറയും ഇമ്മാതിരി ജന്തുക്കൾ പു ഴുത്തു ചാ വണം എന്ന്. അരക്ക് താഴേക്ക് തളർന്നു കിടക്കുന്ന അവസരത്തിൽ പോലും അങ്ങേരുടെ കാ മ വെ റിക്ക്, സ്ത്രീകളോട് ഉള്ള ആർത്തിക്ക് , വായിൽ നിന്ന് വരുന്ന വൃത്തികെട്ട വാക്കുകൾക്കു, മനസിലിരിപ്പിനു, സത്യം പറഞ്ഞാൽ കാലേ വാരി നിലത്തോട്ട് ഒറ്റയടി കൊടുക്കാൻ പ്രേക്ഷകർക്ക് തോന്നി പോകും. കണ്ണെഴുതി പൊട്ടും തൊട്ടു എന്ന സിനിമയിലെ തിലകൻ ചേട്ടന് ശേഷം ആദ്യം മുതൽ അവസാനം വരെ വെറുപ്പിച്ച ഒരു കിളവൻ കഥാപാത്രം അപ്പനിലെ അലെൻസിയർ മാത്രമായിരിക്കും. കാരണം അലൻസിയർ ഇട്ടിയെന്ന കഥാപാത്രത്തെ അത്രക്കണ്ടു അവതരിപ്പിച്ചിരിക്കുന്നു. ”

അതിയാൻ ചത്തടി പള്ളിലോട്ട് എടുക്കുമ്പോഴാ നീ വന്നു വിളിച്ചു ആ രസം അങ്ങോട്ട് കളഞ്ഞത് ” എന്ന് സംതൃപ്തമായ ചിരിയോടെ ഞ്ഞൂഞ്ഞിന്റെ ‘അമ്മ കുട്ടിയമ്മ’ പൗളി ചേച്ചി പറയുമ്പോൾ നമുക്ക് മനസിലാകും അതിയാൻ ഒന്ന് ചത്ത് കിട്ടാൻ അവരും ആഗ്രഹിക്കുന്നുണ്ടെന്നു, കാരണം ഓരോരുത്തരുടെ പെരുമാറ്റവും ചെയിതികളുമാണല്ലോ ആ വ്യക്തിയെ നമ്മൾ സ്നേഹിക്കണോ അതോ വെറുക്കണോ എന്നത് തീരുമാനിക്കപ്പെടുന്നത് പൗളി ചേച്ചി നിങ്ങൾ ശരിക്കും ഒരു ബഹുമുഖ നടിയാണ്, ” കാത്തിരിക്കണം ക്ഷമവേണം സമയമെടുക്കും എന്നുള്ളത് നിങ്ങളുടെ കാര്യത്തിൽ അത്യന്തം ശരിയാണ് “. നാടകത്തിൽ നിന്നും ലഭിച്ച അഭിനയ പരിചയ സമ്പന്നത നിങ്ങളിലെ ബഹുമുഖ പ്രതിഭക്കു മാറ്റ് കൂട്ടുന്നു.

ഞ്ഞൂഞ്ഞേ നീ ഒരു നല്ല മകനാണെടാ, സ്വന്തം തന്ത മൂലം പലപ്പോഴും പലയിടങ്ങളിനിന്നുമൊക്കെ ബാല്യം മുതൽ അപമാനത്താൽ തല താഴുമ്പോഴും അതെങ്ങനെ ഇട്ടിയല്ലേ നിന്റെ തന്ത ആ ഗുണം എപ്പോഴാ കാണിക്കുക എന്ന് അറിയാൻ പറ്റില്ലല്ലോ എന്ന് ഒളിഞ്ഞും തെളിഞ്ഞും ഒകെ കേൾക്കേണ്ടി വരുമ്പോൾ, അതുവരെ അനുഭവിച്ചു വന്ന മെന്റൽ ട്രോമ ഒക്കെയും അവനെ ഒരു ഭ്രാന്തൻ ആക്കി മാറ്റാതെ അമ്മച്ചിയേം റോസിയെം ആബേൽനെയും ചേർത്ത്പിടിക്കുന്നു , പൂമ്പാറ്റ ഗിരീഷിന് ശേഷം അല്ലെങ്കിൽ ഒരുപക്ഷെ ഞ്ഞൂഞ്ഞിന് ശേഷം ഗിരീഷിനെ ആയിരിക്കും സണ്ണി വെയിൻ എന്ന നടനെ എല്ലാവരും ചേർത്ത് നിർത്തുക, അത്രക്ക് തന്മയത്വത്തോടെ നീതിപൂർവം ഒരു ഇടത്തരം റബ്ബർ കർഷക കുടുംബത്തിലെ സാധാരണക്കാരനായ ഒരു കുടുംബനാഥനായി സണ്ണി തകർത്തു.

കുട്ടിത്തം നിൽക്കുന്ന നായികാ സങ്കല്പത്തിൽ നിന്നും അനന്യയുടെ സ്വഭാവ നടിയിലേക്കുള്ള പരകായ പ്രവേശം, പ്രതിസന്ധികളിൽ കെട്ടിക്കേറി വന്ന കുടുംബത്തെ ചേർത്ത് നിർത്തുന്ന , അപ്പനോട് ചിലപ്പോ സ്നേഹത്തോടെയും ചിലപ്പോൾ കണക്കിന് ശകാരിച്ചും, ഒകെ റോസി തകർത്താടി എന്ന് നിസംശയം നമുക്ക് പറയാം, നായികാ പ്രാധാന്യം അത്രകണ്ട് ഇല്ലെങ്കിലും റോസിയും മത്സരിച്ചു നിന്നു. തന്റെ ജീവിതത്തിലെ ചതിക്കുഴി ആയിരുന്നു ഇട്ടി എന്ന് അറിഞ്ഞിട്ടും, അയാൾ മൂലമാണ് താൻ ചീത്തപ്പേരു കേൾക്കേണ്ടി വന്നതെന്ന് അറിഞ്ഞിട്ടും, അയാളുടെ പറമ്പിൽ തന്നെ ജീവിക്കുന്ന ഷീല, എന്ന കഥാപാത്രവും വളരെ മികച്ചു നിൽക്കുന്നു.

കുടിയേറ്റ മലയോര റബ്ബർ കർഷക ക്രിസ്ത്യൻ കുടുംബം ആയോണ്ടും, വയനാടൻ ബന്ധങ്ങൾ പറയുന്നത് കൊണ്ടും. എന്നാ ഉണ്ടെടി എന്ന് ചോദിക്കുമ്പോൾ ഓ എന്നാ ഇരിക്കുന്നു എന്നുള്ള മറുപടി കൊണ്ടും കഥയും കഥാ പത്രങ്ങളും കോട്ടയത്തിന്റെ കിഴക്കൻ മേഘലയാണെന്ന് അനുമാനിക്കാം നമുക്ക്. മോളി, മോളിടെ കെട്ടിയോൻ, ലെക്സി, അബേൽ,ജോൺസൻ, മെമ്പർ ഒക്കെയും ഒന്നിനൊന്നു മികച്ചു നിൽക്കുന്നു എന്നുമാണ് പോസ്റ്റ്.

Leave a Comment