അരക്കള്ളൻ മുക്കാൽക്കള്ളൻ സിനിമയ്ക്ക് എന്താണ് സംഭവിച്ചത്

ഏകദേശം ഒരു ഏഴ് എട്ട് കൊല്ലം മുൻപ് പ്രഖ്യാപിച്ച ഒരു സിനിമ ആയിരുന്നു അരക്കള്ളൻ മുക്കാൽക്കള്ളൻ. മമ്മൂട്ടിയെയും മോഹൻലാലിനെയും ദിലീപിനെയും പ്രധാന കഥാപാത്രങ്ങൾ ആക്കി ആണ് സിനിമ പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ ആദ്യ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു. അരക്കള്ളൻ മുക്കാൽക്കള്ളൻ ചിത്രം സംവിധാനം ചെയ്തുകൊണ്ട് ഉദയ് സിബി സ്വതന്ത്ര സംവിധാന രംഗത്തേക്ക് ചുവട് വെയ്ക്കാൻ ഒരുങ്ങിയത് ആയിരുന്നു.

അത് വരെ അസിസ്റ്റന്റ് ഡയറക്ടർ ആയി ജോലി ചെയ്ത ഉദയ് സിബി ആദ്യമായി സ്വന്തമായി സംവിധാനം ചെയ്യേണ്ടിയിരുന്ന ചിത്രം കൂടി ആയിരുന്നു ഇത്. എന്നാൽ ചിത്രം പ്രഖ്യാപിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും ചിത്രത്തിനെ കുറിച്ച് മറ്റ് അറിവ് ഒന്നും ഇല്ലായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് വർക്കുകൾ കുറിച്ചോ പ്രൊഡക്ഷൻ വർക്കുകൾ കുറിച്ചോ യാതൊരു വിധ വിവരവും ഇല്ലായിരുന്നു. സിനിമ ഇത് വരെ നടന്നില്ല എന്നതാണ് സത്യം.

പോസ്റ്റർ വരെ ഇറങ്ങിയ ചിത്രത്തിന് എന്ത് സംഭവിച്ചു എന്ന സംശയം കുറച്ച് നാൾ ആരാധകരിലും ഉണ്ടായിരുന്നു എങ്കിലും പതിയെ പ്രേക്ഷകരും ഇങ്ങനെ ഒരു സിനിമയെ മറന്നു തുടങ്ങുകയായിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിനെ കുറിച്ച് വന്ന ഒരു പോസ്റ്റ് ആണ് ആരാധകരുടെ ഇടയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ ജയ് മോഹൻ എന്ന ആരാധകൻ ആണ് ചിത്രത്തിനെ കുറിച്ച് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

ഏകദേശം 8-9 വർഷം മുൻപ് പ്രഖ്യാപിച്ച സിനിമ. ഉദയ് സിബി സ്വതന്ത്ര സംവിധായകർ ആവേണ്ടി ഇരുന്ന സിനിമ എന്നുമാണ് പോസ്റ്റ്. ചുരുങ്ങിയത് 13 വർഷം എങ്കിലും ആയിക്കാണും, ഇതിനു ശേഷം 2019 സമയത്തു ഇതേ പേരിൽ ഒരു സിനിമ സൗബിനെയും ദിലീഷ് പോത്തനെയും വെച്ചു അന്നൗൺസ്‌ ചെയ്തിരുന്നു. അതാണോ ഇനി കള്ളൻ ഡിസൂസ ആയത് എന്ന് അറിയില്ല.

മൂത്ത ചേട്ടനായ ദിലീപിന്റെ തൊട്ട് താഴെയുള്ള സഹോദരൻ ആയി വേഷമിടാൻ മറ്റ് രണ്ടു നടൻ മാരും സമ്മതിക്കാത്തത് കൊണ്ട് ആ പ്രൊജക്ട് നടന്നില്ല എന്നാണ് കേട്ടത്, ഷാഫിയുടെ ഹലോമായാവി എന്ന പ്രോജക്ടും മുൻപ് കേട്ടിരുന്നു തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു താഴെ മറ്റു ആരാധകർ പങ്കു വെയ്ക്കുന്നത്. എന്നാൽ ഈ സിനിമയ്ക്ക് എന്ത് സംഭവിച്ചു എന്ന് ഇപ്പോഴും വ്യക്തമല്ല.

Leave a Comment