കല്യാണം എന്നു പറഞ്ഞാൽ എനിക്ക് പേടിയാണ്; അർച്ചന കവി

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് അർച്ചന കവി.നിരവധി മികച്ച ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിക്കുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോൾ ഇതാ ഒരു അഭിമുഖത്തിനിടയിൽ താരം പറഞ്ഞ ചില വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കല്യാണത്തെ കുറിച്ചാണ് താരം പറഞ്ഞത്. വിവാഹത്തെ കുറിച്ചുള്ള ചിന്ത തന്നെ പേടിപ്പിക്കുന്നതാണ് എന്നാണ് അർച്ചന കവി തുറന്നു പറഞ്ഞത്.

5 വർഷത്തെ ദാമ്പത്യത്തിനുശേഷം അബീഷ് മാത്യു എന്ന സ്റ്റാൻഡ് അപ്പ് കോമേഡിയനുമായി താരം കഴിഞ്ഞവർഷം വിവാഹമോചനം നേടിയിരുന്നു. ഇപ്പോൾ ഒരു അഭിമുഖത്തിനിടയിൽ അവതാരകയുടെ ചോദ്യത്തിനാണ് വിവാഹത്തെക്കുറിച്ച് താരം തന്റെ കാഴ്ചപ്പാട്.”എനിക്ക് ഇപ്പോൾ അതിനെക്കുറിച്ചൊന്നും അറിയില്ല. ആ ചിന്തയല്ല വളരെയധികം പേടിപ്പെടുത്തുന്നതാണ്. അച്ഛൻ ആകാൻ എല്ലാവർക്കും പറ്റില്ല, അത് ഒരു വിളിയാണെന്ന് പറയില്ലേ.

അതുപോലെ തന്നെയാണ് വിവാഹവും. അത് എല്ലാവർക്കും പറ്റിയെന്ന് വരില്ല. ഞാൻ ഒരുപാട് നല്ല ദമ്പതികളെ കണ്ടിട്ടുണ്ട്. പക്ഷേ എല്ലാവരും ചെയ്യുന്നുണ്ടെന്ന് കരുതി നമ്മളും ചെയ്താൽ ശരിയാകില്ല. അബീഷും ഞാനും ഒരേ ഫീൽഡ് ആയതുകൊണ്ട് തന്നെ വളരെയധികം കംഫർട്ടബിൾ ആണെന്നായിരുന്നു കരുതിയിരുന്നത്. പിന്നീട് ഒന്നിച്ച് ജീവിക്കാൻ തുടങ്ങിയപ്പോഴാണ് ഞങ്ങളുടെ കാഴ്ചപ്പാടുകളിൽ വ്യത്യാസമുണ്ട് എന്ന് മനസ്സിലായത്.

ഞങ്ങളുടെ രണ്ടുപേരുടെയും ചിന്താഗതികൾ വ്യത്യസ്തമായിരുന്നു. ഞാൻ കേരളത്തിൽ തന്നെ നിൽക്കുകയും എൻറെ കാര്യങ്ങൾ നോക്കുകയും വല്ലപ്പോഴും അവനെ കാണുകയും ചെയ്താൽ അവന് യോജിപ്പായിരിക്കും. പക്ഷേ ഞാൻ ശീലിച്ചത് അങ്ങനെയല്ല. ഒന്നിച്ചുള്ള ജീവിതമാണ്. രണ്ടും വ്യത്യസ്തമായ രീതികളാണ്.ഞങ്ങളുടെ ആവശ്യങ്ങളും വ്യത്യസ്തമായിരുന്നു; അർച്ചന കവി പറഞ്ഞു.

Leave a Comment