ARTICLES

മൂപ്പരോട് പറഞ്ഞിട്ട് കാര്യമില്ലെന്ന് ബുദ്ധിമാനായ ബാഹുബലിക്ക് അറിയാമായിരുന്നോ

ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ വിസ്മയ സിനിമകളായിരുന്ന ബാഹുബലി സീരിസില്‍ ഇറങ്ങിയ രണ്ട് സിനിമകളും. മിക്ക ഭാഷകളിലും ഇറങ്ങിയ ചിത്രം രാജ്യത്തെ വലിയ പണം വാരിപടങ്ങളിലും മുന്നിലായിരുന്നു. ബാഹുബലി ദി ബിഗിനിംഗ്, ബാഹുബലി ദി കണ്‍ക്യൂഷന്‍ എന്നിങ്ങനെ രണ്ട് സിനിമകളാണ് ബാഹുബലി സീരിസില്‍ ഇറങ്ങിയത്. തെലുങ്കിലെ സൂപ്പര്‍ഹിറ്റ് ഡയറക്ടര്‍ എസ് എസ് രാജമൗലിയാണ് ചിത്രം സംവിധാനം ചെയ്തത്. അമരേന്ദ്ര ബാഹുബലി, മഹേന്ദ്രബാഹുബലി എന്നിങ്ങനെ അച്ഛന്‍ മകന്‍ കഥാപാത്രങ്ങളായി എത്തിയത് നടന്‍ പ്രഭാസ് ആയിരുന്നു. അനുഷ്‌കഷെട്ടി, രമ്യ കൃഷ്ണന്‍, തമന്ന ഭാട്ടിയ, റാണാ ദഗുപതി, നാസ്സര്‍, സത്യരാജ് എന്നിവരായിരുന്നു മറ്റ് താരങ്ങള്‍. മലയാളത്തില്‍ ഡബ്ബ്‌ചെയ്ത് ഇറങ്ങിയ ചിത്രവും തിയേറ്ററുകളിലും പിന്നെ മിനിസ്‌ക്രീനിലും വലിയ വിജയം നേടുന്ന അന്യഭാഷചിത്രമായി.

ഇപ്പോള്‍ ബാഹുബലിയിലെ ചില രസകരമായ കാര്യങ്ങള്‍ കണ്ടെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. നാസ്സര്‍ അവതരിപ്പിച്ച പിംഗളദേവന്‍ എന്ന കഥാപാത്രത്തെ ബന്ധപ്പെടുത്തിയായിരുന്നു അത്. ബാഹുബലിയുടെ രണ്ട് സീരീസുകളിലും പിംഗള ദേവന്‍ ബാഹുബലിയുടെ കഥാപാത്രത്തോട് സിനിമയിലുടനീളം സംസാരിക്കുന്നുണ്ട്. എന്നാല്‍ ബാഹുബലി ഒരു സീനില്‍ പോലും നാസ്സറിന്റെ കഥാപാത്രത്തോട് സംസാരിക്കുന്നില്ല. നിരവധി സീനുകളില്‍ അവര്‍ ഒരുമിച്ച് വരുന്നുണ്ടെങ്കിലും ബാഹുബലി ഒരു ഡയലോഗ് പോലും അങ്ങോട്ട് പറയുന്നില്ല പക്ഷെ തിരിച്ച് പറയുന്നുണ്ട് താനും. അമരേന്ദ്ര ബാഹുബലിയുടെ അച്ഛന്റെ സഹോദരനാണ് പിംഗളദേവന്‍. എന്നാല്‍ ആ വില്ലന്‍ കഥാപാത്രത്തിനോട് ഒരു വാക്കുപോലും ബാഹുബലി പറയുന്നില്ല എന്നുള്ളത് ഒരു കൗതുകകരമായ കണ്ടുപിടുത്തം ആയിരുന്നു.

രസകരമായ കാരണങ്ങളാണ് ചിലര്‍ ഇതിനെ കുറിച്ച് പറയുന്നത്. കൊച്ചച്ചാ എന്ന ഒരൊറ്റ വിളി വിളിച്ചിരുന്നെങ്കില്‍ ഇയാള്‍ പല്‍വാല്‍ ദേവനെ ഒഴിവാക്കി ബാഹുവിന്റെ ചങ്ക് ആയേനെ. സ്‌നേഹം കൊറച്ചൊക്കെ അങ്ങോട്ടും കൊടുക്കണം എന്നാലേ ഇങ്ങോട്ടും കിട്ടൂ എന്നായിരുന്നു ഒരാള്‍ അഭിപ്രായപ്പെട്ടത്. ആ മനസ് നിറയെ ബാഹുമോനോടുള്ള സ്‌നേഹം മാത്രമായിരുന്നു. എന്നെങ്കിലും ഒരിക്കല്‍ ബാഹുമോന്‍ തന്നെ തിരിച്ചറിയും എന്ന് ആ വൃദ്ധന്‍ കരുതി. ആരും കാണാതെ സ്വന്തം കണ്ണീര്‍ മറച്ചു കൊട്ടാരത്തില്‍ ജീവിച്ച പിഗളവല്യച്ഛന്‍. വെറുത്തു വെറുത്തു വെറുപ്പിന്റെ അവസാനം ഇഷ്ടം തോന്നുന്നു. പിന്‍ഗു വല്യച്ഛന്‍ ഇഷ്ടം. എന്നായിരുന്നു മറ്റൊരു രസകരമായ അഭിപ്രായം.

സത്യം പറഞ്ഞാല്‍ പുള്ളിക്ക് അച്ഛന്റെ ജേഷ്ടന്‍ എന്നുള്ള ബഹുമാനം കൊടുത്തതാണ്. മാത്രം അല്ലെ രണ്ടാം ഭാഗത്തില്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാവും പാല്‍വാല്‍ ദേവനെ വകവരുത്തിയ മഹേന്ദ്ര ബാഹു പുള്ളിയെ ഒന്നും ചെയ്യുന്നില്ല. അവസാനം കിരീടം വെക്കുന്ന സീനില്‍ പുള്ളിയെ കൊണ്ടാണ് ചെയ്യിക്കുന്നത്. വെറും ബഹുമാനം. എന്നായിരുന്നു മറ്റൊരു കണ്ടുപിടുത്തം. മൂത്തവരെ തെറി വിളിക്കാന്‍ താല്‍പര്യമില്ലാത്തത് കൊണ്ട് മാത്രം വല്യച്ചനോട് മിണ്ടാന്‍ പോയില്ല. പുള്ളി ഡീസന്റ് ആണ്. അല്ല മിണ്ടാതെ ഇരുന്നിട്ട് ഇത്രേം കലിപ്പ്. അപ്പൊ രണ്ട് വാക്ക് മിണ്ടിയായിരുന്നെങ്കിലോ. കെളവന്‍ പണ്ടേ കൊട്ടേഷന്‍ കൊടുത്തേനെ എന്നായിരുന്നു വേറൊരാള്‍ അഭിപ്രായപ്പെട്ടത്. മൂപ്പരോട് പറഞ്ഞിട്ട് ഒരു കാര്യോം ഇല്ലാന്ന് ബുദ്ധിമാനായ ബാഹുബലിക്ക് അറിയാമായിരുന്നു മറ്റൊരു അഭിപ്രായം ഇങ്ങനെയായിരുന്നു.

Trending

To Top
error: Content is protected !!