ARTICLES

ഉസ്താദ് ഹോട്ടലിലെ ക്ളൈമാക്‌സ് രംഗത്തിൽ അണിയറ പ്രവർത്തകർ അറിയാതെ ഒരു കാര്യം കൂടെ സംഭവിച്ചിട്ടുണ്ട്.

അൻവർ റഷീദ് സംവിധാനത്തിൽ പിറന്ന ദുൽഖർ സൽമാൻ ചിത്രമാണ് ഉസ്താദ് ഹോട്ടൽ. ദുൽഖർ സൽമാന്റെ അഭിനയ മികവ് എന്താണെന്ന് എടുത്ത് കാട്ടിയ ഉസ്താദ് ഹോട്ടൽ തിയറ്ററുകളിൽ ഒരു വലിയ വിജയം തന്നെ തീർക്കുകയും ദുൽഖർ സൽമാൻ നിരവധി ആരാധകരെ നേടുകയും ചെയ്തിരുന്നു. സംവിധാനം ചെയ്ത സിനിമകൾ എല്ലാം പൊന്നാക്കിയ സംവിധായകൻ അൻസാർ റഷീദ് ഈ ചിത്രവും മനോഹരമാക്കി എന്നു മാത്രമല്ല ഈ ഇപ്പോൾ കണ്ടാലും മടുപ്പ് തോന്നാത്ത താരത്തിൽ ആയിരുന്നു സിനിമ ചിത്രീകരിച്ച് വച്ചതും. ദുൽഖർ നിത്യമേനോൻ ജോടി ഒന്നിച്ചപ്പോൾ ഒക്കെ വളരെ മനോഹരമായ സിനിമകൾ ആയിരുന്നു സമ്മാനിച്ചതും.

ലോക്ക്ഡൗൻ സമയം ആയതിനാൽ മിക്ക സിനിമ ആരാധകരും ഇപ്പോൾ സിനിമകൾ കാണുന്ന തിരക്കിലാണ്. സിനിമകളിൽ ആരും ശ്രദ്ധിക്കാതെ പോയ പല കാര്യങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ സിനിമ ആരാധകർ കണ്ടു പിടിച്ചിരുന്നു . സിനിമകളിലെ ബ്രിലിയൻസുകളും അബദ്ധങ്ങളും കണ്ട് പിടിക്കുന്നതാണ് ഇപ്പോളത്തെ ട്രെൻഡ്. ഉസ്താദ് ഹോട്ടൽ എന്ന സിനിമായിലെയും ആരും ശ്രദ്ധിക്കാഞ്ഞ ചെറിയൊരു സംഭവം ആണ് ആരാധകർ ഇപ്പോൾ കണ്ടു പിടിച്ചിരിക്കുന്നത്.


ഫൈസി എന്ന നായക കഥാപത്രം ആണ് സിനിമയിൽ ദുൽഖർ അവതരിപ്പിക്കുന്നത്. ചെറിയ ചെറിയ പ്രശങ്ങൾ കാരണം തന്റെ ഉപ്പുപ നടത്തുന്ന ഹോട്ടലിൽ പോകേണ്ടി വരുന്നതും പിന്നീട് ജീവിതം എന്തെന്ന് പടിക്കുന്നതമാണ് കഥ. സിനിമയുടെ അവസാന ഭഗത് എത്തുമ്പോൾ ആയിരുന്നു അണിയറ പ്രവരതകർ ശ്രദ്ധിക്കാത്ത ഒരു അബദ്ധം പിണഞ്ഞത്. ക്ലൈമാക്സ് രംഗങ്ങളിൽ അണിയറ പ്രവർത്തകരെ സ്ക്രീനിൽ കാണുവാൻ കഴിയൂന്നുണ്ട് എന്നതാണ് ആ അബദ്ധം. സിനിമയിൽ നടന്നു വരേണ്ട പർദ അണിഞ്ഞ സ്ത്രീകൾക്ക് നിർദേശം കൊടുക്കുന്ന ഇവർ ക്യാമറിയിൽ അറിയാതെ പതിഞ്ഞു.

വളരെ സൂഷ്മമായ കാര്യങ്ങൾ പോലും ശ്രദ്ധിക്കുന്ന സംവിധായകൻ ആയ അൻവർ റഷീദിന് ഇത്തരത്തിൽ ഒരു അബദ്ധം എങ്ങനെ പറ്റി എന്ന സംശയത്തിൽ ആണ് അരാധകർ മുഴുവനും ഇപ്പോൾ. എങ്കിലും സിനിമയും സിനിമ മുന്നോട്ട് വെക്കുന്ന ആശയവും വളരെ വലുതാണ്. അത് തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ അകർഷണവും. നടൻ തിലകന്റെയും ദുല്ഖര്ന്റെയും സിദ്ധിഖിന്റെയും തുടങ്ങി ഒരുപടി നല്ല അഭിനയ മുഹൂർത്തങ്ങൾ അടങ്ങിയ സിനിമക്ക് ആരാധകർ ഏറെയാണ്.

Trending

To Top
error: Content is protected !!