വേണു നാഗവള്ളിയുടെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്തു പുറത്തിറങ്ങിയ ചിത്രം ആണ് അർഥം. മമ്മൂട്ടി നായകനായി വന്ന ചിത്രം 1989 ൽ ആണ് പുറത്തിറങ്ങിയത്. എതിർ കാറ്റ് എന്ന തമിഴ് നോവലിനെ ആസ്‌പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിയെ കൂടാതെ ശ്രീനിവാസൻ, മുരളി, ശരണ്യ, ജയറാം, പാർവതി തുടങ്ങി നിരവധി താരങ്ങൾ ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം വലിയ രീതിയിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു.
ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ഒരു ആരാധകൻ പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ആണ് ചിത്രത്തിനെ കുറിച്ചുള്ള പോസ്റ്റ് വന്നിരിക്കുന്നത്. നിതിൻ റാം എന്ന ആരാധകൻ ആണ് പോസ്റ്റ്പങ്കുവെച്ചരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മമ്മൂട്ടി സത്യൻ അന്തിക്കാട് ടീമിന്റെ നല്ല അർത്ഥമുള്ള അർത്ഥം മമ്മുക്ക ബെൻ നരേന്ദ്രനായി അനായാസമായി അഭിനയിച്ച മനോഹരമായ സിനിമ എന്നുമാണ് പോസ്റ്റ്.
സത്യൻ അന്തിക്കാട് തന്റെ സിനിമകളിൽ മമ്മൂട്ടിയെ സുന്ദരനായാണ് അവതരിപ്പിക്കാറുള്ളത്. ഒരാൾ മാത്രമാണ് അതിനൊരു അപവാദം, എന്താ കുഴപ്പം? നന്നായിട്ടുണ്ടല്ലോ, അംബേദ്‌കർ ചെയ്യാൻ മീശ എടുത്ത ടൈം ആയിരുന്നു. മീശ മേക്കപ്പ് ശരിയായില്ല, അംബേദ്ക്കർ കാരണം പല സിനിമയിലും വെപ്പ് മീശ ഉണ്ട്. ഇന്ദ്രപ്രസ്ഥം ഒക്കെ പകുതിക്ക് അങ്ങോട്ട് വെപ്പ് മീശ ആണ്.
വേണു നാഗവള്ളി സത്യൻ അന്തിക്കാടിന് വേണ്ടി എഴുതിയ ഒരേ ഒരു സ്ക്രിപ്റ്റ്, വാദിക്കാൻ വക്കീൽ ഞാൻ തന്നെ. വിധി പറയാൻ ജഡ്ജിയും ശിക്ഷ നടത്തുന്ന ആരാച്ചാരും ഞാൻ തന്നെ, ഈ സിനിമക്കായിരുന്നു” പരോൾ ” എന്ന് പേരിടേണ്ടിയിരുന്നത്, സ്റൈലിഷ് കാരക്ടർ, ബെൻ നരേന്ദ്രൻ തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു ആരാധകരിൽ നിന്ന് ലഭിച്ച് കൊണ്ടിരിക്കുന്നത്.