പലപ്പോഴും ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ ഞാൻ ഇങ്ങനെ ചോറ് വാരിത്തിന്നുമ്പോൾ കാണുന്നവർ ചിരിക്കും ‘


മലയാള സിനിമ എന്നും ഹാസ്യ നടന്മാരിൽ സമ്പന്നമായിരുന്നു. പ്രേക്ഷകരെ ഒരു നോട്ടം കൊണ്ട് പോലും പൊട്ടിചിരിപ്പിക്കുവാൻ കഴിഞ്ഞ നിരവധി അതുല്യ പ്രതിഭകളുടെ ഇടയിലേക്കാണ് അന്നൊരു തിരുവനന്തപുരം കാരനും നടന്നു കയറിയത്. ഒരുപാട് സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങളിലൂടെ തുടങ്ങി പിന്നീട് ഈ താരം ഇല്ലാത്ത മലയാള സിനിമകളുടെ എണ്ണം കുറഞ്ഞു അങ്ങനെ തന്റെ കഥാപത്രങ്ങളിലൂടെ ആരാധകരെ നേടിയെടുത്ത വർഷങ്ങൾ കൊണ്ട് തന്റെ ഉള്ളിലെ നടനെ പരുവപ്പെടുത്തി എടുത്ത് ഇന്ന് ആരാധകരെ ഞെട്ടിച്ചുകൊണ്ടിരിക്കുന്ന അതുല്യ പ്രതിഭയാണ് സുരാജ് വെഞ്ഞാറമൂട്.


രണ്ടായിരത്തി ഒന്നിൽ പുറത്തിറങ്ങിയ ജഗപൊക എന്ന സിനിമയിൽ നിന്നും തുടക്കം കുറിച്ച സുരാജ് ഇന്ന് രണ്ടായിരത്തി ഇരുപത്തി രണ്ടിൽ എത്തി നിൽകുമ്പോൾ അദ്ദേഹം ചെയ്യ്തു വെച്ചിരിക്കുന്ന കഥാപാത്രങ്ങൾ ആരുകണ്ടാലും പുകഴ്ത്തുന്നവയാണ്. പ്രേക്ഷകരെ കൊണ്ട് വീണ്ടും വീണ്ടും കയ്യടിപ്പിക്കുന്നവയാണ്. മമ്മുട്ടി ഷാഫി കൂട്ടുകെട്ടിലെ മായാവി എന്ന സിനിമയിലാണ് സുരാജിന് മുഴുനീള ഒരു വേഷം കിട്ടുന്നത്. പിന്നീട് സ്പിരിറ്റിലെ ഉരളികൃഷ്ണനായും, ആക്ഷൻ ഹീറോയിലെ പവിത്രനായും പിന്നീട് നെഗറ്റീവ് ഷേഡുകളിലും സീരിയസ് കഥാപത്രങ്ങളിലും സെന്റിമെന്റ്സ് നിറഞ്ഞ കഥാപാത്രങ്ങളിലൂടെ ആണെങ്കിലും സുരാജ് ആരാധകരെ ഞെട്ടിച്ചു കൊണ്ടേ ഇരുന്നു.


ചെറുപ്പത്തിൽ പറ്റിയ ഒരു ആക്‌സിഡൻഡ് കാരണം ഒരു കൈക്ക് ചെറുതായി വൈകല്യം സംഭവിച്ച സുരാജ് പല സാഹചര്യങ്ങളിലൂടെയും കടന്നു പോയിട്ടുണ്ട്. ഫുഡ് കഴിക്കുവാൻ പോലും മര്യാദക്ക് സാധിക്കാത്ത സുരാജ് എന്ന താരം ഒരിക്കൽ പറയുകയുണ്ടായി ഭക്ഷണം കഴികുമ്പോൾ പോലും കാണുന്നവർ പറയും ഓ കൊമെടി എന്ന് ശെരിക്കും സങ്കടം വരും എങ്കിലും അവരെ കാണിക്കാതെ ചിരിക്കും.


മുതിർന്നവർ പറയും കഴിവുള്ളതാണ് ആണ് പക്ഷെ പറഞ്ഞിട്ടെന്താ അടിച്ചു ഫിറ്റ് ആണ് എന്ന്. ഞാൻ അപ്പോഴും തിരുത്താനോ മാറ്റാനോ പോകാറില്ല കാരണം അത് ശീലമായി പോയി താരം . ഒരിക്കൽ പോലും മോനെ എന്ന് വിളിക്കാത്ത ഉമ്മ പോലും തരാതെ അച്ഛൻ ദേശിയ അവാർഡ് വാങ്ങി വീട്ടിൽ വന്നപ്പോൾ ഉമ്മ തന്നതും താരം ഒരിക്കൽ പറയുകയുണ്ടയായി. ഇപ്പോഴിതാ എം ത്രീ ഡി ബി ഫേസ്ബുക് ഗ്രൂപ്പിൽ രഗീത്ത് എന്ന താരം പങ്കുവെച്ച സൂരജ് എന്ന താരത്തെ കുറിച്ചുള്ള കുറിപ്പാണു സോഷ്യൽ മീഡിയയിൽ ഇപ്പോൾ ട്രെൻഡനിങ്.