ARTICLES

2 നടിമാരുമായി വിവാഹം, മറ്റു 2 നടിമാരുമായി ലിവിങ് റിലേഷൻ ! കമൽഹാസന്റെ പ്രണയജീവിതം

ഇന്ത്യന്‍ സിനിമയുടെ ഉലകനായകനാണ് കമല്‍ഹാസന്‍. നിരവധി കഥാപാത്രങ്ങളിലൂടെ തന്റെ ആരാധകരെ അദ്ദേഹം വിസ്മയിപ്പിച്ചിട്ടുണ്ട്.

എന്നാല്‍ വ്യക്തി ജീവിതത്തില്‍ അദ്ദേഹം നിരവധി പ്രശ്‌നങ്ങളെ നേരിട്ടിരുന്നു.

വിവാഹത്തിന് മുമ്പ് തന്നെ ഒട്ടേറെ താരങ്ങളുമായി കമല്‍ഹാസന് പ്രണയം ഉണ്ടായിരുന്നുവെന്നാണ് പല മാധ്യങ്ങളും പറയുന്നത്.

ഒരു കാലത്ത് മലയാളത്തിന്റെ പ്രിയ നടിയായിരുന്ന ശ്രീവിദ്യയോട് അദ്ദേഹത്തിന് പ്രണയം ഉണ്ടായിരുന്നതായി പറഞ്ഞിരുന്നു.

നര്‍ത്തകിയും നടിയുമായ വാണി ഗണപതിയെ തന്റെ 24മത്തെ വയസിലാണ് കമല്‍ഹാസന്‍ വിവാഹം കഴിക്കുന്നത്.

എന്നാല്‍ ഈ പ്രണയ വിവാഹത്തിന് വെറും പത്ത് വര്‍ഷം മാത്രമേ ആയുസുണ്ടായിരുന്നുള്ളൂ.

വാണിയുമായി കുടുംബ ജീവിതം നയിക്കുന്നതിനിടയില്‍ നടി സരിഗയുമായി കമല്‍ പ്രണയത്തിലായി. മാത്രമല്ല ഒരുമിച്ചു താമസവും തുടങ്ങിയിരുന്നു.

സരിഗയുമായി ലിവിങ് ടുഗതര്‍ റിലേഷന്‍ നടത്തി വന്ന കമല്‍ മക്കളായ ശ്രുതിയും അക്ഷരയും പിറന്ന ശേഷമായിരുന്നു

സരിഗയെ വിവാഹം കഴിച്ചത്. 2004വരെ മാത്രമായിരുന്നു ഈ ബന്ധവും മുന്നോട്ട് പോയത്.

പിന്നീട് നടി ഗൗതമിയുമായി ലിവിങ് ടുഗതെര്‍ തുടരുകയായിരുന്നു. എന്നാല്‍ ഈ ബന്ധം 2016ല്‍ അവസാനിച്ചു.

ഇപ്പോള്‍ തമിഴ്മലയാളം മേഖലയില്‍ തിളങ്ങി നില്‍ക്കുന്ന ഒരു താരവുമായി കമലിന് ബന്ധം ഉണ്ടെന്നാണ് ഗോസിപ്പുകള്‍ പുറത്ത് വരുന്നത്

വിശ്വരൂപത്തിലെ നായികയായ പൂജാ കുമാറാണ് ഇപ്പോൾ കമലിന്റെ പ്രണയിനി എന്നാണ് ഇപ്പോൾ ഉയരുന്ന ഗോസിപ്പ്.

പൂജയുമായി കമൽ ഇതിനകം മൂന്ന് സിനിമകൾ ചെയ്ത് കഴിഞ്ഞു..

Trending

To Top
error: Content is protected !!