മിനിസ്‌ക്രീനിലെ മോഹൻലാൽ അരുൺ ഘോഷിനെ ഓർമ്മ ഇല്ലേ

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരം ആണ് അരുൺ ഘോഷ്. ഒരു പക്ഷെ അങ്ങനെ പറഞ്ഞാൽ മനസ്സിലാകുന്നവരെക്കാൾ കൂടുതൽ പാരിജാതത്തിലെ ജെ പി എന്ന് പറഞ്ഞാൽ ആയിരിക്കും താരത്തിനെ കൂടുതൽ പേർക്ക് മനസ്സിലാകുക. നിരവധി പരമ്പരകളിൽ ഒരു കാലത്ത് അഭിനയിച്ച താരം ബിഗ് സ്ക്രീനിലും എത്തിയിട്ടുണ്ട്. എന്നാൽ ബിഗ് സ്‌ക്രീനിൽ കൂടുതൽ ശോഭിക്കാൻ താരത്തിന് കഴിഞ്ഞില്ല എന്നതാണ് സത്യം. ചെറിയ ചെറിയ വേഷങ്ങൾ ആണ് സിനിമയിൽ താരത്തിന് ലഭിച്ചത്. എന്നാൽ ടെലിവിഷൻ പരമ്പരകളിൽ നായക വേഷങ്ങളിൽ ആണ് താരം എത്തിയിരുന്നത്.

എന്നാൽ കുറച്ച് വർഷങ്ങൾ ആയി താരം അഭിനയത്തിൽ നിന്ന് വിട്ട് നിൽക്കുകയാണ്. പതുക്കെ കുടുംബ പ്രേക്ഷകരും താരത്തെ മറന്നു തുടങ്ങി എന്നതാണ് സത്യം. ഇപ്പോഴിതെ അരുൺ ഘോഷിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ജിൽ ജോയ് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, അരുൺ ഘോഷ്. അങ്ങനെ പറഞ്ഞാൽ എത്രപേർ അറിയും എന്നറിയില്ല.. ജേ പി എന്ന് പറഞ്ഞാൽ കുറെ പേർക്ക് മനസിലാവും.. പാരിജാതം സീരിയലിലെ ജേ പി. മിനി സ്ക്രീനിലെ മോഹൻലാൽ എന്നൊക്കെയാണ് ഇവിടെയൊക്കെ എല്ലാരും പറയാറ്. പുള്ളി ഗ്ലാസ് നെഞ്ചിലേക്ക് തടവി വെള്ളമടിക്കുന്നത് നല്ലോണം ഫേമസ് ആയിരുന്നു ആ കാലത്ത്. ഒരു സെക്കന്റ് ക്ലാസ്സ് യാത്ര, റോമൻസ്, ഗ്രീറ്റിംഗ്സ്, ഉതസാഹ കമ്മിറ്റി തുടങ്ങിയ ചിത്രങ്ങളുടെ നിർമാണവും അരുൺ ആണ് എന്നുമാണ് പോസ്റ്റ്.

ഇദ്ദേഹം ഇട്ടിരുന്ന തിളങ്ങുന്ന ഷർട്ട്‌ ഒക്കെ അന്ന് ട്രെൻഡ് ആയിരുന്നു. ആ ടൈപ്പ് ഷർട്ട്‌ കിട്ടാൻ കുറേ നോക്കിയിരുന്നു.ഏഷ്യാനെറ്റിന്റെ ഒരു സുവർണകാലം. ഏഷ്യാനെറ്റിൽ പണ്ട് ഇന്നസെന്റ് കഥകൾ വന്നപ്പോൾ പുള്ളി ആയിരുന്നു ഇന്നസെന്റിന്റെ ചെറുപ്പം അവതരിപ്പിച്ചത്, മിന്നുകെട്ടിൽ ഇങ്ങേര് പൊളി ആയിരുന്നു. ആ ടൈമിൽ ഭയങ്കര ഫാൻ ആയിരുന്നു ഞാൻ. പേരൊക്കെ വല്ല്യ സംഭവം പോലെ കണ്ട് പിടിച്ചിട്ടുണ്ട്.

ഞാൻ ജീവിതത്തിൽ ഒരൊറ്റ സീരിയൽ മാത്രമേ ഫുൾ കണ്ടിട്ടുള്ളു. അത് പാരിജാതം ആണ്.. കാരണം ഒന്ന് രസ്ന, പിന്നെ ഇങ്ങേർ. ആ ഗ്ലാസ് നെഞ്ചിൽ വെച്ച് ഉരുട്ടി ഉള്ള കമത്ത്, ജെപിയുടെ താടി ഷേപ്പ് ചെയ്യുന്നവൻ ഒരു കിടിലോസ്‌കി ബാർബർ ആയിരുന്നു. എജ്ജാതി പെർഫെക്ഷൻ, പണ്ട് സൂര്യാ ടീവിയിൽ സപ്രേഷണം ചെയ്തിരുന്ന മിന്നുകെട്ടിലൂടെ ആയിരുന്നു ആദ്യം കണ്ടത്.പിന്നീട് റോമൻസ് സിനിമ നിർമിച്ചപ്പോൾ ചാക്കോച്ചനുമായി എന്തോ പ്രശ്നം ഉണ്ടാവുകയും ഇങ്ങേരു മീഡിയക്ക് മുമ്പിൽ വരുകയും ഒക്കെ ചെയ്തിരുന്നു തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വന്നത്.

Leave a Comment