കല്യാണം കഴിഞ്ഞാലും പ്രണയിക്കാം, അതെല്ലാം വ്യക്തിപരമാണ്; ആശാ ശരത്

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ആശാ ശരത്. നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയെടുക്കുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. എപ്പോഴും വ്യത്യസ്തത നിറഞ്ഞ കഥാപാത്രങ്ങളുമായാണ് താരം ബിഗ് സ്ക്രീനിൽ അരങ്ങേറുന്നത്.

ഒട്ടനവധി നിരവധി ആരാധകരാണ് താരത്തിനുള്ളത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ സജീവമാകുന്നത് താരം പറഞ്ഞ ചില വാക്കുകളാണ്. പ്രണയത്തെ കുറിച്ചാണ് താരം മനസ്സ് തുറന്നത്. താരം പ്രണയത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ വായിക്കാം..”പ്രണയിക്കാൻ പ്രായം ഒരു പരിധി അല്ല.

പ്രണയം ഓരോ വ്യക്തികളുടെയും വ്യക്തിപരമായ തീരുമാനമാണ്. അതെല്ലാം ഓരോ വ്യക്തികളുടെയും കാഴ്ചപ്പാടുകളാണ്. പലരും ചോദിക്കുന്ന ഒരു ചോദ്യമാണ് വിവാഹം കഴിഞ്ഞവർക്ക് പ്രണയിക്കാമോ എന്ന്. ആ ചോദ്യത്തിന്റെ ഒരു ആവശ്യവുമില്ല. അതെല്ലാം ഓരോ ആളുകളുടെയും തീരുമാനമാണ്.

മനുഷ്യർ ആയത് കൊണ്ട് തന്നെ പ്രണയം തോന്നാൻ സാധ്യതകൾ ഏറെയാണ്. പക്ഷേ അതിരുകൾ നമ്മൾ തീരുമാനിക്കണം. നമുക്ക് ഒരു കുടുംബം ഉണ്ടെന്ന് ചിന്തിക്കണം. അവിടെയാണ് കുടുംബഭദ്രതയിരിക്കുന്നത്.”- ആശാ ശരത് പറഞ്ഞു. നിമിഷനേരങ്ങൾ കൊണ്ടാണ് താരത്തിന്റെ ഈ വാക്കുകൾ വലിയ ചർച്ചകൾക്ക് വഴിവെച്ചത്.

Leave a Comment