കറുത്ത പക്ഷികൾ എന്ന സിനിമയിൽ സെക്കൻഡുകൾ മാത്രമാണ് ഇദ്ദേഹം വന്നുപോകുന്നത്

നമ്മുടെ മലയാള സിനിമയിലെ പല താരങ്ങളും ഒരു കാലത്ത് ജൂനിയർ ആർട്ടിസ്റ്റ് ആയി എത്തിയവർ ആണ്. ഇന്ന് മലയാള സിനിമയിൽ സ്വന്തമായി ഒരു സ്ഥാനം നേടിയ പല താരങ്ങളും ഒരു കാലത്ത് ഏതെങ്കിലും ചെറിയ വേഷങ്ങളിൽ കൂടി സിനിമയിൽ എത്തിയവർ ആയിരിക്കും. ഇത്തരത്തിൽ ഉള്ള താരങ്ങളുടെ പഴയകാല ചിത്രങ്ങൾ ഒക്കെ പലപ്പോഴും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷ പെടാറുണ്ട്. അവ ഒക്കെ ആരാധകരുടെ ഇടയിൽ വലിയ രീതിയിൽ തന്നെ ശ്രദ്ധ നേടാറുമുണ്ട്.

ഇത്തരത്തിൽ അടുത്തിടെ ഷൈൻ ടോം ചാക്കോയുടെ ഒരു ചിത്രം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. നമ്മൾ എന്ന ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റ് ആയി എത്തിയ ഷൈൻ ടോം ചാക്കോയുടെ ചിത്രങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയത്. ഇത്തരത്തിൽ ഷംന കാസിമിന്റെയും ഇനിയയുടെയും സംവൃത സുനിലിന്റേയും ഒക്കെ പഴയ കാല ചിത്രങ്ങൾ പ്രേഷകരുടെ ഇടയിൽ ശ്രദ്ധ നേടിയിരുന്നു.

ഇപ്പോഴിതാ ഇത്തരത്തിൽ ഒരു താരത്തിന്റെ കുറച്ച് വർഷങ്ങൾക്ക് മുൻപുള്ള ഒരു രംഗം ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സംവിധായകൻ ആഷിക് അബുവിന്റെ ഒരു പഴയകാല രൂപം ആണ് ഇത്തരത്തിൽ പ്രേക്ഷകാരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. കറുത്ത പക്ഷികൾ എന്ന സിനിമയിൽ കുറച്ച് രംഗങ്ങളിൽ മാത്രം വന്നു പോകുന്ന താരത്തിന്റെ ചിത്രങ്ങൾ ആണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ എസ് ആർ കെ അബു എന്ന ആരാധകൻ ആണ് ഇപ്പോൾ താരത്തിന്റെ പഴയകാല ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ലോറി ഡ്രൈവർ ആയിട്ടാണ് ചിത്രത്തിൽ താരം എത്തിയിരിക്കുന്നത്. എന്നാൽ ആ സമയത്ത് ഇത് സംവിധായകൻ ആഷിക് അബു ആണെന്ന് അധികം ആരും ശ്രദ്ധിച്ചിരുന്നില്ല എന്നതാണ് സത്യം.

Leave a Comment