നായികയ്ക്ക് പകരം പെണ്ണുകാണൽ രംഗത്ത് കാണിക്കുന്ന കുട്ടിയാണ് ഇത്

നമ്മുടെ മലയാള സിനിമയിലെ പല താരങ്ങളും ഒരു കാലത്ത് ജൂനിയർ ആർട്ടിസ്റ്റ് ആയി എത്തിയവർ ആണ്. ഇന്ന് മലയാള സിനിമയിൽ സ്വന്തമായി ഒരു സ്ഥാനം നേടിയ പല താരങ്ങളും ഒരു കാലത്ത് ഏതെങ്കിലും ചെറിയ വേഷങ്ങളിൽ കൂടി സിനിമയിൽ എത്തിയവർ ആയിരിക്കും. ഇത്തരത്തിൽ ഉള്ള താരങ്ങളുടെ പഴയകാല ചിത്രങ്ങൾ ഒക്കെ പലപ്പോഴും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷ പെടാറുണ്ട്. അവ ഒക്കെ ആരാധകരുടെ ഇടയിൽ വലിയ രീതിയിൽ തന്നെ ശ്രദ്ധ നേടാറുമുണ്ട്.

ഇത്തരത്തിൽ അടുത്തിടെ ഷൈൻ ടോം ചാക്കോയുടെ ഒരു ചിത്രം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. നമ്മൾ എന്ന ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റ് ആയി എത്തിയ ഷൈൻ ടോം ചാക്കോയുടെ ചിത്രങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയത്. ഇത്തരത്തിൽ ഷംന കാസിമിന്റെയും ഇനിയയുടെയും സംവൃത സുനിലിന്റേയും ഒക്കെ പഴയ കാല ചിത്രങ്ങൾ പ്രേഷകരുടെ ഇടയിൽ ശ്രദ്ധ നേടിയിരുന്നു.

എന്നാൽ ജൂനിയർ ആർട്ടിസ്റ്റ് ആയി എത്തി പ്രേക്ഷക ശ്രദ്ധ നേടിയെങ്കിലും പിന്നീട് പതുക്കെ പതുക്കെ സിനിമയിൽ നിന്ന് അപ്രത്യക്ഷമായ നിരവധി താരങ്ങൾ ഉണ്ട്. കുറച്ച് സിനിമകളിൽ മാത്രമേ എത്തിയിട്ടുള്ളു എങ്കിലും സ്ക്രീൻ പ്രെസൻസ് കൊണ്ട് അവർ വളരെ പെട്ടന്നു തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയവർ ആയിരിക്കും. അത് കൊണ്ട് തന്നെ ആരാധകരുടെ ഇടയിൽ ഇവർ പലപ്പോഴും ചർച്ച ആകാറുണ്ട്. അത്തരത്തിൽ ഒരു താരത്തിനെ കുറിച്ചുള്ള ചർച്ചകൾ ആണ് ഇപ്പോൾ സിനി ഫൈൽ എന്ന ഗ്രൂപ്പിൽ വന്നിരിക്കുന്നത്.

ആദർശ് നായർ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഹാപ്പി വെഡിങ് എന്ന സിനിമയിൽ ക്ലൈമാക്സിനോട് അടുക്കുമ്പോൾ വരുന്ന ഒരു കഥാപാത്രം ആണ്. സിജു വിൽസൺ പെണ്ണ് കാണാൻ പോകുമ്പോൾ ആദ്യം വരുന്ന കുട്ടി. മൂവിയിലെ കാസ്റ്റ് ഡീറ്റെയിൽസ് തപ്പിയിട്ടൊന്നും ഈ കുട്ടിയെപ്പറ്റി ഒന്നും കാണുന്നില്ല. ടി കുട്ടിയെപ്പറ്റി അറിവുള്ളവർ വിവരങ്ങൾ പങ്കുവെക്കാൻ ഉള്ള പോസ്റ്റ് എന്നുമാണ് കുറിപ്പ്.

അഷിത കോഴിക്കോട് ഉള്ള ആണ്, ആ കുട്ടിയുടെ കല്യാണം കഴിഞ്ഞു . ആ പടത്തിലെ ക്ലയിമാക്സിൽ അമേരിക്കക്കാരനായി അഭിനയിച്ച ആളുടെ മോളാണ്. വീട് മലപ്പുറം ജില്ലയിലെ വള്ളിക്കുന്നാണ്, സൂപ്പർ ഹിറ്റ് സിനിമകളിൽ ചെറിയ റോളിൽ അഭിനയിച്ച നടിമാരെ കണ്ടെത്താനുള്ള ഗ്രൂപ്പ്‌ ആണോ ഇത്, കല്യാണം കഴിഞു യുകെയിൽ സെറ്റിൽഡ് ആണ്, തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment