celebrity gossips

റേറ്റിംഗിൽ പിന്തള്ളിപോയ ജനപ്രിയ സീരിയൽ ‘സാന്ത്വനം’…!!

 

മലയാളം ചാനലികളിൽ കൂടുതൽ റേറ്റിംഗ് ഒള്ളത്. ഏഷ്യാനെറ്റിനാണ്. അതുകാരണം മലയാളിപ്രേക്ഷകരുടെ വലിയ ഒരു പിന്തുണ ഏഷ്യാനെറ്റിൽ സംഭരക്ഷണം ചെയ്യുന്ന സീരിയലുകൾക്ക് വാസ്തവം. ഇപ്പോഴിതാ കഴിഞ്ഞ ആഴ്ചയിലെ റേറ്റിങ്ങിൽ നിന്നും വലിയ വ്യത്യാസം വന്നിരിക്കുകയാണ് ടി ആർ പിയിൽ.

മലയാളത്തിൽ ഏറ്റവും വലിയ ചാനൽ എന്നുള്ള പദവി ഏഷ്യാനെറ്റിൽ സുരക്ഷിതമാണ്. മൂന്നു ലക്ഷത്തിന് മുകളിൽ ആണ് ചാനലിന്റെ പോയിന്റ്. രണ്ടാം സ്ഥാനത്തുള്ള ഫ്ലവർസിന് ഒരു ലക്ഷം പോയിന്റ് പോലും ഇല്ല എന്ന് ഓർക്കുമ്പോൾ ആണ് ഏഷ്യാനെറ്റ് എന്ന ചാനലിന്റെ പവർ മനസിലാക്കാൻ കഴിയുന്നത്. മൂന്നാം സ്ഥാനത്തിൽ മഴവിൽ മനോരമയും നാലാം സ്ഥാനത്തിൽ സീ കേരളവും അഞ്ചാം സ്ഥാനത് ആണ് സൂര്യ ടി വി.

ജനുവരി അവസാന വാരത്തിലെ ടി ആർ പി റേറ്റിങ് ആണ് ഇപ്പോൾ ബ്രോകാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ ഇന്ത്യ പുറത്തു വിട്ടിരിക്കുന്നത്. ഇതിൽ നിന്നും ആദ്യ അഞ്ചു സ്ഥാനങ്ങളിൽ നിന്നും പുറത്തേക്ക് പോയിരിക്കുകയാണ് ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ജനപ്രിയ സീരിയൽ ആയ സാന്ത്വനം. ജനുവരി പകുതിയിൽ രണ്ടാം സ്ഥാനത്തിൽ നിന്ന പരമ്പര ആണ് ഇപ്പോൾ ആദ്യ അഞ്ചിൽ പോലും ഇല്ലാതെ ആയത്. എന്നിരുന്നാലും പ്രേക്ഷകരുടെ സ്വന്തം സീരിയൽ കുടുംബ വിളക്ക് തന്നെ ആണ് ഒന്നാം സ്ഥാനത്തുള്ളത്.

ചിപ്പി രഞ്ജിത് നിർമ്മിക്കുന്ന ഈ പരമ്പര പാണ്ട്യൻ സ്റ്റോർസ് എന്ന തമിഴ് സീരിയലിന്റെ ഔദ്യോഗിക റീമേക്ക് കൂടി ആണ്. ആദിത്യൻ സംവിധാനം ചെയ്യുന്ന സാന്ത്വനത്തിൽ കേന്ദ്ര കഥാപാത്രം ആയി എത്തുന്നതും ചിപ്പി തന്നെ ആണ്.

Trending

To Top
error: Content is protected !!