സിനി ഫയൽ എന്ന ഗ്രൂപ്പിൽ വിഷ്ണു കെ വിജയൻ എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. ഇന്ന് മലയാള സിനിമയിൽ നിലവിൽ ഉള്ള യുവ താരങ്ങളെ കുറിച്ചാണ് പോസ്റ്റ്. പോസ്റ്റ് ഇങ്ങനെ, പൃഥ്വിരാജ്സുകുമാരൻ ഇവരിൽ ഏറ്റവും സീനിയർ പൃഥ്വിരാജ് സുകുമാരനാണ് മമ്മൂട്ടി മോഹൻലാൽ ദിലീപ് കാലഘട്ടത്തിൽ സിനിമയിൽ വന്നു ഇപ്പൊഴും നിൽനിൽക്കുന യൂത്തനല്ലാത്ത യൂത്തൻ. കുറച്ച് കാലങ്ങളായി പൃഥ്വിയുടെ പെർഫോമൻസ് ലെവൽ താഴേക്ക് പോകുന്നതാണ് കാണുന്നത്.
എക്സ്പീരിയൻ കൂടുന്തോറും പെർഫോമൻസ് താഴേക്ക് പോകുന്നത് ആദ്യമായിട്ടാണ് കാണുന്നത് അയ്യപ്പനും കോശിയും മാത്രമാണ് അടുത്ത് കണ്ടതിൽ അഭിനയിക്കുന്നില്ല എന്ന് തോന്നിയത്. എനിക്ക് പൃഥ്വിയുടെ പെർഫോമൻസ് പൊതുവിലുള്ള റെസ്പോൺസ് പോലെ തോന്നിയില്ല. പ്രതീക്ഷയുള്ള പ്രൊജക്റ്റ് ആടുജീവിതം, കാളിയൻ. സണ്ണിവെയ്ൻ പൃഥ്വിയെ പറ്റി പറഞ്ഞ അതെ സ്റ്റേറ്റ്മെന്റ് ന് അർഹനായ നടൻ ഉയരം കൂടുന്തോറും ചായയുടെ രുചി കുറയുന്നു. സണ്ണിയുടെ കുരുടി എന്ന കഥാപാത്രം അത്രത്തോളം പ്രേക്ഷകർ ഇഷ്ടപ്പെട്ടിരുന്നു. പിന്നീട് വേറെയും സിനിമകൾ ചെയ്തിരുന്നെങ്കിലും സണ്ണിയിൽനിന്ന് കിട്ടുന്നു ഔട്ട് പുട്ടിന്റ ൻ്റെ നിലവാരം കുറഞ്ഞു വന്നുകൊണ്ടിരുന്നു പ്രതീക്ഷയുള്ള പ്രൊജക്റ്റ് പുതിയത് എന്തെങ്കിലും ഉണ്ടോ എന്ന് അറിവില്ല.

ആസിഫ്അലി കൂട്ടത്തിൽ നന്നായി ഇമ്പ്രൂവ് ചെയ്തിട്ടുള്ള നടൻ ആസിഫ് തന്നെ. തുടക്കകാലത്ത് അടുത്ത സൂപ്പർസ്റ്റാർ ആകുമെന്ന് പറഞ്ഞു ഒരുപാട് ചവർ സിനിമകളും അതിലും ചവർ പെർഫോമൻസ് കളും നൽകിയിട്ടുള്ള ഏറ്റവും മോശം യൂത്ത് നടൻ ആയിരുന്നു അസിഫ് എന്നാൽ പിന്നീട് കണ്ടത് ആസിഫ് എന്ന നടൻ്റെ ഒരു വളർച്ചയായിരുന്നു കൊത്ത് സിനിമയുടെ ടീസർ ഇറങ്ങിയ സമയത്ത് വെറും സെക്കൻഡുകൾ കൊണ്ട് മാത്രം ആസിഫ് തൻ്റെ മുഖത്ത് വരുത്തുന്ന ഒരു ഭാവമുണ്ട്. പ്രതീക്ഷയുള്ള പ്രൊജക്റ്റ് കൊത്ത്. നിവിൻപോളി നിവിനെയും ആസിഫിനെയും മമ്മൂട്ടി തന്നെ പറ്റി പറഞ്ഞപോലെ പറയേണ്ടി വരും തേച്ച് തേച്ച് മിനുക്കി എടുത്തവരാണ്.
സേഫ് സോൺ ആക്ടർ എന്ന ലേബൽ തലയിൽ കൊണ്ട് നടന്ന് തനിക്ക് പറ്റാത്ത കാരക്ടർസ് ഒക്കെ ചെയ്ത് ചെയ്തു തന്നിലെ നടനെ പുറത്ത് കൊണ്ടുവന്നയാളാണ് പണ്ട് മോഹൻലാൽ ഒക്കെ ചെയ്തപോലെ ഹാസ്യനടന്മാരുടെയൊന്നും സഹായമില്ലാതെ മലയാളത്തിൽ ഒരു സിനിമ പ്ലാൻ ചെയ്താൽ ഒറ്റയ്ക്ക് തോളിൽ ആ സിനിമയെ കൊണ്ടുപോകാൻ കെല്പുള്ള ചുരുക്കം ചില നടന്മാരിൽ ഒരാൾ പ്രതീക്ഷയുള്ള പ്രൊജക്റ്റ് തുറമുഖം. ദുൽഖർസൽമാൻ മേരി ടീച്ചർ പറയുംപോലെ ” ഇവരൊക്കെ ഉണ്ടെങ്കിലും ആദ്യം എൻ്റെ അടുത്ത് വന്നത് നീയാ”. എപ്പോഴും ഒരു കോൺസിസ്റ്റന്റ് പെർഫോമൻസ് തരുന്ന നടനാണ് ദുൽഖർ ദുൽക്കറിൻ്റെ സേഫ് സോൺ ആണ് ദൈവം അറിഞ്ഞു കൊടുത്തിരിക്കുന്ന സ്ക്രീൻ പ്രസൻസ്.
൯
അത് നല്ല രീതിയിൽ ഉപയോഗിക്കുന്ന നടൻ ദുൽക്കറിൻ്റെ പെർഫോം ചെയ്യുമ്പോൾ മുകളിൽ പറഞ്ഞ നടന്മാർക്കുള്ളത് പോലെ ഒന്നുകിൽ ഒരു ഫീൽ അല്ലെങ്കിൽ അതിഗംഭീരം എന്നൊരു തോന്നൽ ഉണ്ടായിട്ടില്ല എപ്പോഴും ഒരു സ്റ്റാൻഡേർഡ് തൻ്റെ പെർഫോമൻസിൽ ൽ കൊണ്ടുവരാൻ ദുൽഖർ ശ്രമിക്കുന്നുണ്ട്. പ്രതീക്ഷയുള്ള പ്രോജെക്ടസ് കിങ്ങ് ഓഫ് കൊത്ത, ചുപ് ഫഹദ് ഫാസിൽ, ടോവിനോ തോമസ് ഇവരെ ഇതിൽ ഉൾപ്പെടുത്തുന്നില്ല ഫഹദ് തൻ്റെ ആദ്യ സിനിമയിലെ മോശം പ്രകടനത്തിന് ശേഷം നന്നായി ഇമ്പ്രൂവ് ചെയ്ത നിലവിൽ മലയാളത്തിലെ ഒരു ഡൈ കാപ്രിയോ എന്ന് വിശേഷിപ്പിക്കാവുന്ന നടനാണ്. ടോവിനോയെ ഒറ്റ വാക്കിൽ പറഞ്ഞ് നിർത്താം “ഹി ഈസ് ലൈക് എ വാട്ടർ” എവിടെ ഒഴിക്കുന്നുവോ അതിൻ്റെ ഷേപ്പ് ആകാൻ പറ്റുന്ന വെള്ളം എന്നുമാണ് പോസ്റ്റ്.