പ്രിത്വിരാജിനെക്കാൾ മികച്ച അഭിനയം ആണ് ആസിഫലിയുടേത്

നിരവധി ആരാധകർ ഉള്ള താരം ആണ് ആസിഫ് അലി. തുടക്കത്തിൽ മികച്ച സ്വീകാര്യത ഒന്നും താരത്തിന് അധികം ലഭിച്ചിരുന്നില്ല എങ്കിലും അതിനു ശേഷം വലിയ രീതിയിൽ തന്നെ താരം ശ്രദ്ധിക്കപ്പെടാൻ തുടങ്ങി എന്നതാണ് സത്യം. ആസിഫ് അലിയുടെ കരിയറിലെ ആദ്യ ചിത്രങ്ങൾ ഒക്കെ പരാജയം ആയിരുന്നു എങ്കിലും സിനിമയിൽ നിന്ന് ഒരു ഇടവേള എടുത്ത താരം പിന്നീട് ശക്തമായ തിരിച്ച് വരവ് തന്നെ ആണ് നടത്തിയത്. അനുരാഗ കരിക്കിൻ വെള്ളം താരത്തിന്റെ കരിയർ ബ്രെക്ക് ആയിരുന്നു എന്ന് പറയാം.

ആസിഫ് അലിക്ക് അഭിനയിക്കാൻ അറിയില്ല എന്ന് പറഞ്ഞ വിമർശകരെ കൊണ്ട് പോലും കയ്യടിപ്പിച്ച പ്രകടനം ആയിരുന്നു ചിത്രത്തിലേത്. അതിനു ശേഷം ഓരോ ചിത്രങ്ങളൂം മികച്ച പ്രകടനം കാഴ്ചവെച്ച താരം എന്നാൽ പിന്നീട് എപ്പോഴോ വീണ്ടും പിന്നിലേക്ക് ഒതുങ്ങുകയായിരുന്നു. മറ്റു പല താരങ്ങളുടെയും വരവ് സിനിമയിൽ ഒരു പാരമ്പര്യവും ഇല്ലാത്ത ആസിഫിനെ നെഗറ്റീവ് ആയി ബാധിച്ചു എന്ന് പറയാം.

ഇപ്പോഴിതാ താരത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ  നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ലിജോ തോമസ് എന്ന ആരാധകൻ ആണ് താരത്തിനെ കുറിച്ചുള്ള പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഒരു പക്ഷെ ദുൽഖർ, ഫഹദ് ഇവർ സിനിമയിൽ വന്നില്ലായിരുന്നെങ്കിൽ സൂപ്പർ സ്റ്റാർ ആകേണ്ട മുതൽ, പക്ഷെ ഭാഗ്യം കൈ വിട്ടു, ദുൽഖർ സിനിമയിൽ വന്നു ഫഹദ് റീ എൻട്രി നടത്തി.

പണ്ട് ഇന്ത്യൻ റുപ്പി സിനിമ കാണാൻ ചങ്ങനാശ്ശേരി അഭിനയ തിയേറ്ററിൽ പോയപ്പോൾ ഓർക്കുന്നു ഒടുക്കം മുതൽ കൂവി നശിപ്പിച്ച തിയേറ്ററിൽ ഒടുക്കം ആസിഫ് അലിയെ കാണിച്ചപ്പോൾ ഉണ്ടായ കയ്യടി. ദുൽകർ ഫഹദ് ഇവർ ക്ലിക്ക് ആകുന്നതിനു മുൻപ്, പല ഫ്ളക്സ്കിലും ആസിഫ് അലി ഫാൻസ്‌ പ്രീതിരാജിനെ വെല്ലുവിളിച്ചതും മറക്കാൻ പറ്റുന്നില്ല, ആ ആസിഫ് അലി ഫാൻസ്‌ ഇപ്പോൾ എവിടെ പോയോ എന്തോ എന്നുമാണ് ആരാധകൻ പോസ്റ്റിൽ പറയുന്നത്.

നടൻ എന്നതിനേക്കാൾ ഹി ഈസ് വെരി ഗുഡ് ഹ്യൂമൻ ബീയിങ്. സ്വഭാവത്തിലും പെരുമാറ്റത്തിലും മറ്റുള്ളവരോടുള്ള ഇടപഴകലും ഒക്കെ. കാപ്പയിൽ ഷാജി കൈലാസ് സാറിന്റെ അസിസ്റ്റന്റ് ഡയറക്ടർ ആയിവർക്ക് ചെയ്യാൻ ഭാഗ്യം ലഭിച്ചിരുന്നു എനിക്ക്. സാധാരണക്കാരനായ മനുഷ്യൻ. ഒരു പാട് ഇഷ്ടപ്പെട്ടു, നല്ല ഫാൻബേസ് ഉണ്ട് കഴിവുണ്ട് തുടക്കം മുതലേ ആളുകൾക് ഇഷ്ട്ടാ നല്ല സ്ക്രിപ്റ്റ് സെലെക്ഷൻ വേണം പിന്നെ ഭാഗ്യവും ദുൽകറിനെക്കാൾ വളരെ നല്ലനടനാണു. ഫഹദിനെപോലെ (ചിലതൊക്കെ ഒന്നുടെ മികച്ചതായി) ഏത് റോളും നാച്ചുറൽ ആയി ചെയ്യാൻപറ്റും തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment