എന്ത് കൊണ്ടാണ് ഇപ്പോൾ ഇറങ്ങുന്ന മലയാളം സിനിമകൾ എല്ലാം പരാജയം ആകുന്നത്

സിനി ഫയൽ എന്ന ഗ്രൂപ്പിൽ വിഷ്ണു കെ വിജയൻ എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റ് ആണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. പോസ്റ്റ് ഇങ്ങനെ, കഴിഞ്ഞ ദിവസം Meet the editors എന്ന പരിപാടിയിൽ ഷാജി കൈലാസിനോട് ചോദിച്ച വളരെ പ്രസക്തമായ ചോദ്യമുണ്ട് സിനിമകൾ പരാജയമാകുന്ന തിയറ്ററിൽ ആളുകളും കയറാത്ത അവസ്ഥയിലും താരങ്ങൾ അവരുടെ സാലറി കുറയ്ക്കുന്നില്ല 2022 ന്റെ പകുതി കടന്നു പോകുമ്പോൾ വെറും 6 സിനിമകൾ മറ്റോ ആണ് തീയറ്ററിൽ വിജയിച്ചതും പ്രൊഡ്യൂസറിന് ലാഭമുണ്ടാക്കി കൊടുത്തതുമായ സിനിമകൾ. Ott സിനിമകൾ ഒഴിവാക്കിയാലും ഇതുവരെയുള്ള കണക്കുകൾ പ്രകാരം വമ്പൻ പരാജയങ്ങളാണ് മലയാള സിനിമയിൽ കണ്ടത്. ഏകദേശം ഒട്ടുമിക്ക എല്ലാ genre കളും 6 മാസ കാലയളവിൽ വന്നു പോയി എല്ലാം തന്നെ തീയറ്റർ പരാജയമാണ് കണ്ടത്.

ഇങ്ങനെയൊരു സാഹചര്യത്തിൽ തീർച്ചയായും വളരെ പ്രസക്തമാണ് ഷാജി കൈലാസിനോട് ചോദിച്ച ആ ചോദ്യം Cinema culture തന്നെ മാറിയ സാഹചര്യത്തിൽ ആളുകളെ തീയറ്ററിൽ ഒരു തരത്തിലും ആകർഷിക്കാൻ കഴിയാത്ത രണ്ടു യുവനടന്മാരാണ് ആസിഫലിയും ഷെയിൻ നിഗവും ആസിഫ് ഒരു നടൻ എന്ന നിലയിൽ വളരെയേറെ വളർന്നെങ്കിലും പക്ഷെ സിനിമകൾ എല്ലാം തീയറ്ററിൽ പരാജയമാകുകയാണ്‌ Sunday holiday ആണെന്ന് തോന്നുന്നു ആസിഫിന്റേതായ അവസാനത്തെ ഹിറ്റ് ഷെയിൻ നിഗം അതിലും മോശം അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത്‌. ഷെയിനും നടൻ എന്ന നിലയിൽ മോശം ആണെന്ന് ഒരു അഭിപ്രായവുമില്ല പക്ഷെ ആസിഫ് അലി നേരിടുന്ന അതേ അവസ്‌ഥ തന്നെ.. ഷെയിൻ നിഗം career തുടങ്ങിയിട്ട് ഒരുപാട് കാലം ആയിട്ടില്ല പക്ഷെ ആസിഫലി വളരെ senior ആയിട്ടുള്ള നടനാണ് എന്നിട്ടും മലയാള സിനിമയിൽ അദ്ദേഹത്തിന്റേതായ ഒരു space ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞെന്നു തോന്നുന്നില്ല.. തികച്ചും വ്യക്തിപരമായ അഭിപ്രായം എന്നുമാണ് കുറിപ്പ്.

എന്നാൽ നിരവധി പേരാണ് ഈ പോസ്റ്റിന് കമെന്റുമായി വന്നത്. കെട്ടിയോളാണ് മാലാഖ.വിജയ് സൂപ്പർ.ബി ടെക് .ഇതൊക്കെ പരാജയമായിരുന്നു അല്ലെ നല്ല സിനിമകൾക്ക് ആളുകയറുന്നില്ല അതിനു ആസിഫിന്റെ നേരെ എറിഞ്ഞിട്ടു കാര്യമില്ല ജനങ്ങൾ ഇപ്പോൾ കാശുകൊടുത്തു കാണാൻ ഇഷ്ടപ്പെടുന്നത് കെജിഫ്.rrr. വിക്രം .കടുവ പോലുള്ള ചിത്രങ്ങൾ ആണ്, ഇത്രേയും പടങ്ങൾ പൊട്ടിയിട്ടും സിനിമ എന്താന്ന് അറിയുന്ന പ്രൊഡ്യൂസർമാർ ഇവരൊക്കെ വച്ച് ഈ പറയുന്ന പ്രതിഫലത്തിന് പടം എടുക്കുന്നുണ്ടെങ്കിൽ അവർക്ക് മാർക്കറ്റ് ഉണ്ട്, അവരുടെ പടങ്ങൾ കാണാൻ പ്രേക്ഷകരും കാണും.. അല്ലാതെ ആരെങ്കിലും അറിഞ്ഞു കൊണ്ട് കാശ് കളയുമോ, പോസ്റ്റ്‌ മാൻ 5 വർഷത്തിന് ശേഷം ഉറങ്ങി എണീറ്റ് നേരെ ഷാജി കൈലാസ് ഇന്റർവ്യൂ കണ്ട് പോസ്റ്റിയത് ആണെന്ന് തോന്നുന്നു 2019 ൽ ഏറ്റവും കൂടുതൽ ഹിറ്റ്‌കൾ ഉള്ള നടന്മ്മാരിൽ ഒരാളായിരുന്നു ആസിഫ് അലി – (2019 ആസിഫ് സിനിമകൾ എടുത്താൽ മനസ്സിലാകും ) ശേഷം പിന്നീട് covid എല്ലാം വന്ന് കുറെ കാലം സിനിമകൾ ഇറങ്ങിയില്ല – പിന്നീട് എല്ലാം ശെരിയാകും ഇറങ്ങി അതും പ്രൊഡ്യൂസറിന് നഷ്ടം ഒന്നും വരുത്തിയിട്ടില്ല – പിന്നീട് kunjeldo കുറ്റവും ശിക്ഷയും ഇറങ്ങി, kunjeldo എല്ലാം തരത്തിലും ഫ്ലോപ്പ് ആണെന്ന് വെക്കാം – ks ആസിഫിന്റ യാതൊരു കുഴപ്പം കൊണ്ടും ഫ്ലോപ്പ് ആയതല്ല ഡയറക്ടർ പക്കാ റിയലിസ്റ്റിക് ആയി എടുത്ത കാരണം ഫ്ലോപ്പ് ആയി പോയ ഒന്നാണ് – അതിനിടക്ക് ott യിൽ ഇന്നലെ വരെ എന്നൊരു പടം ഇറക്കി ട്രെൻഡിംഗ് ആവുകയും ചെയ്തു ( പിന്നെ പൃഥി പറഞ്ഞ പോലെ തരങ്ങളുടെ പ്രതിഫലം താങ്ങാൻ കയ്യാത്ത പ്രൊഡ്യൂസർ അവരെ വെച്ച് സിനിമ എടുക്കരുത് – അല്ലാതെ സാലറി കുറക്കണം എന്ന് പറയാൻ എന്ത് അധികാരം?) തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു വരുന്നത്.