ARTICLES

ഞാനിട്ട പോസ്റ്റ് നിങ്ങൾക്ക് പൊള്ളി എങ്കിൽ അത് എന്റെ തെറ്റല്ല!

സോഷ്യൽ മീഡിയായയിൽ ഇന്ന് രാവിലെ മുതൽ തന്നെ ചർച്ചയായി കൊണ്ടിരിക്കുന്ന വിഷയമാണ് സ്ത്രീധനത്തിന്റെ പേരിലുള്ള ക്രൂരതകൾ കാരണം ജീവൻ കൊടുക്കേണ്ടി വന്ന പെണ്കുട്ടിയുടെ വാർത്ത. സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും തെറ്റാണ് എന്ന നിയമം വരെ ഉണ്ടെങ്കിലും ഇന്നും ആ കൊടുക്കൽ വാങ്ങൽ തകൃതിയായി താനെ നടക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണം ആണ് ഇന്നത്തെ വാർത്ത സൂചിപ്പിക്കുന്നത്. രാവിലെ മുതൽ തന്നെ സോഷ്യൽ മീഡിയയിൽ മിക്ക താരങ്ങളും ഗ്രൂപ്പുകളും ഈ കാര്യം ചർച്ച ചെയ്തിരുന്നു.

ഈ സംഭവത്തിനെ പറ്റി നടി വീണ നായർ തന്റെ സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. ഇതേ സംഭവത്തെ ചർച്ച ചെയ്തുകൊണ്ടായിരുന്നു താരം സ്ത്രീധനം തെറ്റാണ് എന്നും അങ്ങനെ ചോദിക്കുന്നവരെ വേണ്ടെന്ന് വെക്കണം എന്നുമായിരുന്നു താരം തന്റെ കുറിപ്പിലൂടെ വ്യക്തമാക്കിയത്. ക്ഷമിക്കാനും സഹിക്കാനും പറഞ്ഞു പടിപ്പിക്കുന്നതിലും കൂടുതൽ ആ പെണ്കുട്ടിയെ പഠിക്കാൻ അനുവദിക്കൂ. യാത്ര ചെയ്യാൻ അനുവദിക്കൂ എന്നാണ് വീണ പങ്കുവെച്ചത്. എന്നാൽ ഇതിന് നൽകിയ കമന്റുകളാണ് ഇപ്പോൾ ചർച്ച ആകുന്നത്.

വീണ നായരുടെ ആഭരണങ്ങൾ നിറഞ്ഞ വിവാഹ ചിത്രം പങ്കുവെച്ചകൊണ്ടായിരുന്നു ഒരാൾ മറുപടി കമന്റ് നൽകിയത്. ഇതുപോലെ സിംപിൾ ആയി വിവാഹം കഴിക്കുവാൻ പറ്റുമോ സകീർ ബായിക്ക് എന്നായിരുന്നു അയാൽ കമന്റ് ചെയ്തത്. ഇതിനി മറുപടി നൽകുവാനും താരം മറന്നില്ല. ബിഗ്‌ബോസ് കണ്ടവർക്കെല്ലാം തന്റെ കഥ അറിയാമെന്നും കാലങ്ങൾ ആണ് നമ്മളെ എല്ലാം ഓരോന്ന് പഠിപ്പിക്കുന്നത് എന്നും താരം തന്റെ അഭിപ്രായം പങ്കുവെച്ചു.

അന്ന് വിവാഹം കഴിക്കുവാൻ നേരത്ത് എന്റെ മാതാപിതാക്കൾ കൂടെ ഇല്ലയിരുന്നു എന്നും , അന്ന് ഞാൻ കുറെ ടെൻഷൻ അടിച്ചിരുന്നു എന്നും താരം വ്യകതമാക്കി. സ്വന്തമായി അധ്വാനിച്ച് ആയിരുന്നു താരം തന്റെ വിവാഹം നോക്കിയത് എന്നു ബിഗ്‌ബോസ് കണ്ട ഏതൊരാൾക്കും അറിയാവുന്ന കാര്യമാണ്. കണ്ണന്റെ കുടുംബം എന്റെ ഒപ്പം നിന്നുകൊണ്ട് എനിക് പ്രശനം ഒന്നുമില്ലായിരുന്നു എന്നും വീണ കുറിച്ചു. അന്ന് ഒരു നോ പറയുവാൻ എനിക്ക് മടി ആയിരുന്നു, എന്നാൽ ഇപ്പോൾ ഏഴു വർഷങ്ങൾ കഴിഞ്ഞു. ഇപ്പോൾ നമ്മുടെ ചിന്താഗതികൾ മാറി സാഹചര്യങ്ങൾ മാറി അതാണ് ഞാൻ ഈ പോസ്റ്റ് ഇട്ടത് താരം കുറിച്ചു.

Trending

To Top
error: Content is protected !!