ARTICLES

ഒരു വില്‍സിന്റെ പാക്കറ്റ് പൊട്ടിച്ച് അതില്‍ സീന്‍ എഴുതാന്‍ തുടങ്ങി

മലയാളികളെ ഏറെ ചിരിപ്പിച്ച രണ്ട് ചിത്രങ്ങളാണ് ചന്ദ്രലേഖയും വെട്ടവും. മോഹന്‍ലാലും ശ്രീനിവാസനും പ്രധാന വേഷത്തില്‍ എത്തിയ ചിത്രമാണ് ചന്ദ്രലേഖ. മലയാളികള്‍ ഇന്നും പുതുമയോടെ കണ്ട് ആസ്വദിക്കുന്ന അപൂര്‍വ്വം സിനിമകളിലൊന്ന് കൂടിയാണ് ചന്ദ്രലേഖ. ദിലീപും കലാഭവന്‍ മണിയും പ്രധാന വേഷത്തില്‍ എത്തിയ ചിത്രമാണ് വെട്ടം. അതിലേയും രസകരമായ ഒരുപാട് സീനുകള്‍ ഇന്നും മലയാളികളെ ചിരിപ്പിക്കുന്നുണ്ട്. രണ്ട് സിനിമകളുടേയും സംവിധാനം ഒരാള്‍ തന്നെ. മലയാളികളെ ഏറ്റവും കൂടുതല്‍ ചിരിപ്പിച്ച ചിത്രങ്ങളുടെ അമരക്കാരന്‍, പ്രിയദര്‍ശന്‍. എന്നാല്‍ ഈ രണ്ട് സിനിമകളിലേയും ലൊക്കേഷനില്‍ ഉണ്ടായ ചിലകാര്യങ്ങള്‍ വെളിപ്പെടുത്തുകയാണ് അതിന്റെ അണിയറ പ്രവര്‍ത്തകര്‍. ക്ലബ്ബ് ഹൗസ്സ് റൂമില്‍ നടന്ന ചര്‍ച്ചയിലാണ് അത് വെളിപ്പെടുത്തുന്നത്.

സംവിധായകന്‍ പ്രിയദര്‍ശന്‍ മണിയന്‍പിള്ള രാജു മേനകാ സുരേഷ് തുടങ്ങി നിരവധിപേര്‍ ആ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. നിര്‍മ്മാതാവ് സന്ദീപ് സേനന്‍ ആണ് വെട്ടം സിനിമയുടെ ലൊക്കേഷനില്‍ ഉണ്ടായ അനുഭവം പങ്കുവെച്ചത്. വെട്ടം സിനിമയുടെ ഷൂട്ട് ഹൈദരാബാദ് റാമോജി റാവു ഫിലിംസിറ്റിയില്‍ നടക്കുകയാണ്. മൂന്ന് പേരായിട്ട് അവിടെ ചെന്നാല്‍ മതി അവര്‍ എല്ലാം തരും എന്നാണ് ഫിലിം സിറ്റിയെ കുറിച്ച് എല്ലാവരും പറയുന്നത്. ഞങ്ങളും അങ്ങനെ മൂന്ന് പേരുമായിട്ടാണ് അവിടെ ചെന്ന് പെട്ടത്. ബാക്കി ആര്‍ട്ടിസ്റ്റുകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞാനും ദീപുകരുണാകരനും രാജേഷേട്ടനുമായിരുന്നു ഉണ്ടായിരുന്നത്. അങ്ങനെ ഞങ്ങള്‍ മൂന്ന് പേര്‍ മാത്രമാണ് വെട്ടത്തില്‍ അവിടെ ഉണ്ടായിരുന്നത്.

ഫ്‌ളൈറ്റിന് അകത്തുള്ള സീനുകളാണ് അന്ന് ഷൂട്ട് ചെയ്യുന്നത്. പ്രിയദര്‍ശന്‍ അതിന് മുന്നില്‍ ഒരു കസേരയിട്ട് ഇരുന്നിട്ട് ഒരു പേപ്പര്‍ എടുക്കാന്‍ പറഞ്ഞു. ആ ചുറ്റുവട്ടത്ത് ആ പരിസരത്ത് ആ പഞ്ചായത്തില്‍ പേപ്പര്‍ കിട്ടാനില്ല. ഒരു അഞ്ച് മിനിട്ട് കഴിഞ്ഞപ്പോള്‍ കൈയില്‍ നിന്നൊരു സിഗരറ്റ് എടുത്ത് പേപ്പര്‍ വേണ്ട എന്ന് പറഞ്ഞു. ഞാന്‍ നോക്കുമ്പോള്‍ കൈയിലിരുന്നു ഒരു വില്‍സിന്റെ പാക്കറ്റ് പൊട്ടിച്ചിട്ട് അതില്‍ എഴുതുന്ന പ്രിയദര്‍ശനെയാണ് കാണുന്നത്. ഞാന്‍ ഒരു പതിനഞ്ച് മിനിട്ട് അവിടെ കറങ്ങി കറങ്ങി നിന്നു. ദീപുകരുണാകരനോട് മിണ്ടണ്ട എന്ന് പറഞ്ഞു. അത്രയും സമയം കഴിഞ്ഞപ്പോള്‍ ആ കവര്‍ എന്റെ കൈയില്‍ തന്നിട്ട് പറഞ്ഞു സീന്‍ ഇതാണ് എന്ന്. സന്ദീപ് സേനന്‍ പറയുന്നു.

സംവിധായകനും നടനുമായ ശ്രീകാന്ത് മുരളി ചന്ദ്രലേഖ എന്ന സിനിമയിലുണ്ടായ സമാന അനുഭവത്തെ കുറിച്ചും പറഞ്ഞു. ചന്ദ്രലേഖയില്‍ പ്രിയദര്‍ശന്റെ സഹസംവിധായകനായിരുന്നു ശ്രീകാന്ത് മുരളി. അതിലെ മലയാളികളെ ഒരുപാട് ചിരിപ്പിച്ച ഹോസ്പിറ്റല്‍ സീനിന്റെ വിശേഷങ്ങള്‍ ആണ് പങ്കുവെച്ചത്. സോമന്‍ അവതരിപ്പിച്ച ഡോക്ടര്‍ കഥാപാത്രം ചന്ദ്രയുടെ വീട്ടുകാരെ കണ്ട് സംസാരിക്കുന്ന ഒരു വലിയ സീനുണ്ട്. അതിന്റെ ഒരുവെഡ് മാസ്റ്റര്‍ ഷോട്ട് എടുത്ത് കഴിഞ്ഞ് പ്രിയദര്‍ശന്‍ പുറകിലൂടെ വന്നിട്ട് അസിസ്റ്റന്റിന്റെ കൈയില്‍ നിന്ന് എഴുതിക്കൊണ്ടിരുന്ന പാഡ് വാങ്ങി. അതിന്റെ പുറകില്‍ അപ്പോള്‍ എഴുതിയ സീനാണ് പപ്പുവും ഇന്നസെന്റും തമ്മില്‍ ഉള്ള സീന്‍. നൂറ് നൂറ് ഇരുന്നൂറ്. എന്നാപിന്നെ നേരത്തെ ചോദിക്കാന്‍ പാടില്ലേ. എന്ന് ഡയലോഗ് ഉള്ള സീന്‍. ശ്രീകാന്ത് മുരളി പറയുന്നു.

Trending

To Top
error: Content is protected !!