ഇത്തരത്തില്‍ ഡ്യുപ്പുകള്‍ ഉപയോഗിക്കുന്നത് ശരിയായ രീതിയാണോ ?

മലയാള സിനിമയുടെ യുവനടൻ മണിക്കുട്ടൻ നായകനായി വിനയൻ എന്ന അതുല്യാ സംവിധായകൻ അണിയിച്ചൊരുക്കിയ സിനിമയാണ് ബോയ് ഫ്രണ്ട്‌ എന്ന സിനിമ. ത്രില്ലർ മൂഡിൽ ഒരുങ്ങിയ സിനിമ ആരാധകർക്ക് ഒരു മികച്ച സിനിമ അനുഭവം തന്നെ ആയിരുന്നു ഒരുക്കിയിരുന്നത്. മികച്ച പാട്ടുകളും കഥ ഗതികളും മറ്റും അടങ്ങിയ സിനിമ ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചപ്പോൾ മലയാള സിനിമക്ക് ലഭിച്ചത് ഒരു നായക നടനെ കൂടി ആയിരുന്നു. രണ്ടു നായികമാരെ ഉൾപ്പെടുത്തി ഒരുങ്ങിയ സിനിമ യുവാക്കളുടെ ഇടയിൽ വലിയ സ്വീകര്യത നേടി.

സിനിമകളിലെ ചില രസകരമായ സംഭവങ്ങളും അബദ്ധങ്ങളും ബ്രില്ല്യൻസുകളും എല്ലാം ശിട്ടിയർ ഗ്രൂപ്പിലെ മിടുക്കന്മാർ പലപ്പോഴും ചർച്ച ആക്കിയിട്ടുണ്ട്. ഇന്നത്തെ ചർച്ച വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ഈ സിനിമായിലെതായിരുന്നു. സിനിമയിൽ ആദ്യം തന്നെ ഒരു കോളേജ് ഗാനം ഉണ്ടായിരുന്നു. എല്ലാവരും കൂടി കോളെജിലെ ആർട്‌സ് ഡേ ആഘോഷിക്കുന്ന രീതിയിൽ ആയിരുന്നു ഗാനം ചിത്രീകരിച്ചിരുന്നത്. എന്നാൽ ആകർഷകമായ കാര്യം എന്തായിരുന്നാൽ. ഇതിൽ മമ്മുകയുടെയും ലാലേട്ടന്റെയും മുഖം വെച്ച രണ്ടുപേർ ഡാൻസ് കളിക്കുവാൻ ഉണ്ടായിരുന്നു എന്നതാണ്.

രണ്ടു ഡ്യൂപ്പുകൾക്ക് ഗ്രാഫിക്സ് ഉപയോഗിച്ച് അവരുടെ മുഖം വെച്ച ശേഷം ഗാനം ചിത്രീകരിക്കുകയായിരുന്നു വിനയൻ ചെയ്തത്. എന്നാൽ ഇതിന് ശേഷം ഒരുപാട് കേസുകൾ ഉണ്ടായി എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. സിനിമ ഇറങ്ങി കഴിഞ്ഞപോൾ ലാലേട്ടനും മമ്മുകയും ‘അമ്മ യിൽ ഇതിനെതിരെ പരാതി നല്കുകകയും എക്‌സ്പ്ലനേഷൻ ചോദിക്കുകയും ചെയ്തു . എന്നാൽ അതിൽ തെറ്റ് തോന്നിയിട്ടില്ല എന്നു വിനയൻ തിരികെ മറുപടി പറഞ്ഞു. കൂടാതെ പ്രേം നസീർ, സത്യൻ എന്ന നടന്മാരെ തിരികെ കൊണ്ടുവരുവാനും താരം ശ്രമിച്ചിരുന്നതായും സോഷ്യൽ മീഡിയ പറഞ്ഞു.

എന്നാൽ മറ്റൊരു പക്ഷം ആരാധകർ തിരികെ ചോദിക്കുന്നത് എന്തെന്നാൽ , അതിൽ അവരെ കളിയാക്കുന്നില്ലലോ എന്നായിരിന്നു. കൂടാതെ ഗാനത്തിന്റെ അവസാനം അവർ അതില് ഡ്യൂപ്പുകളാണ് എന്നു കാണിക്കുന്നുമുണ്ട് എന്നായിരുന്നു ചിലർ വാദിച്ചത്. എന്തൊക്കെ പറഞ്ഞാലും ആ സമയത്ത് ഗ്രാഫിക്സ് സിനിമകളില് ഉപയോഗിക്കുവാൻ വിനയന് എന്ന സംവിധായകൻ ഒരുപാട് ശ്രമിച്ചിട്ടുണ്ട്. ചില സിനിമകൾ പ്രേക്ഷകരെ അന്ന് ആവേശം കൊള്ളിക്കുന്നതിൽ വലിയ പങ്കും വഹിച്ചിരുന്നു.