നിഷ്ക്കളങ്കമായ ചിരിയുമായി വന്ന ആ പൂർണ്ണ ഗർഭിണിയെ ഓർമ്മ ഇല്ലേ

സംഗീത് പി രാജന്റെ സംവിധാനത്തിൽ അടുത്തിടെ പുറത്തിറങ്ങിയ ചിത്രം ആണ് പാൽത്തു ജാൻവർ. ബേസിൽ ജോസഫ്, ജോണി ആന്റണി, ഇന്ദ്രൻസ്, ദിലീഷ് പോത്തൻ തുടങ്ങി നിരവധി താരങ്ങൾ ആണ് ചിത്രത്തിൽ അഭിനയിച്ചത്. മികച്ച പ്രേക്ഷക പ്രതികരണം ആണ് ചിത്രം ആരാധകരിൽ നിന്നും നേടിക്കൊണ്ടിരിക്കുന്നത്. നിരവധി നല്ല നർമ്മ മുഹൂർത്തകങ്ങൾ കോർത്തിണക്കി തയാറാക്കിയ ചിത്രം തിയേറ്ററിൽ വിജയകരമായ പ്രദർശനം തുടർന്ന് കൊണ്ടിരിക്കുകയാണ് ഇപ്പോഴും.

ചിത്രം വലിയ രീതിയിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ജിൽ ജോയ് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ  പറയുന്നത് ഇങ്ങനെ, പാൽത്തൂ ജനവർ ൽ രണ്ട് ഗർഭിണികൾ ആണ് ഉള്ളത്.. ഒന്ന് ജോണി ആന്റണിയുടെ പശു വും രണ്ട് പുള്ളിയുടെ മോളും.

നിഷ്കളങ്കമായ ചിരി ബേസിൽ ജോസഫ് ആദ്യമായി ആ നാട്ടിൽ പോയപ്പോൾ കാണുന്നത് ആ പെൺകുട്ടിയുടെ മുഖത്ത് നിന്നായിരിക്കണം.. ഈ ക്യാറക്ടർ ചെയ്ത ആൾ ശരിക്കും ഗർഭിണിയാണോ?ഇവരെ പറ്റി വിവരങ്ങൾ അറിയുന്നവർ പങ്ക് വെയ്ക്കുമല്ലോ എന്നുമാണ് പോസ്റ്റ്. എന്നാൽ ശ്രദ്ധേയമായ കാര്യം എന്താണെന്ന് വെച്ചാൽ ഇതിൽ അഭിനയിച്ച താരം തന്നെ ഈ പോസ്റ്റിൽ കമെന്റുമായി എത്തി എന്നതാണ്.

ഞാൻ ആണ് ആ റോള് ചെയ്തത്. ആ വയർ പ്രോസ്റ്റേറ്റിക്സ് ആയിരുന്നു. മേക്ക് അപ്പ് ആർട്ടിസ്റ്റ് ആയ റോനെക്സ് ചേട്ടൻ ആൻഡ് ടെകസ്റ്റർ ആർട്സിലെ സുരേഷ് എന്ന പ്രോസ്റ്റേറ്റിക്സ് ആര്ടിസ്റ് കൂടെ ചേർന്ന് ആണ് ഇത് ഉണ്ടാക്കിയത് എന്നാണ് ആതിര ഹരികുമാർ എന്ന താരം വന്നു കമെന്റ് ചെയ്തിരിക്കുന്നത്. ഡോക്ടർ ആതിര ഹരികുമാർ എന്നാണ് പേര്. ഇൻസ്റ്റ യിൽ ഉണ്ട് പോയി പ്രേഗ്നെണ്ട് അല്ലെന്ന് തോന്നുന്നു എന്നാണ് മറ്റൊരു ആരാധകൻ കമെന്റ് ചെയ്തിരിക്കുന്നത്.

ആതിര ഹരികുമാർ എന്നാണ് ആളുടെ പേര്. അമ്മു എന്നാ സ്നേഹം ഉള്ളവർ വിളിക്കുന്നത്, ഇനിയും ഒരുപാട് നല്ല നല്ല വേഷങ്ങൾ ലഭിക്കട്ടെ, ഗർഭിണി ആവാൻ സാധ്യത ഇല്ല. ഈ സിനിമയിൽ തന്നെ 8 മാസം കഴിഞ്ഞെന്ന് തോന്നുന്നു. സിനിമ ഇറങ്ങിയിട്ട് ഇപ്പൊ ഇത്ര ആയില്ലേ, ഗർഭിണി അല്ലന്ന് പെൺകുട്ടി അറിയിച്ചിട്ടുണ്ട് എല്ലാവരും പിരിഞ് പോണം തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment