നിരവധി ചിത്രങ്ങളിൽ ആണ് താരം ഇതിനുള്ളിൽ അഭിനയിച്ചത്

മലയാള സിനിമയിൽ സജീവമായി നിൽക്കുന്ന ഒരു നായിക ആണ് ആത്മീയ രാജൻ. വെള്ളത്തൂവൽ എന്ന ചിത്രത്തിൽ കൂടി ആണ് താരം സിനിമയിൽ തന്റെ അരങ്ങേറ്റം കുറിക്കുന്നത്. അതിനു ശേഷം വേറെയും സിനിമയിൽ അഭിനയിക്കാൻ താരത്തിന് അവസരം ലഭിച്ചു. എന്നാൽ ജോസേഫിൽ കൂടി ആണ് ആത്മീയ കൂടുതൽ ശ്രദ്ധിക്ക പെടുന്നത്. എന്നാൽ മറ്റു നായികമാരെ പോലെ ഉള്ള സ്വീകാര്യത പ്രേഷകരുടെ ഇടയിൽ ആത്മീയയ്ക്ക് ഇത് വരെ ലഭിച്ചിട്ടില്ല എന്നതാണ് സത്യം.

ഇപ്പോഴിതാ സിനി ഫൈൽ ഗ്രൂപ്പിൽ താരത്തിനെ കുറിച്ച് ഒരു ആരാധകൻ പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. ജിൽ ജോയ് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഇത് ആത്മീയ രാജൻ!. ജോസഫ് എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയപ്പെട്ട നടി. ആദ്യമായി സ്‌ക്രീനിൽ വന്നത് വെള്ളത്തൂവൽ എന്ന ചിത്രത്തിലാണെങ്കിലും മലയാളത്തിൽ നായികയായത് റോസ് ഗിറ്റാറിനാൽ ആയിരുന്നു.

ആദ്യ തമിഴ് ചിത്രം മനം കൊത്തി പറവേ ഏറെ ശ്രദ്ധിക്കപ്പെട്ടു. വിജയ് സേതുപതി മലയാളത്തിൽ ആദ്യമായി വന്ന മാർക്കോണി മത്തായി യിൽ നായിക ആത്മീയ ആയിരുന്നു.. പുഴു, അദൃശ്യം,കോൾഡ് കേസ്, ജോൺ ലൂദർ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.. മേപ്പടിയാന് ശേഷം ഉണ്ണി മുകുന്ദൻ അഭിനയിക്കുന്ന ഷെഫീഖിന്റെ സന്തോഷം ആണ് ആത്മീയ യുടെ റിലീസാവാനുള്ള അടുത്ത ചിത്രം.

ഇപ്പഴും പക്ഷെ ആത്മീയ എന്ന പേര് മലയാളികൾക്ക് രെജിസ്റ്റർ ആയിട്ടില്ല. ഷെഫീഖ് റിലീസാവുമ്പോൾ അതിന് സാധിക്കട്ടെ.. ഗ്രൂപ്പിൽ ആത്മീയ ഉണ്ടെങ്കിൽ ഒരു ഹായ് പ്രതീക്ഷിക്കുന്നു. ഇവരെ കാണുമ്പോൾ മീരാ ജാസ്മിന്റെ മുഖഛായ തോന്നുന്നത് എനിക്ക് മാത്രം ആവും എന്നുമാണ് പോസ്റ്റിൽ കൂടി പറയുന്നത്. ഈ കുറിപ്പ് വളരെ പെട്ടന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു.

Leave a Comment