അമിത വണ്ണമുള്ളവരെ എന്തോ വലിയ തെറ്റുചെയ്തവരെ പോലെയാണ് സമൂഹത്തിലെ ഭൂരിഭാഗം പേരും കാണുന്നത്. എന്തൊരു തടി, ദേ ആ വണ്ണം നോക്കിയേ, പൊണ്ണത്തടിയന്‍, തടിച്ചി തുടങ്ങി നിരവധി വാക്കുകളും പ്രയോഗങ്ങളുമൊക്കെ നമ്മളില്‍ പലരും സ്ഥിരമായി ഉപയോഗിക്കുന്നതാണ്. എന്താ ഇങ്ങനെ തടി കൂടുന്നേ ഭക്ഷണം കുറയ്ക്കണം കേട്ടോ അതോ അസുഖം വല്ലതും ഉണ്ടോ തുടങ്ങിയ കാര്യങ്ങളും പലരില്‍ നിന്നും കേള്‍ക്കാം. സാധാരണക്കാര്‍ക്ക് മാത്രമല്ല സിനിമാതാരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഈ പരിഹാസങ്ങളും കളിയാക്കലുകളും കിട്ടുന്നുണ്ട്. എന്തിന് പറയുന്നു. സൂപ്പര്‍താരം മോഹന്‍ലാലിനെ വരെ ശരീരവണ്ണത്തിന്റെ പേരില്‍ എന്തൊക്കെ പറഞ്ഞ് കളിയാക്കിയിരിക്കുന്നു.
അതുകൊണ്ട് തന്നെ പലരും തടിച്ചിരിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. മെലിഞ്ഞിരിക്കുന്നതാണ് സൗന്ദര്യമെന്ന് അവര്‍ കരുതുന്നു. വണ്ണം വെച്ചിരിക്കുന്നവര്‍ മെലിയാന്‍ വേണ്ടി പലതരത്തിലുള്ള വ്യായാമങ്ങളും ഡയറ്റിംഗും നടത്തുന്നു. സെലിബ്രിറ്റികള്‍ പലരും അത്തരം കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അതൊക്കെ ചിലപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുമുണ്ട്. ബാക്കിയുള്ളവര്‍ക്കും പ്രചോദനമാകട്ടെ എന്ന് കരുതിയാണ് അങ്ങനെ ചെയ്യുന്നത്. തടി കുറയ്ക്കുക മാത്രമല്ല ആരോഗ്യത്തോടെ ഇരിക്കാനും ഇത്തരം വ്യായാമങ്ങളും ആഹാരക്രമീകരണങ്ങളും സഹായിക്കും എന്നതാണ് വസ്തുത. അത്തരത്തില്‍ ഒരു ചിത്രം തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ് നടി വിന്‍സി അലോഷ്യസ്.
നായിക നായകന്‍ എന്ന ടെലിവിഷന്‍ പ്രോഗ്രാമിലൂടെ എല്ലാവര്‍ക്കും സുപരിചിതയാണ് വിന്‍സി. ഇപ്പോഴും യുട്യൂബില്‍ ആ പ്രോഗ്രാമിന്റെ വീഡിയോ കാണുന്നവര്‍ നിരവധിയാണ്. ആ പ്രോഗ്രാമിന് ശേഷം വിന്‍സി അലോഷ്യസ് സിനിമയില്‍ എത്തുകയും ചെയ്തു. വികൃതി എന്ന സിനിമയില്‍ നായിക ആയിട്ടായിരുന്നു അരങ്ങേറ്റം. സൗബിന്‍ ഷാഹിറിന്റെ ഭാര്യ വേഷത്തിലാണ് വിന്‍സി സിനിമയില്‍ എത്തിയത്. സുരാജ് വെഞ്ഞാറുമൂടും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്തിരുന്നു. തിയേറ്ററുകളില്‍ വിജയം നേടിയില്ലെങ്കിലും മിനിസ്‌ക്രീനിലും ഓണ്‍ലൈന്‍ റിലീസിനും ശേഷം ഗംഭിര അഭിപ്രായമാണ് ചിത്രത്തിന് കിട്ടിയത്. വിന്‍സി ഇപ്പോള്‍ തന്റെ വളരെ മെലിഞ്ഞ ഒരു ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ്.
യോഗ ഡേയോട് അനുബന്ധിച്ച് യോഗ ചെയ്യുന്ന ഫോട്ടോയാണ് പങ്കുവെച്ചിരിക്കുന്നത്. നിങ്ങളുടെ മനസ്സിനെ ശാന്തമാക്കി വെക്കുക. എന്നൊരു അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. നന്നായി മെലിഞ്ഞല്ലോ എന്ന് ഒരാള്‍ കമന്റ് ചെയ്തപ്പോള്‍ മറുപടിയുമായി നടിയും എത്തി. എല്ലാ ക്രഡിറ്റ്‌സും കൊറോണയ്ക്കാണ്. ധാരാളം സമയം കിട്ടി. എന്നായിരുന്നു മറുപടി. ഭയങ്കര ഇന്‍സ്പിറേഷന്‍ ആണ് ഈ ചിത്രം. ഞാന്‍ ഇതെന്റെ ഫോണിന്റെ വാള്‍പേപ്പര്‍ ആക്കുകയാണ്. ഞാനും വര്‍ക്ക് ഔട്ട് ചെയ്യും. എന്നായിരുന്നു മറ്റൊരു കമന്റ്. ആരാണിത് യോഗ ടീച്ചര്‍ ആണോ എന്നൊരു കമന്റിന് നടി മറുപടി നല്‍കി. നിങ്ങള്‍ക്ക് എന്റെ കഴിവുകള്‍ അറിയില്ലേ എന്നായിരുന്നു നടി പറഞ്ഞത്. നിങ്ങളുടെ കഴിവ് എല്ലാം അറിയാം. നിങ്ങളാണ് എന്റെ ആദ്യത്തെ യോഗാദ്ധ്യാപിക എന്നും മറുപടി വന്നു.