ARTICLES

നിങ്ങള്‍ സ്വയം അഭിമാനിക്കുന്നത് വരെ നിര്‍ത്തരുത്. കാരണം

ജീവാംശമായി താനേ എന്ന് തുടങ്ങുന്ന പാട്ട് മലയാളികള്‍ കേട്ടതിനും കണ്ടതിനും കണക്കുണ്ടാകില്ല. അടുത്ത കാലത്ത് മലയാളികള്‍ ഇത്രയധികം ഏറ്റെടുത്ത ഒരു പാട്ട് ഉണ്ടോ എന്നും സംശയമാണ്. ടോവിനോ തോമസ് നായകനായി എത്തിയ തീവണ്ടി എന്ന സിനിമയിലെ പാട്ട് ആയിരുന്നു ഇത്. സിനിമ വലിയ വിജയമാണ് തിയേറ്ററുകളില്‍ നേടിയത്. സിനിമയുടെ വിജയത്തിന് പാട്ട് വഹിച്ച പങ്കു ചെറുതല്ല എന്ന് തന്നെ പറയേണ്ടി വരും. പാട്ട് കണ്ടും കേട്ടും ഇഷ്ടപെട്ട് തിയേറ്ററുകളിലേക്ക് എത്തിയത് നിരവധി പേരാണ്. അവരെ സിനിമ സംതൃപ്തരാക്കുക കൂടി ചെയ്തതോടെ തീവണ്ടി തിയേറ്ററുകളില്‍ വലിയ വിജയം നേടുകയും ചെയ്തു. എന്നാല്‍ ആ സിനിമയിലൂടെ മറ്റൊരു താരത്തെ കൂടി മലയാൡപ്രേക്ഷകര്‍ക്ക് കിട്ടി.

ടോവിനോ തോമസിന്റെ നായികയായി സിനിമയില്‍ എത്തിയ സംയുക്താ മേനോന്‍ ആയിരുന്നു അത്. മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിമാരിലൊരാളായിരുന്നു സംയുക്താ വര്‍മ്മ. എന്നാല്‍ നടന്‍ ബിജു മേനോനും ആയിട്ടുള്ള വിവാഹശേഷം നടി സിനിമകളിലൊന്നും അഭിനയിച്ചിരുന്നില്ല. ആ പ്രിയപ്പെട്ട നടിയുടെ പേരുമായി എത്തിയ പുതിയ നടിയെ പ്രേക്ഷകര്‍ വളരെ വേഗം തന്നെ ഇഷ്ടപ്പെട്ടു തുടങ്ങി. മികച്ച പ്രകടനമായിരുന്നു സംയുക്ത തീവണ്ടിയില്‍ കാഴ്ച വെച്ചത്. എന്നാല്‍ സംയുക്തയുടെ ആദ്യ ചിത്രമായിരുന്നില്ല തീവണ്ടി. പോപ്‌കോണ്‍ എന്ന സിനിമയിലൂടെയാണ് സംയുക്ത ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നത്. ഷൈന്‍ ടോം ചാക്കോ നായകനായ ചിത്രം എന്നാല്‍ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

സംയുക്ത മേനോന്‍ ഇപ്പോള്‍ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ താന്‍ വര്‍ക്ക് ഔട്ട് ചെയ്യുന്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്. നിങ്ങള്‍ സ്വയം അഭിമാനിക്കുന്നത് വരെ നിര്‍ത്തരുത്. കാരണം വേദന താല്‍ക്കാലികമാണ്. പക്ഷെ അഭിമാനം എന്നും ഉണ്ടാകും. എന്നൊരു അടിക്കുറിപ്പോടെയാണ് നടി വര്‍ക്ക് ഔട്ട് സമയത്തെ സെല്‍ഫി പോസ്റ്റ് ചെയ്തിരിക്കുന്നത്. വര്‍ക്ക് ഔട്ടിന് ശേഷം ചെറിയ ക്ഷീണത്തോടെയാണ് നടിയെ ഫോട്ടോയില്‍ കാണാവുന്നത്. അതുകൊണ്ട് തന്നെ അത്തരത്തില്‍ ഉള്ള കമന്റുകളും ഫോട്ടോയ്ക്ക് താഴെ വരാന്‍ തുടങ്ങി. എല്ലും തോലുമായല്ലോ എന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. വെള്ളം സിനിമയില്‍ കണ്ട ആളല്ല ഇതൊന്നും മറ്റൊരു കമന്റ് എത്തി.

പാവം കിറ്റൊന്നും കിട്ടുന്നില്ല എന്ന് തോന്നുന്നു എന്നും വേറൊരാള്‍ കമന്റ് ചെയ്തു. നടി മെലിഞ്ഞതിനെ പറ്റിയാണ് കൂടുതല്‍ കമന്റുകളും. എന്നാാല്‍ ഇതൊക്കെ ഇത്തരം ഫോട്ടോകളില്‍ സ്ഥിരമായി കാണുന്നത് കൊണ്ടാകണം നടി ഒന്നിനും പ്രതികരിച്ചട്ടില്ല. ലില്ലി, എടക്കാട് ബറ്റാലിയന്‍, കല്‍ക്കി, വെള്ളം തുടങ്ങിയ സിനിമകളിലും പ്രധാന വേഷത്തില്‍ സംയുക്താ മേനോന്‍ അഭിനയിച്ചു. ലില്ലി, വെള്ളം തുടങ്ങിയ സിനിമകളില്‍ ഗംഭീര പ്രകടനമാണ് നടി നടത്തിയത്. വൂള്‍ഫ് എന്ന സിനിമയാണ് സംയുക്താമേനോന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. കോവിഡ് സമയത്ത് ചിത്രീകരിച്ച സിനിമ ഒറ്റിറ്റി റിലീസ് ആയിട്ടാണ് എത്തിയത്. അര്‍ജുന്‍ അശോകന്‍ ആയിരുന്നു സിനിമയിലെ നായകന്‍. പൃഥ്വിരാജ് സുകുമാരന്‍ നായകനാകുന്ന കടുവയാണ് സംയുക്തയുടെ അടുത്ത ചിത്രം.

Trending

To Top
error: Content is protected !!