മോഹന്‍ലാലിന്റെ കരിയറിലെ മികച്ച ഒരു കഥാപാത്രമായിരുന്നു വടക്കുംനാഥനിലെ ഭരത പിഷാരടി. ഷാജൂണ്‍ കാര്യാലായിരുന്നു സംവിധാനം. ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിയാണ് തിരക്കഥ ഒരുക്കിയത്. ചില സിനിമകള്‍ അനൗണ്‍സ് ചെയ്യുമ്പോള്‍ തന്നെ അതിന്റെ സംവിധായകന്റെയോ,അഭിനേതാക്കളുടെയോ, നിര്‍മ്മാതാവിന്റെയോ, തിരക്കഥാകൃത്തിന്റെയോ ഒക്കെ പേര് നമ്മില്‍ ഒരു പ്രതീക്ഷയുണര്‍ത്തും. പ്രഖ്യാപന വേളയില്‍ തന്നെ ഇത് സൂപ്പര്‍ ഹിറ്റാവും, ഇതൊരു ഗംഭീര പടമായിരിക്കും തുടങ്ങിയ തോന്നലുകള്‍ നമ്മില്‍ ഉണര്‍ത്തും. റിലീസാവുമ്പോള്‍ ചിലത് ആ പ്രതീക്ഷ ശരിയാണെന്ന് തെളിയിക്കും, ചിലത് പ്രതീക്ഷക്കൊത്ത് ഉയരാറുമില്ല. എന്നാല്‍ ചിത്രീകരണ പ്രഖ്യാപനം കേള്‍ക്കുമ്പോള്‍ വലിയ പ്രതീക്ഷയൊന്നും തരാത്ത ചില ചിത്രങ്ങള്‍ സാമ്പത്തികമായും, കലാപരമായും മികച്ച പ്രകടനം കാഴ്ചവെച്ച സംഭവങ്ങളും ഉണ്ട്. അങ്ങനെ ഉള്ള ഒരുപിടി ചിത്രങ്ങള്‍ ഉണ്ട് എങ്കിലും,വടക്കുംനാഥന് ആണ് ആ കൂട്ടത്തില്‍ അത്ഭുതപ്പെടുത്തിയത്.
പ്രതീക്ഷ എങ്ങനെ ഉണ്ടാകും. സംവിധായകന്റെ മുന്‍കാല ചിത്രങ്ങള്‍ ഡ്രീംസ്,സായവര്‍ തിരുമേനി,ഗ്രീറ്റിംഗ്സ് ഒക്കെ വലിയ വിജയങ്ങള്‍ അല്ല. പിന്നെ ഗാനരചയില്‍ രാജാവ് ആണേലും ഗിരീഷ്പുത്തഞ്ചേരിയുടെ കഥ എങ്ങനെ ആകും എന്നു അറിയാത്ത അവസ്ഥ.സാമ്പത്തിക പ്രശ്നങ്ങള്‍ മൂലം ഷൂട്ടിംഗ് മുടങ്ങല്‍,ഷെഡ്യൂളുകള്‍ മാറല്‍ മൂലം അഭിനേതാക്കളുടെ ഡേറ്റ് മാറിപോകല്‍,അങ്ങനെ റിലീസ് നീണ്ടു പെട്ടിയില്‍ ഇരുന്നു കുറെ നാള്. ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരി ആയിരുന്നു സിനിമയുടെ കഥ എന്നത് എത്രപേര്ക് അറിയാം എന്നറിയില്ല.
മനോഹരമായ പാട്ടുകള്‍,നടീനടന്മാരുടെ മികച്ച പ്രകടനം,നല്ല കഥ,മികച്ച സംവിധാനം ഒക്കെ കൊണ്ട് ഒരു സിനിമ വിജയിക്കില്ലല്ലോ,കാലം തെറ്റി ഇറങ്ങിയാല്‍ പരാജയപ്പെടാം,അങ്ങനെ എത്ര നല്ല സിനിമകള്‍ സ്വീകരിക്കപ്പെടാതെ പോയിട്ടുണ്ട്.പിന്നീട് ടിവിയില്‍ വരുമ്പോള്‍ നല്ലത് എന്ന് എല്ലാരും പറഞിട്ടുളള ദേവദൂതന് ഒക്കെ പോലെ.
പക്ഷെ അവിടെയാണ് സാമ്പത്തികമായും കലാപരമായും ഈ സിനിമ വിജയം കൊയ്തത്. നൂറ് ദിവസം തീയറ്റര്‍ റണ്‍ കിട്ടിയ ചിത്രം ആ വര്‍ഷത്തെ ഏറ്റവും വലിയ കളക്ഷന്‍ നേടിയ സിനിമകളില്‍ ഒന്നു ആയെന്നു മാത്രമല്ല മികച്ച ഗായകന്,ഗായിക,സംഗീത സംവിധായകന്,ഗാനരചയിതാവ്,കഥാകൃത് എന്നീ ഫിലിം ഫെയര്‍ അവാര്‍ഡും സ്വന്തമാക്കി. ഇപ്പോഴും ഭാരത പിഷാരടിയുടെ ആ കറുത്ത കാറും അദ്ദേഹം ചികിത്സക്ക് പോകുന്ന മനയും,നല്ല പൊക്കമുള്ള അവിടുത്തെ ഒരു വൈദ്യനും,ബിജു മേനോന് മുരളി പദ്മപ്രിയ എന്നിവരുടെ പ്രകടനവും,ഷമ്മി തിലകന്റെ വില്ലന്‍ വേഷവും,ജടായു എന്നൊക്കെ പറഞ്ഞുള്ള ക്ളൈമാക്സ് ഫൈറ്റും ഒക്കെകൂടെ, ടിവി യില്‍ എപ്പോള്‍ വന്നാലും കാണാന്‍ പ്രേരിപ്പിക്കുന്ന റിപ്പീറ്റ് വാല്യു ഉള്ള സിനിമ ആയി വടക്കുംനാഥനെ നിലനിര്‍ത്തുന്നു.
എന്റെ അറിവില്‍ ഷാജൂണ്‍ കാര്യല്‍ ചെയ്ത ഏറ്റവും നല്ല സിനിമ അഥവാ ഏക നല്ല സിനിമ,മോഹന്‍ലാല്‍ അവസാനമായി ചെയ്ത ലൗ സ്റ്റോറി രവീന്ദ്രന് മാഷ് അവസാനമായി ചെയ്ത ഏറ്റവും നല്ല ആല്‍ബം, ഒക്കെ ഇതാകും. അത്ര മനോഹരം ആണ് ഓരോ പാട്ടും പാട്ടു ഗാനങ്ങളുടെ ചിത്രീകരണവും. ഗംഗേ, പാഹിപരംപോരുളെ, ഒരു കിളി, കളഭം തരാം ഒക്കെ പ്രിയപ്പെട്ടതാണെങ്കിലും ആണേലും എംജി ശ്രീകുമാര്‍ പാടുന്ന സാരസമുഖി കഥകളിപ്പദം ആണ് ഏറ്റവും പ്രിയം. വല്ലാത്ത ഒരു ഫീല്‍ ആണതിന്. രവീന്ദ്രന് മാഷത് ലാലിനോട് പാടാന്‍ നിര്‍ബന്ധിച്ചിട്ട് കഥകളിപ്പദം പാടാന്‍ ഉള്ള കഴിവൊന്നും തനിക്കില്ല എന്നും പറഞ്ഞു മോഹന്‍ലാല്‍ ഒഴിഞ്ഞു മാറി എന്നു വായിച്ചിട്ടുണ്ട്. നീണ്ടിടം ചുരുണ്ട എന്നൊരു ട്രാക് കൂടി ഉണ്ട്. കേള്‍ക്കാത്തവര്‍ ഒരിക്കലും മിസ് ആക്കരുത് ഇത് രണ്ടും. അത്രക്ക് മനോഹരം. കൃഷ്ണ എന്നൊരാളാണ് തന്റെ ഫേസ്ബുക്കില്‍ വടക്കുംനാഥനെ കുറിച്ച് ഈ ഓര്‍മ്മകുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.